പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍
കൊച്ചി: നടി മഞ്ജുവാര്യര്‍ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സംവിധായകന്‍ മനീഷ് കുറുപ്പ്. വെള്ളരിക്കാപ്പട്ടണം എന്ന സിനിയുടെ പേരുമായി ബന്ധപ്പെട്ടാണ് സംവിധായകന്റെ ആരോപണം. സിനിമയുടെ പേര് പൂര്‍ണമായും മാറ്റണമെന്ന് ഇദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തന്റെ വെള്ളരിക്കാപ്പട്ടണം എന്ന സിനിമ റിലീസിന് തയ്യാറായിട്ടും തിയേറ്ററുകള്‍ എടുക്കുന്നില്ല. കാര്യങ്ങള്‍ മഞ്ജുവാര്യരെ അറിയിച്ചിട്ടും അവര്‍ ഇടപെട്ടില്ലെന്നും മനീഷ് കുറിപ്പ് പറയുന്നു.
എന്നാല്‍ സിനിമയുടെ പേര് നിര്‍ണയിക്കുന്നതില്‍ അഭിനേതാക്കള്‍ക്ക് മുഖ്യ റോളില്ലെന്നിരിക്കെ, മനീഷ് കുറുപ്പിന്റെ വാദം മറ്റുചില ലക്ഷ്യങ്ങളോടെയാണ് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദാംശങ്ങള്‍ ഇങ്ങനെ....
അപൂര്‍വം ഈ ലുക്ക്; പാര്‍വതി തിരുവോത്ത് തന്നെയാണോ? നടി പങ്കുവച്ച ചിത്രങ്ങള്‍ വൈറല്‍

വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ ടൈറ്റില്‍ മഞ്ജുവാര്യര്‍ ദുരുപയോഗം ചെയ്തുവെന്നാണ് മനീഷ് കുറുപ്പിന്റെ ആരോപണം. ഈ പേരിലുള്ള തന്റെ സിനിമയ്ക്ക് സെന്‍സര്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പേര് ദുരുപയോഗം ചെയ്തതിനാല്‍ തന്റെ സിനിമ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല. തിയേറ്ററുകള്‍ തന്റെ സിനിമ എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും മനീഷ് കുറുപ്പ് പറയുന്നു.

വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ പേര് മഹേഷ് വെട്ടിയാര്‍ എന്ന സംവിധായകന്‍ ദുരുപയോഗം ചെയ്യുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന മഞ്ജുവാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ട്. ഇവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. ഈ പേരില്‍ തന്നെ സിനിമയിറക്കുമെന്ന് മഹേഷ് വെട്ടിയാര്‍ വെല്ലുവിളിച്ചുവെന്നും സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മഞ്ജുവാര്യര്‍ അഭിനയിക്കുന്ന വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ പേര് വെള്ളരിപ്പട്ടണം എന്നാക്കി മാറ്റിയിരുന്നു. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടന്‍ പുറത്തിറക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, മനീഷ് കുറുപ്പ് പറയുന്നത് മറ്റൊന്നാണ്. വെള്ളരിപ്പട്ടണം എന്ന് പേര് മാറ്റിയതുകൊണ്ട് കാര്യമില്ലെന്നും പേര് പൂര്‍ണമായും മാറ്റണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

സിനിമയുടെ പേര് യുട്യൂബിലും ഗുഗിളിലും തിരഞ്ഞാല്‍ മഹേഷ് വെട്ടിയാറുടെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്കാണ് പോകുന്നത് എന്ന് മനീഷ് കുറുപ്പ് പറയുന്നു. മഞ്ജുവാര്യര്‍ അടുത്തിടെ അഭിനയിച്ച ലളിതം സുന്ദരം എന്ന സിനിമയില്‍ തന്റെ സിനിമയിലെ കരോള്‍ പാട്ട് ഉണ്ടെന്ന് ഇയാള്‍ അടുത്തിടെ ആരോപിച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ മഞ്ജുവാര്യര്‍ പ്രതികരിക്കാത്തത് സംബന്ധിച്ചും മനീഷ് കുറുപ്പ് ചോദ്യങ്ങളുന്നയിച്ചിരുന്നു.

അതേസമയം, മഞ്ജുവാര്യര്‍ അഭിനയിക്കുന്ന മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഒരാഴ്ച മുമ്പാണ് മാറ്റിയത്. വെള്ളരിപ്പട്ടണം എന്നാക്കി മാറ്റുകയാണ് ചെയ്തത്. ഇതേ പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരു മാറ്റുന്നതെന്ന് നിര്‍മാതാക്കളായ ഫുള്‍ഓണ്‍ സ്റ്റുഡിയോസ് അറിയിക്കുകയും ചെയ്തിരുന്നു.

സിനിമയുടെ പേരിനായി ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിം ചേംബറില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അന്ന് വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 2019 നവംബറിലാണ് ഞങ്ങള്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഇതേ പേരില്‍ 30 വര്‍ഷം മുമ്പ് ഇറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവില്‍ നിന്നുള്ള അനുമതി രേഖയും സമര്‍പ്പിച്ചിരുന്നു എന്ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് അറിയിക്കുന്നു.

സിനിമയിലെ അഭിനേതാക്കളായ മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടക്കുന്നുവെന്ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് അറിയിച്ചു. ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നതില്‍ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമം ഗൂഢ ലക്ഷ്യത്തോടെയാണ് എന്ന് സംശയിക്കുന്നുവെന്നും ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.












Click it and Unblock the Notifications