കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ മക്കളെ കാണാനില്ല

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ആന്ധ്ര പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാക്കള്‍ രൂപേഷിന്റെയും ഷൈനയുടേയും മക്കളെ കാണാനില്ലെന്ന്. ഷൈനയുടെ മാതാവാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് പെണ്‍മക്കളാണ് രൂപേഷ്-ഷൈന ദമ്പതിമാര്‍ക്ക്. ഷൈനയും രൂപേഷും ഉള്‍പ്പടെ അഞ്ച് മാവോയിസ്റ്റുകളാണ് പൊലീസ് പിടിയിലായത്.

അറസ്റ്റിലായവരെ കേരള പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ അനുകൂലമായി പ്രതികരിയ്ക്കുന്നതായാണ് വിവരം. കുട്ടികളെ കാണാനില്ലെന്ന ഷൈനയുടെ മാതാവ് നഫീസ പറയുന്നു. മുന്‍പ് പലതവണയും കേരള പൊലീസില്‍ നിന്ന് തങ്ങള്‍ അതിക്രമം നേരിട്ടിട്ടുണ്ടെന്നും ഷൈനയുടെ മാതാവ്.

Thrissur

അമ്മയുടേയും അച്ഛന്റേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പലതവണ പൊലീസ് തങ്ങളെ വേട്ടയാടുന്നതായി ദമ്പതിമാരുടെ മൂത്ത മകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കില്‍ ഉള്‍പ്പടെ സജീവമായിരുന്നു ഈ പെണ്‍കുട്ടി. കേരളത്തിലേയും തമിഴ്‌നാട്ടിലേയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രൂപേഷിന്റെ യഥാര്‍ത്ഥ പേര് പ്രവീണ്‍ എന്നാണ്. തൃശ്ശൂര്‍ വാടാനപ്പള്ളി, രാമചന്ദ്രന്‍-സുമ ദമ്പതികളുടെ പുത്രനാണ് രൂപേഷ്.

English summary
Maoist leader Roopesh's daughters missing from yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X