പത്തനംതിട്ടയില്‍ ആന്റോ ആന്റണി, കോഴിക്കോട്ടും ചാലക്കുടിയിലും കാറ്റ് മാറി വീശുമോ? സര്‍വേ ഫലം ഇങ്ങനെ
കൊച്ചി: 3 ലോക്‌സഭാ മണ്ഡലങ്ങളില്‍ കിടിലന്‍ പോരാട്ടങ്ങള്‍ പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആര്‍ പ്രീ പോള്‍ സര്‍വേ. പത്തനംതിട്ട, ചാലക്കുടി, കോഴിക്കോട് മണ്ഡലങ്ങളെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പത്തനംതിട്ടയില്‍ സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ആന്റോ ആന്റണിക്ക് മുന്‍തൂക്കമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
എല്‍ഡിഎഫ് മുന്‍ ധനമന്ത്രി കൂടിയായ തോമസ് ഐസക്കിനെ മണ്ഡലത്തില്‍ ഇറക്കിയിട്ടും കാര്യമായ പ്രയോജനമുണ്ടാവില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ആന്റോ ഇത്തവണ വിജയിക്കുക മാത്രമല്ല ഭൂരിപക്ഷവും വര്‍ധിപ്പിക്കുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അതേസമയം ഐസക്കിന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തിനായി പോരടിക്കേണ്ടി വരുമെന്നും പ്രവചനമുണ്ട്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുമായി വലിയ മത്സരം തന്നെ ഐസക്കിന് നടത്തേണ്ടി വരും. മുന്‍ ധനമന്ത്രി മൂന്നാം സ്ഥാനത്തേക്ക് വീണാല്‍ പോലും അത്ഭുതപ്പെടാനില്ലെന്നാണ് സര്‍വേയിലെ പ്രവചനം. അതേസമയം അനില്‍ ആന്റണിയുടെ വരവ് എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്നും പ്രവചനം. ഇപ്പോഴത്തെ നിലയില്‍ തോമസ് ഐസക്ക് രണ്ടാം സ്ഥാനത്ത് എത്തും.
എന്നാല്‍ വോട്ട് ശതമാനത്തില്‍ എന്‍ഡിഎയും എല്‍ഡിഎഫും ഒരേപോലെ എത്തും. യുഡിഎഫിന് 37.6 ശതമാനം വോട്ടാണ് ലഭിക്കുക. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും 28 ശതമാനം വീതം വോട്ടും ലഭിക്കും. എല്‍ഡിഎഫിന്റെ വോട്ടില്‍ 4.77 ശതമാനം കുറവ് വരുമെന്നും സര്‍വേയില്‍ പ്രവചനമുണ്ട്. അതേസമയം യുഡിഎഫിന്റെ വോട്ടില്‍ മണ്ഡലത്തില്‍ ഇടിവുണ്ടാകില്ല. ബിജെപിക്ക് നേരിയ തോതില്‍ വോട്ട് കുറയുമെന്നും സര്‍വേ പറയുന്നു.
കോഴിക്കോട് പക്ഷേ മത്സരം ശക്തമാകുമെന്ന് സര്‍വേ പറയുന്നു. യുഡിഎഫിന് രണ്ടര ശതമാനത്തില്‍ അധികം വോട്ട് കുറയും. പക്ഷേ മണ്ഡലത്തില്‍ എംകെ രാഘവന്‍ തന്നെ ഇത്തവണയും ജയിക്കും. തുടര്‍ച്ചയായി മൂന്ന് തവണ കോഴിക്കോട് നിന്ന് എംകെ രാഘവന്‍ വിജയിച്ച് കയറിയതാണ്. ഇത്തവണ എതിരാളിയായി എല്‍ഡിഎഫ് എളമരം കരീമിനെ തന്നെയാണ് ഇറക്കിയത്.
എന്നാല്‍ ജനഹിതം രാഘവനൊപ്പമാണെന്ന് സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 0.14 ശതമാനം വോട്ട് കൂടും. എന്‍ഡിഎ വോട്ടില്‍ 1.29 ശതമാനവും വര്‍ധിക്കും. യുഡിഎഫിന് 43.22 ശതമാനവും എല്‍ഡിഎഫിന് 38.09 ശതമാനവും എന്‍ഡിഎയ്ക്ക് 16.26 ശതമാനവും വോട്ട് ലഭിക്കും.അതേസമയം ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ നേരിയ വോട്ടിന് മുന്നിലാണെന്നും സര്‍വേ പ്രവചിക്കുന്നു.
അതേസമയം ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ നേരിയ വോട്ടിന് മുന്നിലാണെന്നും സര്‍വേ പ്രവചിക്കുന്നു. മണ്ഡലത്തില്‍ പക്ഷേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവുണ്ടാവും. 10.8 ശതമാനം വോട്ടാണ് കുറയും. സ്വതന്ത്രര്‍ക്കും മറ്റ് ക്ഷികള്‍ക്കും ചേര്‍ത്ത് 12.88 ശതമാനം വോട്ടാണ് സര്‍വേ പ്രവചിക്കുന്നു. എല്‍ഡിഎഫ് വോട്ടില്‍ 2.32 ശതമാനം വോട്ട് കുറയും. എന്‍ഡിഎയ്ക്ക് പക്ഷേ 2.42 ശതമാനം വോട്ട് വര്‍ധിക്കും.












Click it and Unblock the Notifications