'മാണി സി കാപ്പൻ മണ്ടത്തരം കാണിക്കില്ല';ബിജെപിയിലേക്ക് പോകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് സജി മഞ്ഞക്കടമ്പിൽ
കോട്ടയം; മാണി സി കാപ്പന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍.ജോസ് കെ മാണി കാണിച്ച പോലുള്ള മണ്ടത്തരം മാണി സി കാപ്പന്‍ കാണിക്കുമെന്ന് കരുതേണ്ടതില്ല. അദ്ദേഹവുമായി സംസാരിച്ചിരുന്നുവെന്നും യുഡിഎഫിൽ തന്നെ ഉറച്ച് നിൽക്കുമെന്നാണ് കാപ്പന്റെ വാക്കുകളിൽ നിന്നും മനസിലായതെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റ പ്രതികരണം.
'ഇതെന്ത് മറിമായമാണ്..എന്ത് ചെയ്താലും സുന്ദരി';വീണ്ടും അനുശ്രീ..വൈറൽ ചിത്രങ്ങൾ
ബി ജെ പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ മാണി സി കാപ്പൻ ഇന്ന് വൈകീട്ട് പത്രസമ്മേളനം വിളിച്ച് ചേർത്തിട്ടുണ്ട്. നിർണായക കാര്യങ്ങൾ പറയുന്നതിനായാണ് പത്രസമ്മേളനം എന്നാണ് കാപ്പന്റെ ഓഫീസ് അറിയിച്ചത്. എന്നാൽ മാണി സി കാപ്പന്‍ ബി ജെ പിയിലേക്ക് പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും താൻ യു ഡി എഫിൽ ഉറച്ച് നിൽക്കും എന്ന് പറയാൻ തന്നെയായിരിക്കും ഇന്നത്തെ പത്രസമ്മേളനം എന്നും സജി മഞ്ഞകടമ്പിൽ പറഞ്ഞു.

സജി മഞ്ഞക്കടമ്പിലിന്റെ വാക്കുകള്‍;മാണി സി കാപ്പൻ യു ഡി എഫിൽ തുടരും.അദ്ദേഹം ഒരിക്കലും യു ഡി എഫ് വിട്ട് പോകുമെന്ന് കരുതുന്നില്ല. ഇന്ന് വൈകീട്ട് നടക്കാനിരിക്കുന്ന പത്രസമ്മേളനത്തിൽ താൻ യു ഡി എഫിൽ ഉറച്ച് നിൽക്കും എന്ന് തന്നെയാകും അദ്ദേഹം പറയുക.ബിജെപിയില്‍ അവസരം കിട്ടുന്നവർ പലരും പോകും, പക്ഷേ മാണി സി കാപ്പന്‍ ബിജെപിയിലേക്ക് പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല.യുഡിഎഫ് വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ബി ജെ പിയിലേക്ക് പോകാനിരിക്കുകയാണെന്ന കാര്യം വെറും അഭ്യൂഹം മാത്രമാണെന്ന് പറയാനാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ചേർത്തിരിക്കുന്നതെന്നാണ് താൻ മനസിലാക്കിയിരിക്കുന്നത്. അതിനപ്പുറം ഒന്നും സംഭവിക്കാനില്ല'.

'ജോസ് കെ മാണി കാണിച്ച പോലുള്ള മണ്ടത്തരം മാണി സി കാപ്പന്‍ കാണിക്കുമെന്ന് കരുതേണ്ടതില്ല. എല്‍ഡിഎഫിലേക്ക് പോയി ജോസ് കെ മാണി കാണിച്ച മണ്ടത്തരമൊക്കെ എല്ലാവര്‍ക്കും അറിയാം. അത് ആവര്‍ത്തിക്കപ്പെടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. മാണി സി കാപ്പനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് എനിക്ക് മനസിലായത്'.

'ഇതില്‍ കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയട്ടെ. ഞങ്ങളൊക്കെ ചോര നീരാക്കി പണിയെടുത്താണ് മാണി സി കാപ്പനെ പാലായില്‍ വിജയിപ്പിച്ചത്.അതുകൊണ്ട് അദ്ദേഹത്തിന് യുഡിഎഫ് വിട്ട് പോകാൻ സാധിക്കുമോ ഒരിക്കലും അത് ഉണ്ടാവില്ല. അദ്ദേഹം യുഡിഎഫിനൊപ്പം അടിയുറച്ച് നിൽക്കും പാലായിലെ ജനങ്ങളും അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടാകും', സജി മഞ്ഞകടമ്പിൽ പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ച വോട്ട് കാപ്പന്റേതാണെന്നും അദ്ദേഹം ഉടൻ ബി ജെ പിയിലേക്ക് ചേക്കേറുമെന്നുമാണ് അഭ്യൂഹം ഉയർന്നത്. എന്നാൽ താനല്ല ദ്രൗപദി മുർമുവിന് വോട്ട് ചെയ്തത് എന്നാണ് കാപ്പൻ പ്രതികരിച്ചത്. അതേസമയം ബി ജെ പിയിലേക്ക് പോകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് രാഷ്ട്രീയമല്ലേ പലതും സംഭവിക്കാം എന്നായിരുന്നു കാപ്പൻ പ്രതികരിച്ചത്. 'ഇത്രയും കാലം യു ഡി എഫിലുണ്ടായിരുന്ന ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു. ഇതൊക്കെ സ്വാഭാവികമാണ്', എന്നായിരുന്നു മാണി സി കാപ്പന്റെ വാക്കുകൾ.












Click it and Unblock the Notifications