പല വകുപ്പുകളും തികഞ്ഞ പരാജയം; മന്ത്രിമാർക്ക് അസഹിഷ്ണുതയെന്നും വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പല മന്ത്രിമാരുടേയും വകുപ്പുകൾ തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമർശനങ്ങൾ ഉയർത്തുമ്പോൾ മന്ത്രിമാർ വ്യക്തിപരമായാണ് അതിനെ സ്വീകരിക്കുന്നത്. മന്ത്രിമാർക്ക് അസഹിഷ്ണുതയാപിഎണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'മന്ത്രിമാരിൽ പലരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നില്ല, തികഞ്ഞ പരാജയമാണെന്ന അഭിപ്രായം നേരത്തേ തന്നെ പ്രതിപക്ഷം ആവർത്തിച്ചതാണ്. അക്കാര്യം ശ്രദ്ധയിൽ പെടുത്തുമ്പോൾ നല്ല രീതിയിൽ അല്ല അവർ സ്വീകരിക്കുന്നത്. വ്യക്തിപരമായാണ് അവർ വിമർശനങ്ങളെ സ്വീകരിക്കുന്നത്. ഭരണപരണമായ പാളിച്ചകൾ പ്രതിപക്ഷം ഉയർത്തിക്കാട്ടുമ്പോൾ തീരാത്ത അസഹിഷ്ണുതയാണ് മന്ത്രിമാർ കാണിക്കുന്നത്.ചിലരുടേത് പരിചയകുറവാണ്, ചിലർക്ക് അശ്രദ്ധയാണ്, മറ്റ് ചിലർക്കാകട്ടെ ഇതിനോട് യാതൊരു താത്പര്യവും ഇല്ല. ഇക്കാര്യങ്ങൾ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം തുറന്ന് കാട്ടിയിരുന്നു'.
'റോഡിലെ കുഴികളെപ്പറ്റി പറഞ്ഞപ്പോൾ പൊതുമരാമത്തു മന്ത്രിയുടെ അസഹിഷ്ണുത കണ്ടതാണ്. കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ഇല്ല. ഇക്കാര്യം മാധ്യമങ്ങളിൽ വന്നതാണ്. പക്ഷേ മന്ത്രി പറയുന്നത് ആവശ്യത്തിന് മരുന്നുണ്ടെന്നാണ്. എന്തുകൊണ്ടാണ് മരുന്ന് ലഭ്യമല്ലാത്തത്, മെഡിക്കൽ സർവ്വീസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്താണ് ഇക്കാര്യങ്ങളെല്ലാം മന്ത്രി ഇടപെട്ട് പരിഹരിക്കേണ്ടതല്ലേ? ഭരണരംഗത്തെ പാളിച്ചകൾ എന്താണെന്ന് മന്ത്രി മനസിലാക്കേണ്ടേ? ഇക്കാര്യങ്ങൾ പറയുമ്പോൾ പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നാണ് മന്ത്രി പറയുന്നത്. ഇത്തരം പ്രതികരണം ഒരു മന്ത്രിയിൽ നിന്ന് ആദ്യമായാണ് കേൾക്കുന്നത്. സർക്കാരിന് അപകർഷ ബോധവും തെറ്റ് പറ്റിയാൽ അത് സമ്മതിക്കാനുള്ള മടിയുമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
'പതിനാല് മാസത്തെ ഭരണത്തിൽ വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് നടക്കുന്നത്.
പോലീസ് നിയന്ത്രണം പാർട്ടിക്ക് വിട്ട് നൽകിയിരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിനെതിരെ നേരത്തേ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചതാണ്. കേരളത്തിൽ പതിനാലായിരം ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പാർട്ടിക്കാർക്കാണ് വിട്ട് കൊടുത്തിരിക്കുകയാണ് കാര്യങ്ങൾ. എസ് പിമാരെ നിയന്ത്രിക്കുന്നത് ജില്ലാ സെക്രട്ടറിമാരാണ്. എസ് എച്ച് ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ സെക്രട്ടറിമാരാണ്. കേരളം മയക്കുമരുന്നിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ആസ്ഥാനമായി മാറിയിരിക്കുകയാണ്. .യുവാക്കളും കുട്ടികളും ചതിക്കുഴിയിൽ വീഴുകയാണ്. ഈ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്നും', വിഡി സതീശൻ കുറ്റപ്പെടുത്തി.
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ
Recommended Video
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി












Click it and Unblock the Notifications