Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം വ്യക്തിപരം; പരസ്യ പ്രതികരണവുമായി മഞ്ജു

കൊച്ചി: തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യര്‍ ഇതാദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. സ്വന്തം കൈപ്പടയിലെഴുതിയ മൂന്ന് പേജ് കുറിപ്പുമായി ഫേസ്ബുക്കിലൂടെയാണ് മഞ്ജു മനസു തുറക്കുന്നത്. കുറിപ്പില്‍ തന്റെ സുഹൃത്തക്കള്‍ക്കെതിരായ ആരോപണത്തെ കുറിച്ചും, വിവാഹമോചന തീരുമാനത്തെകുറിച്ചും മകളെ കുറിച്ചുമെല്ലാം മഞ്ജു വിശദമാക്കുന്നുണ്ട്.

തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രിയ സുഹൃത്തുക്കളായ ഗീതു, സംയുക്ത, ഭാവന, പൂര്‍ണിമ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ പലഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാനാണ് മഞ്ജു കുറിപ്പെഴുതിയിരിക്കുന്നത് എന്നത് വ്യക്തമാണ്. വിവാഹ മോചനം തികച്ചു വ്യക്തിപരമാണെന്നും സുഹൃത്തുക്കള്‍ക്ക് അതില്‍ ഒരു പങ്കുമില്ലെന്നും മഞ്ജു എഴുത്തില്‍ പറയുന്നു.

Manju Warrier

സുഹൃത്തുക്കളാണ് വിവാഹമോചനത്തിന് കാരണക്കാരയതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അത്തരം പ്രചരണം അവരുടെ വ്യക്തി ജീവിതത്തെയും കലാജീവിതത്തെയും ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഈ കുറിപ്പോടുകൂടി എല്ലാവരുടെയും തെറ്റിദ്ധാരണകള്‍ അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മഞ്ജു വ്യക്തമാക്കി. ഭര്‍ത്താവ് ദിലീപിന്റെ ഭാവി ജീവിതത്തില്‍ ആശംസയേകാനും മഞ്ജു മറന്നില്ല.

ദീലീപേട്ടന്‍ വ്യക്തി ജീവിതത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ നല്ലതാകട്ടെയെന്നും കലാജീവിതത്തില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും മഞ്ജു ആശംസിച്ചു. മകള്‍ക്ക് അച്ഛനോടുള്ള സ്‌നേഹം മറ്റാരെക്കാളും തനിക്ക് നന്നായറിയാം. അവള്‍ അച്ഛനൊപ്പം സന്തോഷത്തോടെയും സുരക്ഷിതമായും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് അവളുടെ കാര്യത്തില്‍ ഒരു പിടിവലിയില്‍ അവളെ ദു:ഖിപ്പിക്കുന്നത് തനിക്കിഷ്ടമല്ലെന്ന് മഞ്ജു പറഞ്ഞു. അമ്മ ഒരു വിളിപ്പാടകലെ എന്നുമുണ്ടാകുമെന്നും മഞ്ജു എഴുത്തിലൂടെ ഓര്‍മിപ്പിക്കുന്നു.

ജീവിതവും സമ്പാദ്യവുമെല്ലാം ഒന്നില്‍ നിന്നും തുടങ്ങുകയാണ്. ഒരു പുനര്‍ജന്മമാണ് ഇനി. രണ്ടാം വരവില്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് മഞ്ജു തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. മഞ്ജുവിന്റെ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം നിരവധിപേര്‍ പ്രതികരണം നടത്തി. മഞ്ജുവും ദിലീപും പിരിയരുതെന്നും തീരുമാനം പുനരാലോചനയ്ക്ക് വിധേയമാക്കണമെന്നും ആരാധകര്‍ മഞ്ജുവിനോട് ആവശ്യപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+