Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ തലശ്ശേരിയിൽ മോഷണ കേസ് പ്രതി പോലീസ് പിടിയിൽ

തലശ്ശേരി:മോഷണക്കേസില്‍ പ്രതിയായ തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്തെ പുതിയാണ്ടി നൗഫല്‍(27)നെ തലശ്ശേരി സിഐ കെ ഇ പ്രേമരാജ്, എസ്ഐ അനില്‍കുമാര്‍ തുടങ്ങിയ സംഘം പിടികൂടി.

ലാബുകള്‍ തേടി അലയേണ്ടതില്ല; രക്തത്തിലെ പഞ്ചസാരയുടെ അളവറിയാന്‍ പുതുവഴിയുമായി ഡോക്ടർ
തലശ്ശേരി റെയില്‍വെ സ്റ്റേഷനടുത്തുള്ള ഓണ്‍ലൈന്‍ സ്ഥാപനമായ ഡെല്‍ഹി വറി കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും രണ്ടു തവണകളിലായി 5 ലക്ഷത്തോളം രൂപയുടെ ഇലക്ട്രേണിക്‌സ് ഉപകരണങ്ങളും തുണിത്തരങ്ങളും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് നൗഫല്‍.

theft

2017 ഡിസംബര്‍ 20 നും 2018 ജനുവരി 10 നുമാണ് നൗഫല്‍ ഇവിടെ കവര്‍ച്ച നടത്തിയത്. കവര്‍ന്നെടുത്ത ലാപ് ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കോയമ്പത്തൂരില്‍ വില്‍പ്പന നടത്തിയെന്നാണ് പോലീസിന് ചോദ്യം ചെയ്യലില്‍ നിന്നും വ്യക്തമായത്. ഇന്നലെ പുലര്‍ച്ചെ തലശ്ശേരി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ക്രൈം സ്‌ക്വാഡില്‍പെട്ട എഎസ്ഐ സിഎം സുരേഷ് ബാബു, അജയന്‍, സി പി രാജീവന്‍, എ എസ് സന്തോഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി മോഷ്ടിച്ച് ഹാര്‍ഡ് ഡിസ്‌കുകള്‍ ലോട്ടസ് ടാക്കീസിനു സമീപത്തെ അഴുക്കുചാലില്‍ നിന്നും പോലീസ് കണ്ടെടുത്തു. മേല്‍ക്കൂര തകര്‍ത്താണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ. കോടതി റിമാന്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+