സച്ചിന്‍ ദേവ് എംഎല്‍എയും ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു; ബാലസംഘം മുതലുള്ള ബന്ധം
കോഴിക്കോട്: ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് യുവ മുഖങ്ങളാണ് വിവാഹത്തിലൂടെ ഒന്നിക്കാന്‍ പോകുന്നത്. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തുന്നത്. ഒരു മാസത്തിന് ശേഷമാകും വിവാഹം.
തിയ്യതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിന്‍ദേവിന്റെ പിതാവ് കെഎം നന്ദകുമാര്‍ പറഞ്ഞു. ബാലസംഘം, എസ്എഫ്‌ഐ സംഘടനകളുടെ പ്രവര്‍ത്തന കാലത്ത് തന്നെ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. എസ്എഫ്‌ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയുമാണ്....

ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും വളരെ ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ്. ബാലസംഘം, എസ്എഫ്‌ഐ എന്നിവയില്‍ സജീവമായിരുന്ന ഇരുവരും കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മല്‍സരിച്ചിരുന്നു ആര്യ രാജേന്ദ്രന്‍.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. 21ാം വയസിലാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്യ രാജേന്ദ്രന്‍ മല്‍സരിച്ചതും ജയിച്ചതും. തിരുവനന്തപുരം കോര്‍പറേഷനിലെ മുടവന്‍മുകള്‍ ഡിവിഷനിലാണ് മല്‍സരിച്ചിരുന്നത്. മറ്റു പല പേരുകളും മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തിരുന്നെങ്കിലും നറുക്ക് ആര്യ രാജേന്ദ്രന് വീഴുകയായിരുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് മികച്ച സ്വാധീനമുള്ള മണ്ഡലമാണ് ബാലുശേരി. സച്ചിന്‍ ദേവ് ഇവിടെ ജയിക്കുമെന്ന് ഉറപ്പായിരുന്നു. സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു ബാലുശേരിയിലെ തിരഞ്ഞെടുപ്പ് ഫലം.

ധര്‍മജന്‍ ബോള്‍ഗാട്ടി എത്തിയെങ്കിലും ബാലുശേരിയിലെ ഇടതുകോട്ട ഇളകിയില്ല. വോട്ടര്‍മാര്‍ സച്ചിന്‍ ദേവിനെ തിരഞ്ഞെടുത്തു. എസ്എഫ്‌ഐയില്‍ സജീവ സാന്നിധ്യമാണ് സച്ചിന് ദേവ്. നിലവില്‍ സംഘടനയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. സച്ചിന്‍ ദേവിന്റെ പിതാവാണ് വിവാഹ കാര്യം സൂചിപ്പിച്ചത് എന്നാണ് വാര്‍ത്തകള്‍.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സച്ചിന്‍ ദേവ് ബാലുശേരി മണ്ഡലത്തില്‍ ജനവിധി തേടിയത്. കോഴിക്കോട് ഗവണ്‍മെന്റ് ആട്‌സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ വ്യക്തിയാണ് സച്ചിന്‍ ദേവ്. കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്. ബാലുശേരി മണ്ഡലത്തില്‍ മികച്ച സാന്നിധ്യം കൂടിയാണ് സച്ചിന്‍ ദേവ്.

തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജേന്ദ്രന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും പിന്നീട് മേയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതും. ആര്യയെ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാന ഭരണം കൊച്ചുകുട്ടിയെ ഏല്‍പ്പിക്കുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ സിപിഎം തീരുമാനം മാറ്റിയില്ല.

ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് ആര്യ രാജേന്ദ്രന്‍. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എമായാണ് സച്ചിന്‍ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍. ഇരുവരും ജീവിത്തില്‍ ഒന്നാകുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറുകയും ചെയ്യും.












Click it and Unblock the Notifications