കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ നഞ്ചിയമ്മ';ഫേസ്ബുക്ക് പോസ്റ്റുമായി ആര്യ രാജേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം:ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. ആദ്യമായാണ് നഞ്ചിയമ്മയെ പരിചയപ്പെടുന്നത്. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷണൽ നഞ്ചിയമ്മയായി മാറിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആര്യ രാജേന്ദ്രൻ കുറിച്ചു.

തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് നഞ്ചിയമ്മ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നഞ്ചിയമ്മയെ ഉപഹാരം നൽകി ആദരിച്ചു. അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നായിരുന്നു നഞ്ചിയമ്മയുടെ പ്രതികരണം. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്‌ത്‌ കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു

arya

photo courtesy-facebook/s.aryarajendran

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.

India at 75: സിവി രാമൻ മുതല്‍ അബ്ദുല്‍ കലാം വരെ...രാജ്യത്തെ ലോകത്തിന് മുമ്പിലെത്തിച്ച 5 ശാസ്‌ത്ര പ്രതിഭകള്‍India at 75: സിവി രാമൻ മുതല്‍ അബ്ദുല്‍ കലാം വരെ...രാജ്യത്തെ ലോകത്തിന് മുമ്പിലെത്തിച്ച 5 ശാസ്‌ത്ര പ്രതിഭകള്‍

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മലയാളത്തിന് മണ്ണിന്റെ മണമുള്ള പാട്ടുകൾ സമ്മാനിച്ച നഞ്ചിയമ്മ. ഗോത്രതാളത്തിന്റെ ജൈവികത ഉൾക്കരുത്താക്കിയ ഈ അമ്മ പാട്ടിന്റെ വരികളിൽ ജീവിതത്തുടിപ്പുകൾ തുന്നിച്ചേർത്താണ് നാഷ്ണൽ നഞ്ചിയമ്മയായി മാറിയത്. ആദ്യമായാണ് ഇന്നലെ അമ്മയെ പരിചയപ്പെട്ടത്. പൊതു സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തദ്ദേശീയ ജനതയെയും ചേർത്തുപിടിക്കുന്നതിന് തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കൊപ്പം നഞ്ചിയമ്മയുമായി വേദി പങ്കിട്ടു.ഇനിയും ഉയരങ്ങൾ കീഴടക്കാൻ നഞ്ചിയമ്മക്ക് കഴിയട്ടെ.

ക്യൂട്ട്‌നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
നഞ്ചിയമ്മ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല ജൂറി പറഞ്ഞത് |*Kerala

English summary
Thiruvananthapuram mayor araya rajendran facebook post about national award winner nanjiyamma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X