Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണക്കുമെതിരെ അന്വേഷണമില്ലെന്ന് കോടതി, മാത്യു കുഴല്‍നാടന് തിരിച്ചടി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി. മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സി എം ആര്‍ എല്ലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് മകള്‍ വീണാ വിജയന് സി എം ആര്‍ എലില്‍ നിന്നും മാസപ്പടി ലഭിക്കാന്‍ കാരണം എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്. മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്.

veena vijayan

സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചില രേഖകള്‍ കുഴല്‍നാടന്‍െ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നെങ്കിലും ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് വാദിച്ചു.

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മൂന്ന് ദിവസത്തിനകം എക്കലും മണ്ണും നീക്കം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന ജില്ലാ കളക്ടറുടെ കത്ത്, കെ എം ഇ ആര്‍ എല്ലിന്റെ കൈവശമുള്ള അധിക ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളിയതിനെതിരേ ഹൈക്കോടതി നല്‍കിയ അനുകൂല ഉത്തരവ്, ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദപരിശോധന നിര്‍ദേശിച്ചുള്ള സര്‍ക്കാര്‍ കുറിപ്പ് എന്നിവ മാത്യു കുഴല്‍നാടന്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഇതിനെതിരേ സര്‍ക്കാര്‍ വീണ്ടും സി എം ആര്‍ എല്ലിന്റെ അപേക്ഷ തള്ളിയ ഉത്തരവ് വിജിലന്‍സും ഹാജരാക്കി. തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സി എം ആര്‍ എല്‍ ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ ഖനനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് എസ് ശശിധരന്‍ കര്‍ത്തായുടെ അപേക്ഷയില്‍ പുനഃപരിശോധന നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് ഹര്‍ജിയിലെ ആരോപണം.

അതിന് ശേഷമാണ് മകള്‍ വീണാ വിജയന് മാസപ്പടി ലഭിച്ചത് എന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചെങ്കിലും അന്വേഷിക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നായിരുന്നു ആദ്യ ആവശ്യം.

എന്നാല്‍ കോടതി ഇതില്‍ വിധി പറയാനിരിക്കെ മാത്യു കുഴല്‍നാടന്‍ നിലപാട് മാറ്റി. തെളിവ് കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും മാത്യു ആവശ്യപ്പെട്ടു. ഇതോടെ കോടതി വേണോ വിജിലന്‍സ് വേണോ എന്ന കാര്യത്തില്‍ ആദ്യം ഹര്‍ജിക്കാരന്‍ തീരുമാനത്തില്‍ എത്തണമെന്ന് കോടതി പറഞ്ഞു. ഇതിന് പിന്നാലെ കോടതി മതിയെന്ന് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇതോടെ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+