കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലാക് ഫംഗസിനെതിരെ മാസ്‌കുകള്‍ ഗുണകരം, ആരോഗ്യ വകുപ്പ് മാര്‍ഗരേഖ പുറത്തുവിട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ബ്ലാക് ഫംഗസിനെതിരെ പ്രതിരോധം തീര്‍ക്കുന്നതിനിടെ കേരളവും ഗൗരവമായി തന്നെ കാണുന്നു. കൊവിഡ് ബാധിതരില്‍ മരണത്തിന് കാരണമായി തീരുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധ. മ്യൂകോര്‍മൈക്കോസിസ് എന്ന ഈ മാരക ഫംഗസ് ബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. മാസ്‌ക് ഉപയോഗം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊവിഡിനെ പോലെ ബ്ലാക്ക് ഫംഗസിനും മാസ്‌ക് പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന് ഇതോടെ വ്യക്തമായി.

1

അതേസമയം പ്രമേഹം ഗുരുതരമായി ഉള്ളവര്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. അതോടൊപ്പം ഐസിയുകളില്‍ ഫംഗസ് ബാധ തടയാന്‍ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ട്. ഏഴുപേരില്‍ ഇതുവരെ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. കൊവിഡിന് ശേഷമുള്ള കാലയളവില്‍ എച്ച്‌ഐവി ബാധിതരിലും ദീര്‍ഘകാലമായി പ്രമേഹം ഉള്ള രോഗികളിലും ബ്ലാക് ഫംഗസ് രോഗബാധ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അതേസമയം ഐസിയുകളില്‍ ഫംഗസ് ബാധയ്‌ക്കെതിരെ കരുതലെടുക്കണമെന്നും ഡിസ്ചാര്‍ജ് സമയത്ത് മുന്നറിയിപ്പ് നല്‍കണമെന്നും ആരോഗ്യ വകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. കൊവിഡ് പോലെ രോഗപ്രതിരോധ ശേഷം കുറഞ്ഞവരെയാണ് ബ്ലാക് ഫംഗസ് ശക്തമായി ബാധിക്കുക. മണ്ണിലും വായുവിലുമെല്ലാം കാണപ്പെടുന്ന മ്യൂക്കോര്‍മൈസെറ്റ്‌സ് ഇനത്തില്‍ വരുന്ന ഫംഗസുകളാണ് ഈ രോഗം പരത്തുന്നത്.

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍

ഇവ മൂക്കിലെല്ലാം കയറാറുണ്ടെങ്കിലും, പ്രതിരോധ ശേഷിയുള്ളവരില്‍ ഇത് വലിയ പ്രശ്‌നമുണ്ടാക്കാറില്ല. അതേസമയം ഗുരുതരമായ രോഗമുള്ളവരില്‍ പ്രതിരോധ ശേഷി കുറവായിരിക്കും. അതാണ് എച്ച്‌ഐവി ബാധിതരെയും പ്രമേഹ രോഗികളെയും ബാധിക്കുന്നത്. കൊവിഡ് കാരണമുള്ള പ്രതിരോധശേഷി കുറവും, കൊവിഡ് മാറിയ ശേഷം രോഗ പ്രതിരോധ ശക്തി കുറയുന്നതും രോഗ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. സ്റ്റിറോയിഡുകളുടെ ഉയോഗവും രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൊവിഡ് ഭേദമായവര്‍ വൃത്തിയുള്ള അന്തരീക്ഷത്തില്‍ തന്നെ താമസിക്കണമെന്നും നിര്‍ദേശമുണ്ട്.

കറുപ്പിൽ ഹോട്ടായി നടി വിഷ്ണുപ്രിയ, പുതിയ ഫോട്ടോകൾ

English summary
mask use good for fight against black fungus says kerala health department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X