ബിജെപി വോട്ട് മറിച്ചു.. അല്ലെങ്കിൽ ഭൂരിപക്ഷം പതിനായിരം കടന്നേനെ; മാണി സി കാപ്പൻ
കോട്ടയം: പാലായിലെ കൂറ്റന്‍ വിജയത്തിന് പിന്നാലെ ബിജെപി വോട്ട് മറിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. ബിജെപി വോട്ട് മറിച്ചില്ലായിരുന്നെങ്കില്‍ ഭൂരിപക്ഷം പതിനായിരം കടന്നേനെയെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പാലാ മണ്ഡലത്തിലെ മാണി സി കാപ്പന്‍റെ വിജയം.

അതേസമയം ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് യുഡിഎഫ് ആരോപിച്ചു. ബിജെപി വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാണ് പോയതെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചത്.
തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിക്ക് കുറഞ്ഞത് എണ്ണായിരത്തിലേറെ വോട്ടുകളാണ്. 18,044 വോട്ട് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിക്ക് നേടായാത്. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി വോട്ട് മറിയ്ക്കുമെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി പണം വാങ്ങി ബിജെപി വോട്ടുകള്‍ മറിക്കുമെന്നായിരുന്നു പാലാ ബിജെപി നിയോജക മണ്ഡലം മുന്‍ പ്രസിഡന്‍റ് ബിനു പുളിക്കകണ്ടത്തിന്‍റെ ആരോപണം.
Recommended Video
അതേസമയം വോട്ട് മറിച്ചെന്ന് ആരോപണം തള്ളി ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി രംഗത്തെത്തി. എല്‍ഡിഎഫ് ചിട്ടയായ പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയത്. രാമപുരത്ത് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നേരിട്ട് ജനങ്ങളെ കണ്ടായിരുന്നു ബിജെപിയുടെ പ്രചരണം. ഇതിന്‍റെ ഫലമായി നിക്ഷ്പക്ഷ വോട്ടുകൾ ഇടത് പക്ഷത്തിന് ലഭിച്ചതാണ് രാമപുരത്തെ ലീഡിന് കാരണമായതെന്നും ഹരി പ്രതികരിച്ചു.
'കോഴിക്കൂടിന് മേല്‍ക്കൂരായി','നിയുക്ത പാലാ എംഎല്‍എ ജോസ് ടോം ഫ്ലക്സസ്' ഭിത്തിയില്‍ ഒട്ടിച്ച് കുറിപ്പ്
യുഡിഎഫ് കോട്ട ഇളക്കി മറിച്ച് മാണി സി കാപ്പന്‍!! വന്‍ മുന്നേറ്റം.. ഇത് ശുഭസൂചനയല്ലേയെന്ന് കാപ്പന്‍












Click it and Unblock the Notifications