Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണണമെന്ന് ആഗ്രഹിച്ചു: പിറ്റേദിവസം ഷെഹ്രീനയ്ക്ക് മുന്നിലെത്തി മഞ്ജു വാര്യർ

തിരുവനന്തപുരം: ദേശീയപാതയിലെ കുമ്പളം ടോള്‍പ്ലാസയില്‍ ഫാസ്ടാഗ് വില്‍ക്കുകയാണ് ഒന്‍പതാം ക്ലാസ്സുകാരി ഷെഹ്രീനെ കുറിച്ചുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടുവന്നത് മാതൃഭൂമീ ഓണ്‍ലൈനായിരുന്നു. വീടു നോക്കാന്‍ ഉമ്മക്ക് ഒറ്റക്ക് ആവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ചെറുപ്രായത്തില്‍ തന്നെ സഹായിക്കാന്‍ ഇറങ്ങിയതാണ് ഷെഹ്രീന.

കൂടെ പഠിത്തവും. പഠിച്ച് ഐ പി എസ്സുകാരിയാവണമെന്നും വ്യവസായി യൂസഫലിയേയും സിനിമാ നടി മഞ്ജു വാര്യരേയും കാണണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെഹ്രീന പറഞ്ഞിരുന്നു. ഇത് കണ്ട മഞ്ജു വാര്യർ പിറ്റേ ദിവസം തന്നെ നേരില്‍ കാണാന്‍ എത്തിയതിന്റെ ഞെട്ടലിലാണ് ഷെഹ്രീന.

വാർത്തയിലൂടെ തന്നെപ്പറ്റിയറിഞ്ഞതോടെ മഞ്ജു ചേച്ചി നേരിട്ട് വീട്ടിലേക്ക്

വാർത്തയിലൂടെ തന്നെപ്പറ്റിയറിഞ്ഞതോടെ മഞ്ജു ചേച്ചി നേരിട്ട് വീട്ടിലേക്ക് വരികയായിരുന്നു. അങ്ങനെ ചേച്ചിയെ കണ്ടു. അടുത്തിരുന്ന് ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് തിരികെ പോയത്. ജീവിതത്തില്‍ തളർന്ന് പോകരുതെന്നത് ഉള്‍പ്പടേയുള്ള ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തന്നുവെന്നും ഷെഹ്രീന പറയുന്നു.

ഡിംപലിനോട് കുശലം പറഞ്ഞ് ദിലീപ്: എത്ര സിനിമകള്‍ കണ്ട് ചിരിച്ചതാണെന്ന് ഡിംപല്‍-ചിത്രങ്ങള്‍ വൈറല്‍

എനിക്കായി പ്രത്യേക സമ്മാനവും മഞ്ജു ചേച്ചി കൊണ്ടു വന്നിരുന്നു

എനിക്കായി പ്രത്യേക സമ്മാനവും മഞ്ജു ചേച്ചി കൊണ്ടു വന്നിരുന്നു. എന്തുവന്നാലും പൊരുതി ജയിച്ച പെണ്ണുങ്ങളേ ഉള്ളു. ഉമ്മയോടൊപ്പം നില്‍ക്കുക. ഇപ്പോള്‍ തന്നെ ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നില്ലേ, ധൈര്യമായി മുന്നോട്ട് പോകൂ എന്നും കൂടി പറഞ്ഞാണ് മഞ്ജു വാര്യർ തിരികെ പോയത്.

മഞ്ജു ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

മഞ്ജു ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായ മഞ്ജു വാര്യരെ കാണണമെന്ന ആഗ്രഹം ഇത്ര പെട്ടെന്ന് പൂർത്തീകരിക്കപ്പെടുമെന്ന് കരുതിയരുന്നില്ലെന്നാണ് ഷെഹ്രീന പറയുന്നത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നു ഷെഹ്രീന റോഡരികിലെ തട്ടുകടയില്‍ കുലുക്കി സര്‍ബത്ത് വിറ്റും ഇപ്പോള്‍ ഫാസ്റ്റാഗ് വിറ്റും ഉമ്മയെ സഹായിക്കാന്‍ രംഗത്ത് ഇറങ്ങിയത്.

ഹൈവേയില്‍ ഫാസ്ടാഗ് വില്‍ക്കാന്‍ ഇറങ്ങാമെന്ന്

ഹൈവേയില്‍ ഫാസ്ടാഗ് വില്‍ക്കാന്‍ ഇറങ്ങാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് ഷെഹ്രീനയുടെ ഉമ്മയും പറയുന്നു. ഒരു സോഹദരനാ് ഷെഹ്രീനയ്ക്കുള്ളത്. ജന്മാ വൈകല്യമുണ്ട്. അനുജനും ഉമ്മയ്ക്കുമൊപ്പം സ്വന്തം വീട്ടില്‍ കഴിയണമെന്നതാണ് ഷെഹ്രീന്റെ ആഗ്രഹം. കുമ്പളം ആര്‍ പി എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെഹ്രീന്‍.

കെട്ടിപിടിച്ച് മഞ്ജു വാര്യർ, മുത്തമേറ്റ് വാങ്ങി നിമിഷ: പൂർണ്ണിമ ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍

Recommended Video

cmsvideo
    Manju warrier's stunning look for kalyan jeweller's inaugural event in Delhi

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+