കിറ്റും പെന്‍ഷനും സര്‍ക്കാരിന് നേട്ടമാകുമെന്ന് മാതൃഭൂമി സര്‍വേ, തിരിച്ചടി ഇക്കാര്യത്തില്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടമാകുമെന്ന് മാതൃഭൂമി-സീവോട്ടര്‍ സര്‍വേ. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റും പെന്‍ഷനും ഗുണം ചെയ്തതായിട്ടാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. കിറ്റും പെന്‍ഷനും നേട്ടമാകുമെന്ന് 53.9 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ചെറുതായി ഗുണം ചെയ്യുമെന്ന് 26.2 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഗുണം ചെയ്യില്ലെന്ന് 18 ശതമാനം പേരും പറഞ്ഞു. അതേസമയം സര്‍ക്കാരിന്റെ വികസന മോഡലായ കിഫ്ബി ഗുണം ചെയ്‌തെന്ന് 37.3 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഗുണം ചെയ്യില്ലെന്ന് 37.1 ശതമാനവും പറഞ്ഞു. ഒട്ടും ബാധിക്കില്ലെന്ന് 15.4 ശതമാനവും പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് വോട്ടര്‍മാരെ ഏറ്റവും സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മ ആണെന്ന് സര്‍വേ ഫലം പറയുന്നു. സര്‍വേയില്‍ 41.8 ശതമാനം വോട്ടര്‍മാരാണ് തൊഴിലില്ലായ്മ പ്രശ്‌നമാണെന്ന് അഭിപ്രായപ്പെട്ടത്. 10.4 ശതമാനം പേര്‍ അഴിമതിയും 4.8 ശതമാനം പേര്‍ ക്രമസമാധാനം പ്രശ്‌നങ്ങളും സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലുള്ളത് സ്വര്‍ണക്കടത്താണ്. 25.2 ശതമാനം പേര്‍ വോട്ടിംഗിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന്ന് വ്യക്തമാക്കി. ശബരിമല വിവാദം 20.2 ശതമാനത്തെയാണ് സ്വാധീനിച്ചത്. കൊവിഡ് പ്രതിരോധം, പ്രളയ ദുരിതാശ്വാസം എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാരിനെ ബാധിക്കുമെന്നാണ് സര്‍വേ പറയുന്നത്. അത് മാത്രമല്ല, ലൈഫ് മിഷന്‍, പിന്‍വാതില്‍ നിയമനം, സ്പ്രിങ്ക്‌ളര്‍ വിവാദം എന്നിവയും പിണറായി സര്‍ക്കാരിനെ ബാധിക്കുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 45.2 ശതമാനം പേര്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദം സര്‍ക്കാരിനെ ബാധിക്കുമെന്ന് പറഞ്ഞു. 39.9 ശതമാനം ബാധിക്കില്ലെന്നാണ് പറഞ്ഞത്. അതേസമയം പിന്‍വലാതില്‍ നിയമന വിവാദത്തില്‍ തിരിച്ചടി ഉണ്ടാകുമെന്ന് 46.3 ശതമാനം പേര്‍ പറഞ്ഞു. ചെറിയ തിരിച്ചടിയെന്ന് 18.5 ശതമാനവും 28.7 ശതമാനം ബാധിക്കില്ലെന്നും പറഞ്ഞു.
പിണറായി സര്‍ക്കാര്‍ വലിയ തലവേദന സമ്മാനിച്ച ലൈഫ് മിഷന്‍ വിവാദം തിരഞ്ഞെടുപ്പില്‍ ബാധിക്കുമെന്ന് 33.4 ശതമാനം പറഞ്ഞു. കുറച്ചൊക്കെ ബാധിക്കുമെന്ന് 20.7 ശതമാനവും ഒട്ടും ബാധിക്കില്ലെന്ന് 35.6 ശതമാനവും പറഞ്ഞു. സ്പ്രിങ്ക്‌ളര്‍ വിവാദം ബാധിക്കില്ലന്ന് പറഞ്ഞവരാണ് കൂടുതല്‍. 35 ശതമാനം ബാധിക്കില്ലെന്നാണ് പറഞ്ഞത്. കാര്യമായി ബാധിക്കുമെന്ന് 34.7 ശതമാനവും പറഞ്ഞു. കുറച്ചൊക്കെ ബാധിക്കുമെന്ന് 18.6 ശതമാനം പേരാണ് പറഞ്ഞത്.












Click it and Unblock the Notifications