Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാദിയയെ കാണാന്‍ മഞ്ജു വാര്യറെത്തി.... ഒപ്പം സമ്മാനങ്ങളും... പിന്നാലെ ജയസൂര്യയുമെത്തും

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് സ്വന്തം പണക്കുടുക്ക പൊട്ടിച്ച് സമ്മാനിച്ച ഒന്‍പത് വയസ്സുകാരി ഷാദിയയെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പെരുന്നാളിന് ബന്ധുക്കള്‍ നല്‍കിയ നോട്ടുകളും ആശുപത്രിയില്‍ കാണാനെത്തുന്നവര്‍ നല്‍കിയ പണവും ചേര്‍ത്ത് നിറച്ച കുടുക്കയയായിരുന്നു ഷാദിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയത്. ഇപ്പോഴിതാ ഷാദിയയുടെ നല്ല മനസിനെ തേടി നടി മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്.

ഷാദിയയുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുന്ന ഷാദിയ പൂക്കാട്ടുപടിയില്‍ തന്റെ വീട്ടില്‍ നിന്നാണ് പണം നല്‍കുന്നതിനായി മലയാള മനോരമയുടെ ഓഫീസിലെത്തി പണം നല്‍കിയത്. വെള്ളപ്പൊക്കത്തില്‍ വാര്‍ത്തകളും ചിത്രങ്ങളും ടിവിയിലും പത്രങ്ങളിലും കണ്ടതോടെയാണ് തന്റെ കുടുക്കയിലെ പണം ദുരിതാശ്വാസത്തിന് നല്‍കാന്‍ ഷാദിയ തീരുമാനിച്ചത്. ഇതിനെ അഭിനന്ദിക്കാനാണ് മഞ്ജുവെത്തിയത്.

പ്രിയനടിയായ മഞ്ജു

പ്രിയനടിയായ മഞ്ജു

ഷാദിയയുടെ പ്രിയനടിയാണ് മഞ്ജു വാര്യര്‍. ഇക്കാര്യമറിഞ്ഞാണ് മഞ്ജു ഷാദിയയെ നേരിട്ട് കാണാനെത്തിയത്. പെണ്‍കുട്ടിക്ക് വരയ്ക്കാനുള്ള പെയിന്റിഗ് സാമഗ്രികളും മഞ്ജു സമ്മാനിച്ചു. ഷാദിയക്കൊപ്പം വല്യ ഉമ്മ ആമിന, പിതാവിന്റെ സഹോദരി സുറുമിയും മകള്‍ നോറയുമുണ്ടായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ നടന്‍ ജയസൂര്യയും ഷാദിയയെ കാണാന്‍ എത്തുന്നുണ്ട്. ജയസൂര്യയും ഷാദിയയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മഞ്ജുവാര്യര്‍ തന്റെ സന്ദര്‍ശനത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. ഷാദിയയെ നമ്മള്‍ ആദ്യ കാണുന്നത് രോഗക്കിടക്കയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണവുമായി എത്തിയപ്പോഴാണ്. തലച്ചോറിലെ ട്യൂമറിന് ശസ്ത്രക്രിയയും ചികിത്സയുമായി കഴിയുകയാണ് ഈ ഒമ്പത് വയസ്സുകാരി. ആശുപത്രിയില്‍ ചെന്നവരും പെരുന്നാളിന് ബന്ധുക്കളും നല്‍കിയ നോട്ടുകളും നാണയത്തുട്ടുകളും കൂട്ടിവച്ച കുടുക്ക അവളുടെ നിധിയായിരുന്നു. അതില്‍ രണ്ടായിരത്തിലധികം രൂപയുണ്ടായിരുന്നു.

ആ കണ്ണുകളില്‍ പ്രകാശം

ആ കണ്ണുകളില്‍ പ്രകാശം

ശസ്ത്രക്രിയക്ക് ശേഷമുള്ള മുന്‍കരുതലായതിനാല്‍ അവളുടെ കണ്ണുക മാത്രമേ നമുക്ക് കാണാനാകൂ. കുടുക്ക പൊട്ടിക്കുന്ന നോക്കിയിരിക്കുന്ന അവളുടെ ചിത്രത്തില്‍ ആ കണ്ണുകളില്‍ നിന്നമുള്ള പ്രകാശം നിറയുന്നുണ്ടായിരുന്നു. ഇന്ന് ഷാദിയ എന്ന കാണാനെത്തി. അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എന്നെ കാണുക എന്നറിഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞു. aroh എന്ന സംഘടനയിലെ എന്റെ സുഹൃത്ത് ബിന്ദുവാണ് ഷാദിയയെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മ സിയ നേരത്തെ മരിച്ചു. എട്ടുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ വല്യ ഉമ്മ ആമിനയാണ് അവള്‍ക്കെല്ലാം.

നിറമുള്ള ഒരുപാട് സ്വപ്‌നങ്ങള്‍

നിറമുള്ള ഒരുപാട് സ്വപ്‌നങ്ങള്‍

രോഗത്തിന്റെ ജീവിതത്തിന്റെയും വേദനയ്ക്കിടയിലും നിറമുള്ള സ്വപ്‌നങ്ങള്‍ ഒരുപാടുണ്ട് അവള്‍ക്ക്. ഒപ്പം കരുണയുള്ള ഹൃദയവും. നന്നായി ചിത്രവരയ്ക്കും, നിറം കൊടുക്കും. എന്റെ ഒരു ചിത്രം അവളുടെ സ്‌നേഹത്തിന്റെ അലുക്കുകളോടെ എനിക്ക് സമ്മാനിച്ചു. ഉദാഹരണം സുജാത നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ആ കണ്ണുകളില്‍ പ്രകാശം. ഞാന്‍ വല്യഉമ്മയോട് സംസാരിക്കുമ്പോള്‍ ഷാദിയ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. പിന്നീട് ഫോട്ടോ കണ്ടപ്പോഴാണ് അത് ഞാന്‍ ശ്രദ്ധിച്ചത്.

കണ്ണുകളില്‍ നിഷ്‌കളങ്കത

കണ്ണുകളില്‍ നിഷ്‌കളങ്കത

എന്നെ നോക്കിയിരിക്കുമ്പോള്‍ അവളുടെ കമണ്ണില്‍ നിഷ്‌കളങ്കതയുടെ നിലാവുള്ളതുപോലെ.... സൂക്ഷിച്ച് നോക്കിയാല്‍ കണ്ണുകള്‍ ചിരിക്കുന്നത് കാണാം. ഞാന്‍ ഒരു കളറിങ് സെറ്റ് കൊടുത്തപ്പോള്‍ ഷാദിയ വിലപ്പെട്ടതെന്തോ കിട്ടിയ പോലെ അതിനെ നെഞ്ചോട് ചേര്‍ത്തു. അവള്‍ വരച്ചുവളരട്ടെ, ആ ജീവിതത്തില്‍ നിറങ്ങള്‍ നിറയട്ടെ... ഷാദിയക്ക് പെട്ടെന്ന് പഴയ ചിത്രശലഭാകാന്‍ കഴിയട്ടെ എന്ന പ്രാര്‍ഥനയായിരുന്നു യാത്രയാക്കുമ്പോള്‍ എന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ജു കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+