Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂർ;'കോൺഗ്രസിന് ലഭിച്ചത് ബിജെപി വോട്ട്,കച്ചവടത്തിലെ ലാഭം പൊക്കികാട്ടി കേമത്തം നടിക്കുന്നു'; ജയരാജൻ

കണ്ണൂർ: മട്ടന്നൂരിൽ ബി ജെ പിയുടെ വോട്ടുകൾ വിലക്ക് വാങ്ങിയാണ് ചില വാർഡുകളിൽ കോൺഗ്രസ് വിജയിച്ചതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.2017 ൽ ബി ജെ പി ക്ക് ലഭിച്ച വോട്ട് 3280 ആയിരുന്നു. ഇപ്പോൾ ചില വാർഡുകളിൽ കോൺഗ്രസ്സുകാർ ബി ജെ പിക്ക് വോട്ട് ചെയ്തിട്ടു പോലും 3000 ൽ താഴെ വോട്ടുകളായി കുറഞ്ഞു. ഈ വോട്ട് കച്ചവടത്തിൽ ലഭിച്ച ലാഭം പൊക്കിക്കാട്ടി കേമത്തം നടിക്കുന്ന കോൺഗ്രസിനെക്കുറിച്ച് ജനങ്ങൾക്ക് സഹതാപമാണ് തോന്നുന്നതെന്നും ജയരാജൻ പരിഹസിച്ചു. 2017നേക്കാൾ 18 വാർഡുകളിൽ എൽഡിഎഫിന് വോട്ട് വർദ്ധിച്ചുവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

1

മട്ടന്നൂർ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ പച്ചനുണ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുമോ എന്നാണ് ചില കോൺഗ്രസ്സ് നേതാക്കൾ പരിശ്രമിക്കുന്നത്. സ. കെ കെ ശൈലജ ടീച്ചറുടെ വാർഡിൽ LDF പരാജയപ്പെട്ടു എന്നാണ് ഇവരുടെ ഏറ്റവും പുതിയ കണ്ടുപിടുത്തം. എന്നാൽ ടീച്ചറുടെ വാർഡായ ഇടവേലിക്കലിൽ (പതിനഞ്ചാം വാർഡ്) LDF സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വെറും വിജയമല്ല ഇവിടെ വിജയിച്ച എൽ ഡിഎഫ് സ്ഥാനാർത്ഥി നേടിയത്. UDF സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയ വോട്ടിന്റെ ഏഴ് ഇരട്ടിയിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഇവിടെ LDF സ്ഥാനാർത്ഥി വിജയിച്ചത്. LDF ഭൂരിപക്ഷം 580 വോട്ട്. UDF സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് വെറും 81 വോട്ട്. ദയനീയമായി UDF പരാജയപ്പെട്ട വാർഡിലും ഇങ്ങനെയൊക്കെ നുണപ്രചരിപ്പിക്കാൻ, സംഘപരിവാറിന്റെ ഗീബൽസിയൻ തന്ത്രങ്ങൾ ഞങ്ങളുടേത് കൂടിയെന്ന് കരുതുന്ന കോൺഗ്രസ്സ് നേതാക്കൾക്കേ കഴിയൂ.

2

ഈ സോഷ്യൽ മീഡിയ കാലത്തും ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ ഇവർക്ക് ലജ്ജയില്ല എന്നതാണ് അതിനേക്കാൾ വലിയ കാര്യം. മിനിമം മുതിർന്ന നേതാക്കളായതിന്റെ വിവേകം കാണിക്കണം എന്ന് പറയുന്നില്ല; കോൺഗ്രസുകാർ അങ്ങനെയെങ്കിലും ആശ തീർക്കട്ടെ.300 ൽ അധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച 10 വാർഡുകളിലും എൽഡിഎഫ് ആണ് വിജയിച്ചത്. പരമ്പരാഗതമായിട്ടുള്ള യുഡിഎഫിന് ലഭിക്കുന്ന 5 വാർഡുകളിൽ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 4 വാർഡുകളിൽ യുഡിഎഫ് വിജയിച്ചത് 9 മുതൽ 36 വരെയുള്ള വോട്ടുകൾക്കാണ്.

3

ഗാന്ധിഘാതകർ ആയ ബിജെപിയുടെ വോട്ടുകൾ വിലക്ക് വാങ്ങിയിട്ടാണ് ചില വാർഡുകളിൽ കോൺഗ്രസ് വിജയിച്ചത്. ബിജെപിക്ക് ആവട്ടെ കോൺഗ്രസിന്റെ വോട്ട് കിട്ടിയിട്ടും ഒരു സീറ്റ് പോലും ജയിക്കാൻ ആയില്ല. 2017 ൽ ബിജെപി ക്ക് ലഭിച്ച വോട്ട് 3280 ആയിരുന്നു. ഇപ്പോൾ ചില വാർഡുകളിൽ കോൺഗ്രസ്സുകാർ ബിജെപിക്ക് വോട്ട് ചെയ്തിട്ടു പോലും 3000 ൽ താഴെ വോട്ടുകളായി കുറഞ്ഞു. ഈ വോട്ട് കച്ചവടത്തിൽ ലഭിച്ച ലാഭം പൊക്കിക്കാട്ടി കേമത്തം നടിക്കുന്ന കോൺഗ്രസിനെക്കുറിച്ച് ജനങ്ങൾക്ക് സഹതാപമാണ് തോന്നുന്നത്.

4

2017നേക്കാൾ 18 വാർഡുകളിൽ എൽഡിഎഫിന് വോട്ട് വർദ്ധിച്ചു. ആകെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം എൽഡിഎഫിന് നൽകി വൻവിജയം സമ്മാനിച്ച പ്രബുദ്ധരായ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ. കള്ള പ്രചരണങ്ങളിൽ കുടുങ്ങിപ്പോകാതെ ജാഗ്രത പാലിക്കണമെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുകയാണ്.

'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+