Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണയും സംപൂജ്യർ; മട്ടന്നൂരിൽ കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ട് ബിജെപി

കണ്ണൂർ: പതിവ് പോലെ വൻ മുന്നേറ്റം അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ബി ജെ പിക്ക് ഇത്തവണയും നിരാശ. മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ബി ജെ പി മത്സരിച്ചത്. എന്നാൽ പാർട്ടി സംപൂജ്യരായി. കഴിഞ്ഞ തവണ 9 സീറ്റുകളിൽ രണ്ടാം സ്ഥാനം നേടാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു. ഇക്കുറിയത് നാല് സീറ്റിലേക്ക് ഒതുങ്ങി.

സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

1


2017 ൽ ബി ജെ പിക്ക് ലഭിച്ചത് 3280 വോട്ടുകളായിരുന്നു. ഇത്തവണ ലഭിച്ച ആകെ വോട്ടുകൾ 2666 ആണ്. അതായത് 614 വോട്ടുകളുടെ നഷ്ടം. ബി ജെ പി കടുത്ത മത്സരം കാഴ്ച വെച്ച ഒരേ ഒരു വാർഡ് മട്ടന്നൂർ ടൗൺ വാർഡാണ്. ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്കാണ് ബി ജെ പി സ്ഥാനാർത്ഥി എ മധുസൂദനൻ പരാജയപ്പെട്ടത്.

2


വലിയ പ്രചരണമായിരുന്നു തിരഞ്ഞെടുപ്പിൽ ബി ജെ പി കാഴ്ചവെച്ചത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവരായിരുന്നു പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ മണ്ഡലങ്ങളിൽ അട്ടിമറിയായിരുന്നു ബി ജെ പിയുടെ അവകാശവാദം. എന്നാൽ ഫലം വന്നപ്പോൾ നാണം കെട്ട തോൽവിയാണ് ബി ജെ പിക്ക് ലഭിച്ചത്. പല മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് പോലും പാർട്ടി സ്ഥാനാർത്ഥികൾക്ക് നഷ്ടമായി.

3


ബി ജെ പിക്ക് കാശ് നഷ്ടമായ വാർഡുകൾ ഇതാ- പാലോട്ടുപള്ളി (23), മിനി നഗര്‍(69), ഉതിയൂര്‍ (29), മരുതായ് (26), നാലങ്കേരി(57), മണ്ണൂര്‍(100), പൊറോറ(73), എളന്നൂര്‍(15), കീച്ചേരി(42), ആണിക്കരി(6), കല്ലൂര്‍ (67),അയ്യില്ലൂര്‍(41), ഇടവേലിക്കല്‍(38), പഴശ്ശി(29), ഉരുവച്ചാല്‍(29 ), കുഴിക്കാല്‍(97), കയനി(66), പെരിഞ്ചേരി(22), ദേവര്‍ക്കാട്(101), കാര(82), നെല്ലൂന്നി (29), ഇല്ലംഭാഗം(112), എയര്‍പോര്‍ട്ട്(80), മട്ടന്നൂര്‍(40 ), കളറോഡ് റോഡ്(18), മുണ്ടയോട്(15), പെരുവയല്‍ക്കരി(15), ബേരം(17), പരിയാരം(23).

4

അതേസമയം തിരഞ്ഞെടുപ്പിൽ യു ഡി എഫ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മട്ടന്നൂർ നഗരസഭ ഭരണം എൽ ഡി എഫ് തന്നെ നിലനിർത്തി. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് 21 (സി പി എം- 19, സി പി ഐ- 1, ഐ എൻ എൽ- 1), യു ഡി എഫ് -14 - (ഐ എൻ സി 9, ഐ യു എം എൽ 5) എന്നിങ്ങനെയാണ് കക്ഷി നില. കഴിഞ്ഞ തവണ തനിച്ച് 25 സീറ്റ് സി പി എമ്മിന് മാത്രം ലഭിച്ചിരുന്നു. യുഡിഎഫിൽ കോൺഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ.

5


എൽ ഡി എഫിൽ നിന്നും എട്ട് സീറ്റുകൾ പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് യു ഡി എഫ് ക്യാമ്പ്. 2012 ൽ 14 സീറ്റുകൾ ഉണ്ടായിരുന്ന യു ഡി എഫിനെ 2017 ൽ നിലംപരിശാക്കിയായിരുന്നു മട്ടന്നൂരിൽ ഇടതു മുന്നണി വൻ വിജയം നേടിയത്. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട സീറ്റുകളെല്ലാം യു ഡി എഫ് തിരിച്ച് പിടിക്കുകയായിരുന്നു. കേരളത്തിൽ മാറുന്ന രാഷ്ട്രീയമാണ് മട്ടന്നൂരിലെ ചെങ്കോട്ടകൾ തകർന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+