വടകരയ്ക്ക് ഇടതിനോടും വലതിനോടും തുല്യ സ്നേഹം, ശൈലജയും ഷാഫിയും ഒപ്പത്തിനൊപ്പം; മനോരമ സര്‍വേ ഫലം
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തീവ്രമായ പോരാട്ടം നടക്കുന്ന വടകരയില്‍ ഇടതിനും വലതിനും വലിയ വെല്ലുവിളി. ഇടതുപക്ഷവും യുഡിഎഫും മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയും ഒപ്പത്തിനൊപ്പമെന്നാണ് മനോരമ ന്യൂസ് സര്‍വേ പ്രവചിക്കുന്നത്.
രണ്ടുപേര്‍ക്കും 42.5 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. യുഡിഎഫിന് ഇത്തവണ ഏഴ് ശതമാനം വോട്ട് കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. അതേസമയം കെ മുരളീധരന് പകരം മണ്ഡലം നിലനിര്‍ത്താന്‍ എത്തിയ ഷാഫിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് സര്‍വേ നല്കുന്ന സൂചന.

എന്‍ഡിഎയുടെ വോട്ടുവിഹിതത്തില്‍ 6.17 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. എല്‍ഡിഎഫിന്റെ വോട്ടില്‍ 1.03 ശതമാനത്തിന്റെ വര്‍ധവാണ് ഉണ്ടാവുക. അതേസമയം ആലപ്പുഴയില്‍ ഇത്തവണ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാവുമെന്നും സര്‍വേ പ്രവചിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെസി വേണുഗോപാല്‍ എല്‍ഡിഎഫിന്റെ എഎം ആരിഫിനെ വീഴ്ത്തുമെന്നാണ് സര്‍വേ പയുന്നത്.
നിലവിലെ ലോക്സഭയില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നുള്ള ഏക എംപിയും ആരിഫാണ്. എന്‍ഡിഎ മണ്ഡലത്തില്‍ മുന്നേറ്റം നടത്തുമെന്നാണ് സര്‍വേ പറയുന്നു. ജയം യുഡിഎഫിനൊപ്പം നില്ക്കും. കെസി വേണുഗോപാല്‍ 42.18 ശതമാനം വോട്ട് നേടും. അതേസമയം രണ്ടാം സ്ഥാനത്ത് ആരിഫ് എത്തും. 37.68 ശതമാനം വോട്ടാണ് ആരിഫിന് ലഭിക്കുക.
അതേസമയം എന്‍ഡിഎയ്ക്ക് 18.91 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വേ പറയുന്നു. മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് ഇത്തവണ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. വോട്ട് കുറയുന്നത് മാത്രമായിരിക്കും ഇത്തവണ സംഭവിക്കുക. യുഡിഎഫിന് ആറ് ശതമാനം വോട്ടാണ് മലപ്പുറത്ത് ഇത്തവണ കുറയുകയെന്ന് സര്‍വേ പ്രവചിക്കുന്നു.
എന്നാല്‍ ജയം ഇടി മുഹമ്മദ് ബഷീറിനൊപ്പമായിരിക്കും. എല്‍ഡിഎഫിന്റെ വോട്ട് 6.12 ശതമാനം ഉയരും. യുഡിഎഫിന് 53.7 ശതമാനവും, എല്‍ഡിഎഫിന് 37.92 ശതമാനവും വോട്ടാണ് ലഭിക്കുക. ബിജെപി 8.24 ശതമാനം വോട്ട് വരെ നേടും.
അതേസമയം പൊന്നാനിയില്‍ ഇടതുമുന്നണിക്ക് ഇത്തവണയും വിജയമുണ്ടാകില്ലെന്ന് മനോരമ ന്യൂസ് സര്‍വേ പ്രവിക്കുന്നു. അബ്ദുസമദ് സമദാനി തന്നെ മണ്ഡലത്തില്‍ വിജയിക്കും. യുഡിഎഫിന്റെ വോട്ട് ശതമാനം മണ്ഡലത്തില്‍ കുറയും.
യുഡിഎഫിന് 51 ശതമാനം വോട്ടാണ് ലഭിക്കുക. എല്‍ഡിഎഫിന് 36.19 ശതമാനം വോട്ടും ലഭിക്കും. എല്‍ഡിഎഫിന് 3.9 ശതമാനം വോട്ടിന്റെ വര്‍ധനവാണ് ഉണ്ടാവുക. ബിജെപിക്ക് വോട്ടില്‍ 0.64 ശതമാനത്തിന്റെ കുറവുണ്ടാകും. മൊത്തം 10.23 ശതമാനം വോട്ടാണ് എന്‍ഡിഎ നേടുക.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications