ലിജു കൃഷ്ണയെ വിലക്കണമെന്ന് ഡബ്ല്യുസിസി: പാർവതിയും ഗീതുമോഹന്‍ദാസും കമ്മീഷണർക്ക് മൊഴി നല്‍കി
ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്ണയെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മഞ്ജു വാര്യര്‍, അതിഥി രവി, നിവിന്‍ പോളി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പടവെട്ട് എന്ന സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ.
പടവെട്ടിന്റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ അതിജീവിത രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഇവർക്ക് പിന്തുണ അറിയിച്ച് ഡബ്ല്യൂ സി സിയും മുന്നോട്ട് വന്നിരിക്കുകയാണ്.

കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെഎല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നാണ് ഡബ്ല്യു സി സി ആവശ്യപ്പെടുന്നത്. നിലവിലെ കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് ഡബ്ല്യു സി സി പുറത്തിറക്കിയ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. WCC അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.
2)കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം.
മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു.

രണ്ടു വർഷമായി കാക്കനാട്, എടത്തല എന്നിവിടങ്ങളിലും കണ്ണൂരിലെ പ്രതിയുടെ വീട്ടിലും പീഡിപ്പിച്ചുവെന്നാണ് പരാതി. ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ശനിയാഴ്‌ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ഗീതു മോഹൻദാസിന്റേയും പാർവതിയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളാണ് യുവതി Women Against Sexual Harassment എന്ന പേജിലൂടെ വെളിപ്പെടുത്തുന്നത്. 2020 ഫെബ്രുവരി മുതൽ 'പടവെട്ട്' സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാൻ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

പടവെട്ട്' എന്ന സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ എന്നെ നിർബന്ധപൂർവം കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്റെ കൺസെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. ആർത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിർത്ത് നിൽക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല.

രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേൽ അയാൾ ബലപ്രയോഗം നടത്തിയെന്നും യുവതി വ്യക്തമാക്കുന്നു. തനിക്ക് നേരിടേണ്ടി വന്ന മൃഗീയമായ പീഡനത്തെക്കുറിച്ച് പേജില്‍ വ്യക്തമായി തന്നെ യുവതി തുറന്ന് പറയുന്നുണ്ട്. എന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ അതിനു തയ്യാറായില്ലെന്ന് മാത്രമല്ല പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ലെ. പിന്നീട് 2020 ഒക്ടോബറിലാണ് വീണ്ടും ബന്ധപ്പെടുന്നത് അതിന് ശേഷവും പീഡനം തുടരാനുണ്ടായ സാഹചര്യവും യുവതി കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
യുവതി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം:വാടക വീട്ടിലേക്ക് നിർബന്ധിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു.. ഗർഭിണിയാക്കി;സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ യുവതി
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications