മഞ്ജുവാര്യരുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; കേസ് ഇഴയുന്നതായി പരാതിക്കാരി
കോഴിക്കോട്: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ നിന്നും പണം തട്ടിയ കേസില്‍ എങ്ങുമെത്താതെ അന്വേഷണം. ഉണ്ണിമുകുന്ദനും മഞ്ജു വാര്യരും അഭിനയിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഈ സംഘത്തിന്റെ വലയില്‍ വീണിട്ടുണ്ടെന്നാണ് തട്ടിപ്പിന് ഇരയായ കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിയായ നളിനി വ്യക്തമാക്കുന്നത്.
നളിനിയില്‍ നിന്നും ഈ സംഘം 25000 രൂപയാണ് വാങ്ങിച്ചത്. തട്ടിപ്പിന് ഇരയായ ഒന്‍പത് പേര് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ അന്വേഷണം ഇഴഞ്ഞു. പിന്നീട് മാധ്യമങ്ങളില്‍ വാര്ത്തായയതിനെ തുടര്‍ന്നാണ് പൊലീസ് പരാതിക്കാരിയെ വിളിച്ച് മൊഴിയെടുക്കാന്‍ തയ്യാറായതെന്നും നളിനിക്ക് നിയമസഹായം നല്ക്കുന്ന അരുണ്‍ കുമാര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

(പരാതിക്കാരിയായ നളിനി)
കണ്ണീരും കിനാവും എന്ന് പേരിട്ട ചിത്രത്തില്‍ മികച്ച വേഷം എന്ന് പറഞ്ഞാണ് പണം തട്ടിയത്. മഞ്ജുവാര്യര്‍ക്കൊപ്പം നില്ക്കുന്ന തുല്യപ്രധാന്യമുള്ള വേഷം എന്നതായിരുന്നു നളിനിക്ക് കിട്ടിയ വാഗ്ദാനം. ചില ചിത്രങ്ങളില്‍ ജുനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഇടുക്കി ചേലച്ചുവട് സ്വദേശി മേരിക്കുട്ടിയാണ് ഇത്തരമൊരു വാഗ്ദാനവുമായി ആദ്യം രംഗത്ത് എത്തിയതെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വാട്സാപ്പ് കൂട്ടായ്മ വഴി ഉണ്ടാക്കിയ പരിചയം മുതലെടുത്തായിരുന്നു തട്ടിപ്പ്. ഇവരാണ് ആലപ്പുഴ സ്വദേശി സിബി എന്ന് പറഞ്ഞായാളെ പരിചയപ്പെടുത്തുന്നത്. ഇയാളാണ് ഷാജി എന്ന വ്യക്തിയുടെ തിരക്കഥയില്‍ ചിത്രം നിര്‍മ്മിക്കുന്നതും സംവിധാനം ചെയ്യുന്നതുമെന്നായിരുന്നു പറഞ്ഞിരുന്നത്. ജുനിയര്‍ ആര്‍ട്ടിസ്റ്റുമാരായ മിനി, സുമ, രാജു മണിമല എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇവരുള്പ്പടേയുള്ള 9 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മേരിക്കുട്ടിയുടെ വീട്ടില്‍ വെച്ച് സിനിമ സംബന്ധിച്ച മറ്റ് ചര്‍ച്ചകളും നടന്നിരുന്നു. ഇരുപത് ദിവസം അഭിനയിക്കുന്നതിന് ഓരോ ദിവസവും 5000 രൂപവെച്ച് ഒരു ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.

എന്നാല്‍ പിന്നീട് സിനിമയുടെ മറ്റ് ചിലകാര്യങ്ങള്ക്കായി 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അത്രയും തുക ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉള്ളത് നല്‍കുവെന്നായിരുന്നു. അങ്ങനെയാണ് പല ഘട്ടങ്ങളിലായി 25000 രൂപ നളിനി സംഘത്തിന് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയും തൊടുപുഴയില്‍ നേരിട്ടും പൈസ എത്തിക്കുകയായിരുന്നു. ഫെബ്രുവരി 19 ഷൂട്ടിങ് തുടങ്ങുമെന്നും കോസ്റ്റ്യൂമിലേക്ക് 3000 രൂപ നല്‍കണമെന്നുമായിരുന്നു അവസാന ആവശ്യപ്പെട്ടതും പരാതിക്കാരിയായ നളിനി വ്യക്തമാക്കുന്നു.

ഈ പൈസ നല്‍കിയതിന് ശേഷമാണ് മിനിയേയും സിബിയേയും ഫോണില്‍ വിളിച്ചിട്ട് കിട്ടാതായത്. ഇതോടെ വീണ്ടും തൊടുപുഴ ചേലച്ചുവട്ടില്‍ എത്തിയ നളിനി മേരിയേയും ഷാജിയേയും നേരില്‍ കണ്ട് സംസാരിച്ചെങ്കിലും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇരുവരും പറഞ്ഞത്. ഇതോടെ തട്ടിപ്പ് മണത്ത നളിനി സിനിമാ മേഖലയില്‍ തനിക്ക് പരിചയമുള്ള ആളുകളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമാനമായ തട്ടിപ്പിന് സിബിയുടെ പേരില്‍ നേരത്തേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞത്.

തട്ടിപ്പ് മനസ്സിലായതോടെ പണം തിരികെ നല്കാന് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. പൊലീസില്‍ പരാതി നല്‍കും എന്നും പറഞ്ഞപ്പോള്‍ തന്റെ പേര് എഴുതിവെച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിമുഴക്കിയതായും നളിനി പൊലിസീല്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സമാനമായി നിരവധി പേരില്‍ നിന്ന് പണം തട്ടിയ സംഘ ഇത്തരത്തിലുള്ള ഭീഷണിയിലുടെ അവരെ പരാതി നല്കുന്നതില് നിന്നും പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതായും നളിനി വ്യക്തമാക്കുന്നു.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications