അമേരിക്കയിൽ വെടിവെപ്പ് പരമ്പര, രണ്ട് സംഭവങ്ങളിലായി 7 മരണം
വാഷിംഗ്ടൺ: ഹൂസ്റ്റണിലെ ടെക്‌സൻ നഗരത്തിൽ തോക്കുധാരി വീടിന് തീയിട്ട ശേഷം നാല് പേരെ വെടിവെച്ച് കൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. പ്രതിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊന്നു.
തീ അണക്കാനെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾക്കു നേരെയും പ്രതി വെടിവെച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് പോലീസ് എത്തി ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു. അക്രമിയുടെ വെടിയേറ്റ് മരിച്ചവരെല്ലാം 40-60 പ്രായമുള്ള പുരുഷന്മാരാണ്. 40 വയസുകാരനായ ആഫ്രിക്കൻ അമേരിക്കൻ വംശജനാണ് പ്രതിയെന്നും പോലീസ് അറിയിച്ചു.

ഡിട്രോയിറ്റിൽ നടന്ന മറ്റൊരു വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.തലസ്ഥാനമായ വാഷിങ്ടണില്‍ ഒരു നാഷണല്‍ ഫുട്ബാള്‍ ലീഗ് താരത്തിനും വെടിയേറ്റു. ബ്രയാന്‍ റോബിന്‍സണ്‍ ജൂനിയര്‍ എന്ന ഫുട്‌ബോള്‍ താരത്തിനാണ് വെടിയേറ്റത്. അതേസ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകൾ.

കഴിഞ്ഞയാഴ്ച അമേരിക്കയിലെ മേരിലാഡിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും, 6 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞമാസം ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു.സംഭവത്തിന് ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് പോലീസ് പറയുന്നത്.ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു.

ടെക്സസിലെ സ്കൂളിൽ നടന്ന വെടിവെയ്പ്പില്‍ 18കുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്.വേൻൽ അവധി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ആക്രമണം. മുത്തശ്ശിയെ കൊന്ന ശേഷമെത്തിയ അക്രമി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.സ്കൂൾ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് സംഭവത്തിൽ മരിച്ചത്. സ്കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷം വെടി വെക്കുകയായിരുന്നു.

ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ ഡാമോസ് ആണ് വെടി ഉതിർത്തത്. പ്രതിക് മാനസിക രോഗമുണ്ടെന്നായിരുന്നു പോലിസിന്റെ വിലയിരുത്തൽ. അതേസമയം യു.എസില്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് പല മേഖലകളിൽ നിന്നായി ഉയരുന്നത്. സ്‌കൂളുകളിലടക്കം തുടര്‍ച്ചയായി വെടിവെപ്പുകള്‍ നടക്കുന്നതും കുട്ടികളടക്കം മരണപ്പെടുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണം.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട് .... തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications