Get Updates
Get notified of breaking news, exclusive insights, and must-see stories!

നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ...

ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ മുന്നണി സംവിധാനം പരിചയപ്പെടുത്തിയത് കേരളത്തിലെ രാഷ്ട്രീയക്കാരാണ്. കേരളത്തിലെ മുന്നണി സമവാക്യങ്ങളാകട്ടെ, ഓരോ തെരഞ്ഞെടുപ്പ് കാലത്തും മാറി മറിയുകയും ചെയ്യും. ചുവടുമാറ്റവും കൂട്ടം ചേർക്കലുമായി കേരള രാഷ്‌ട്രീയം അതിൻ്റെ പുത്തൻ ഏടുകൾ കുറിച്ചുകൊണ്ടിരിക്കുന്ന വേളകളാണ് ഓരോ തെരഞ്ഞെടുപ്പ് കാലവും. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പക്ഷേ വലിയ മലക്കം മറിച്ചിലുകള്‍ ഉണ്ടായില്ല. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന്റെ സൂചന നൽകുന്ന ജനവിധി ഉണ്ടായതോടെ അസംതൃപ്തരായ പല കക്ഷികളും മുന്നണി മാറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിരുന്നു. അത് മുതലെടുക്കാൻ കഴിഞ്ഞത് യുഡിഎഫിനാണെന്നും പറയാം. ഇനിയും മുന്നണി വിപുലീകരണം ഉണ്ടായേക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇടക്കിടെ നല്‍കുന്നുമുണ്ട്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് സമീപ കാലത്ത് കേരളത്തില്‍ മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്.മകന്‍ തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് എന്‍ഡിഎ സഖ്യത്തിൽ അസംതൃപ്തരാണെന്നും ഒരു വിഭാഗത്തിന് ഇടതുമുന്നണിയിലേക്ക് പോകണമെന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. എന്നാൽ, അങ്ങിനെയൊന്നുമുണ്ടായില്ല. ഇടതുമുന്നണിയില്‍ ഇപ്പോഴുള്ളത് സിപിഎം അടക്കം 11 പാര്‍ട്ടികളാണ്. സിപിഎം , സിപിഐ, കേരളാ കോണ്‍ഗ്രസ് (എം), ജനതാദള്‍ സെക്കുലര്‍, എന്‍സിപി ശരത് ചന്ദ്ര പവാര്‍, രാഷ്ട്രീയ ജനതാദള്‍, കേരളാ കോണ്‍ഗ്രസ് (ബി), ഇന്ത്യന്‍ നാഷണല്‍ ലീഗ്, കോണ്‍ഗ്രസ് (എസ്), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) എന്നിവരാണ് മുന്നണിയിലെ സ്ഥിര അംഗങ്ങള്‍. ഇവരെക്കൂടാതെ ആർഎസ്പി-എൽ അടക്കം ആറ് അസോസിയേറ്റ് അംഗങ്ങളും എല്‍ഡിഎഫിലുണ്ട്. 2021ലെ തെരഞ്ഞെടുപ്പ് കാലത്തുനിന്ന് എൽഡിഎഫിലെ മുന്നണി സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടില്ല.

കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, 'വരുമാനം' 61.6 ലക്ഷം രൂപ
യുഡിഎഫിൽ കോൺഗ്രസ് , മുസ്‍ലിം ലീഗ് , കേരള കോൺഗ്രസ്-ജോസഫ് , ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ്-ജേക്കബ്, ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്, കേരള ഡെമോക്രാറ്റിക്‌ പാർട്ടി, നാഷണൽ ജനത ദൾ, ജെഎസ്‌എസ്‌ (നാഷണൽ) എന്നിവയാണ് ഉള്ളത്. വടകരയില്‍ കെ.കെ. രമയുടെ നേതൃത്വത്തിലുള്ള ആര്‍എംപി യുഡിഎഫ് ഘടകകക്ഷിയല്ലെങ്കിലും കഴിഞ്ഞ തവണത്തേത് പോലെ യുഡിഎഫ് പിന്തുണയിലാണ് ഇത്തവണയും മത്സരിക്കുന്നത്. 2026ലേക്ക് എത്തുമ്പോൾ എന്‍ഡിഎയില്‍ അംഗമായിരുന്ന സി.കെ. ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെ അടര്‍ത്തിയെടുക്കുന്നതില്‍ യുഡിഎഫിന് വിജയിക്കാനായി. നേരത്തേ തന്നെ യുഡിഎഫ് പ്രവേശനത്തിന് കാത്തിരിക്കുകയായിരുന്ന പി.വി. അന്‍വറിന്‍റെ തൃണമൂല്‍ കോണ്‍ഗ്രസിനേയും യുഡിഎഫ് ഇത്തവണ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇവരെ അസോസിയേറ്റ് അംഗങ്ങളായാണ് കൂടെ ചേര്‍ത്തിരിക്കുന്നത്.

udfldfnda

എന്‍ഡിഎയില്‍ ബിജെപിക്ക് പുറമേ പ്രധാനമായി രണ്ട് ഘടകകക്ഷികളാണുണ്ടായിരുന്നത്. ഭാരത ധര്‍മ ജന സേന എന്ന ബിഡിജെഎസും വിഎസ് ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ കേരള കാമരാജ് കോണ്‍ഗ്രസും. 2026 ആയപ്പോൾ ട്വന്റി 20 എൻഡിഎയുടെ ഭാഗമായതാണ് പ്രധാന വഴിത്തിരിവ്. എഡിഎംകെ, ജെആർഎസ് എന്നിവരും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ എഐഎഡിഎംകെ, എൻസിപി (അജിത് പവാർ), ന്യൂ ലേബർ പാർട്ടി, ആർഎൽഡി, ഭാരതീയ റിപ്പബ്ലിക്കൻ പാർട്ടി എന്നിവയും സംസ്ഥാന എൻഡിഎയുടെ ഭാഗമായി എത്തിയിട്ടുണ്ട്. മറ്റൊരു ഘടകകക്ഷിയായിരുന്ന പി.സി. തോമസിന്‍റെ കേരളാ കോണ്‍ഗ്രസും സി.കെ. ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ കക്ഷിയും മുന്നണി വിട്ടിരുന്നു. ഇരുവരും ഇപ്പോള്‍ യുഡിഎഫിലാണ്

കൂറുമാറ്റം, പിളർപ്പ്- മുന്നണി രാഷ്ട്രീയത്തിന്റെ ചരിത്രം

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആദ്യ ഇഎംഎസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ മന്നത്ത് പത്മനാഭന്‍റ നേതൃത്വത്തില്‍ നടന്ന വിമോചന സമരം തൊട്ടു തന്നെ മുന്നണി രാഷ്ട്രീയം കേരളത്തിൽ ശക്തിപ്പെടുമെന്നുള്ള സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും ചേര്‍ന്ന മുന്നണിയായിരുന്നു 1960ൽ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. പിന്നീട് കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് തന്നെയാണ് 1962ലെ ആര്‍. ശങ്കറിന്‍റെ മന്ത്രിസഭയ്ക്കും രൂപം കൊടുത്തത്.

തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ '24 പേർ'
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ '24 പേർ'

കോണ്‍ഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും മുസ്ലീം ലീഗും സിപിഐയും കേരളാ കോണ്‍ഗ്രസും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന ജനാധിപത്യ മുന്നണിയായിരുന്നു 1969-1970 കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭക്ക് ഊര്‍ജം പകർന്നത്. കോണ്‍ഗ്രസ്, സിപിഐ, ലീഗ്, ആര്‍എസ്‌പി, പിഎസ്‌പി എന്നിവ ചേര്‍ന്ന ഐക്യമുന്നണിയുടെ നേതൃത്വത്തിലായിരുന്നു 1970 മുതല്‍ 1977 വരെ രണ്ടാം അച്യുതമേനോന്‍ സര്‍ക്കാറും ഭരണത്തിലിരുന്നത്. പിന്നീട് കേരളാ കോണ്‍ഗ്രസും മുന്നണിയുടെ ഭാഗമായി.

ഒന്നര മാസം മാത്രം ഭരിച്ച സി.എച്ച്. മുഹമ്മദ് കോയ മന്ത്രിസഭക്കും കളമൊരുക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയായിരുന്നു. 1977ല്‍ കരുണാകരന്‍റെ നേതൃത്വത്തില്‍ ജനാധിപത്യ മുന്നണി ആദ്യം അധികാരത്തിലെത്തിയെങ്കിലും രാജന്‍ കേസിനെ തുടര്‍ന്ന് കരുണാകരന് സ്ഥാനം ഒഴിയേണ്ടി വന്നു. പിന്നീട് രണ്ടു വര്‍ഷത്തിനിടെ എ.കെ. ആന്‍റണിയടക്കം മൂന്നു മുഖ്യമന്ത്രിമാര്‍ വന്നുപോയി.

പിന്നാലെ 1980ൽ ഇടതു ജനാധിപത്യ മുന്നണി രൂപം കൊണ്ടു. സിപിഐയും ആര്‍എസ്‌പിയും ആന്‍റണി കോണ്‍ഗ്രസും കെ.എം. മാണിയും ഇടതുമുന്നണിയിലെത്തി. ഇന്നത്തെ രൂപത്തിലുള്ള യുഡിഎഫ് രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത് കെ. കരുണാകരനായിരുന്നു. 1980 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി രൂപം കൊണ്ട ആ മുന്നണിയില്‍ കോണ്‍ഗ്രസിനു പുറമേ ഉണ്ടായിരുന്നത് ലീഗും പി.ജെ. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസും മാത്രമായിരുന്നു. പിന്നീട് എ.കെ. ആന്‍റണി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചെത്തി. 1980 മുതലിങ്ങോട്ട് യുഡിഎഫിലും എൽഡിഎഫിലും ഘടകകക്ഷികള്‍ പോയും വന്നും കൊണ്ടേയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+