മകളെ കൊന്ന കേസിലെ പ്രതി ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവം പോലീസ് കസ്‌റ്റഡിയിലിരിക്കെ
തിരുവനന്തപുരം: മാവേലിക്കരയിൽ ആറ് വയസ്സുകാരിയായ സ്വന്തം മകളെ മഴു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് ട്രെയിനിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തു. ആറ് വയസുള്ള മകൾ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ശ്രീമഹേഷ്. കേസിലെ വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് തിരികെ കൊണ്ട് പോകുന്നതിനിടെയാണ് സംഭവം.
ശാസ്‌താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇയാൾ ട്രെയിനിൽ നിന്ന് ചാടിയത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. മെമു ട്രെയിനിൽ നിന്നാണ് ശ്രീമഹേഷ് പുറത്തേക്ക് ചാടിയത്.

മൃതദേഹം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂത്രമൊഴിക്കാൻ വേണ്ടിയെന്ന് കള്ളം പറഞ്ഞായിരുന്നു ഇയാൾ പോയത്. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാരെ തള്ളി മാറ്റിയ മഹേഷ് ട്രാക്കിലേക്ക് ചാടുകയായിരുന്നു.
ഈ വർഷം ജൂണിലായിരുന്നു കേരളത്തെ നടുക്കിയ ദാരുണമായ കൊലപാതകം നടന്നത്. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയ്യില്‍ ഒളിപ്പിച്ച മഴു കൊണ്ട് ശ്രീമഹേഷ് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു.
ശ്രീമഹേഷിന്റെ ഭാര്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്‌തിരുന്നു. വിദേശത്തായിരുന്ന മഹേഷ് പിതാവ് ട്രെയിൻ തട്ടിമരിച്ചതിന് പിന്നാലെയാണ് നാട്ടിലേക്ക് വന്നത്. മുൻ സൈനികനായ അച്ഛന്റേയും റിട്ട. നഴ്സിംഗ് സൂപ്രണ്ടായ അമ്മയുടേയും പെൻഷൻ തുക കൊണ്ടാണ് കഴിഞ്ഞിരുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഇയാൾക്കുണ്ടായിരുന്നില്ല.
അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്ത ആളായിരുന്നു മഹേഷ്. മുള്ളിക്കുളങ്ങര എൽപി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെടുമ്പോൾ നക്ഷത്ര. ശ്രീമഹേഷിന്റെ ആക്രമണത്തിൽ പരിക്കേറ്റ അമ്മ സുനന്ദയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
നേരത്തെ മാവേലിക്കര സബ് ജയിലിൽ കഴിയവേ അവിടെ വെച്ചും ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവിടെ വെച്ച് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications