Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജോലി കളഞ്ഞ് പട്ടിണിക്കിട്ട് ശിക്ഷിക്കണോ': ഭക്ഷണം കളഞ്ഞ് പ്രതിഷേധിച്ചവർക്കെതിരായ നടപടിയില്‍ വിമർശനം

തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ ശൂചീകരണ തൊഴിലാളികള്‍ ഓണസദ്യ എററോബിക് ബിന്നിലേക്ക് തട്ടി കളയുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ശുചീകരണ തൊഴിലാളികള്‍ക്കെതിരെ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രനും രംഗത്ത് എത്തി. സംഭവത്തില്‍ 7 സ്ഥിരം തൊഴിലാളികളെ സസ്പെന്‍ഡും താല്‍ക്കാലിക ജീവനക്കാരായ മറ്റുള്ളവരെ പിരിച്ച് വിട്ടുംകൊണ്ടായിരുന്നു മേയറുടെ നടപടി.

ഭക്ഷണം മാലിന്യത്തില്‍ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും മേയർ നടപടി എടുത്തുകൊണ്ട് വ്യക്തമാക്കിയിരുന്നു. അതേസമയം മേയറുടെ നടപടിക്കെതിരെ ഇടതുപക്ഷ അനുഭാവികള്‍ ഉള്‍പ്പടെ വലിയ വിമർശനമാണ് ഇപ്പോള്‍ ഉയർത്തുന്നത്.

താല്‍ക്കാലിക വരുമാന മാര്‍ഗമായിട്ടാണെങ്കിലും ക്ലീനിംഗ്

താല്‍ക്കാലിക വരുമാന മാര്‍ഗമായിട്ടാണെങ്കിലും ക്ലീനിംഗ് ജോലികള്‍ക്ക് വരുന്നവര്‍ ഭക്ഷണത്തിന്റെയും വിശപ്പിന്റെയും വിലയറിയാവുന്നവര്‍ തന്നെയായിരിക്കും. അവര്‍ ഭക്ഷണം കളഞ്ഞ് പ്രതിഷേധിക്കുന്നത്, കടുത്ത ആത്മരോഷത്തിന്റെ ഭാഗമോ അപക്വതയോ ആയി കാണേണ്ട കാര്യമേയുള്ളു. അതിനവരുടെ ജോലി കളഞ്ഞ് ആ കുടുംബങ്ങളെ ശരിക്കും പട്ടിണിക്കിട്ട് ശിക്ഷിക്കേണ്ട കാര്യമുണ്ടോ? -എന്നാണ് ഡോക്ടർ മനോജ് വെള്ളനാട് ചോദിക്കുന്നത്.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

കോര്‍പ്പറേഷനും മേയറും തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ

കോര്‍പ്പറേഷനും മേയറും തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. അതൊരു നല്ല ഓണ സന്ദേശവുമാവും. ആ കുടുംബങ്ങളുടെ ഓണത്തിന്റെ വെട്ടം കെടുത്തിയിട്ട് ആര്‍ക്കെന്ത് കിട്ടാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അതേസമയം പിരിച്ചുവിടപ്പെട്ട ശുചീകരണത്തൊഴിലാളികളെ നിരുപാധികമായി തിരിച്ചെടുക്കാനും അവര്‍ നേരിട്ട അഭിമാനക്ഷതത്തിന് ആനുപാതികമായി പരിഹാരം നല്‍കാനും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബാധ്യതപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധ്യാപകനും ഇടതുപക്ഷ ചിന്തകനുമായ റഫീഖ് ഇബ്രാഹിം ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ഭക്ഷണം വലിച്ചെറിയരുത്' എന്നതൊരു പൊതുബോധമാണ്.

'ഭക്ഷണം വലിച്ചെറിയരുത്' എന്നതൊരു പൊതുബോധമാണ്. എല്ലാ പൊതുബോധങ്ങളും ഒരുപോലെ തള്ളിക്കളയപ്പെടേണ്ടവയല്ല; ഭക്ഷണത്തെ സംബന്ധിച്ചുള്ള കാഴ്ച്ചപ്പാടും. അതിൽ അതിജീവനചരിത്രത്തിന്റെയും പട്ടിണി കിടക്കുന്നവരോടുള്ള ഐക്യദാർഢ്യത്തിന്റെയും അംശങ്ങളുണ്ട്. വ്യക്തികൾക്ക് ആവശ്യമുള്ളത്ര മാത്രം സിസ്റ്റത്തിൽ നിന്ന് എടുക്കുക എന്നതാണ് ആ നിലപാടിന്റെ ആത്യന്തികരാഷ്ട്രീയം. ഒരു നൈതിക നിലപാട് എന്ന നിലയിൽ വ്യക്തിജീവിതത്തിൽ അത് പുലർത്താൻ നാം ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു. സാംസ്കാരികമായ തലമാണ് ആ നിലപാടിൽ ഉള്ളതെന്നതിനാൽ ഭരണകൂടത്തിന് നേരിട്ടതിൽ പങ്കൊന്നുമില്ല. ഭക്ഷണം വേസ്റ്റാക്കുന്നത് ഒരു കുറ്റകൃത്യമായി ആധുനിക ഭരണകൂടങ്ങൾ കരുതാത്തതിന്റെ കാരണവും മറ്റൊന്നല്ല.

ഭക്ഷണം കളയുമ്പോൾ പട്ടിണി കിടക്കുന്നവരെ ഓർക്കാതെ

ഭക്ഷണം കളയുമ്പോൾ പട്ടിണി കിടക്കുന്നവരെ ഓർക്കാതെ പോയതെന്ത് എന്നൊരു കവിക്കോ മതപുരോഹിതനോ ചോദിക്കാം. ഒരു ജനാധിപത്യ ഭരണാധികാരി വിശിഷ്യാ മാർക്സിസ്റ്റ് പ്രതിനിധി ആ ചോദ്യമുന്നയിക്കുമ്പോൾ അത് അപഹാസ്യമായിത്തീരും. പട്ടിണിയെ (എന്നല്ല ഏതു ഭൗതികമായ പ്രശ്നത്തെയും) സമ്പത്തിന്റെയും വരുമാനത്തിന്റെയും അസമമായ വിതരണത്തിന്റെ അനന്തരഫലമായും മുതലാളിത്ത ഉത്പാദനരീതിയുടെ സാമാന്യതയായും മനസ്സിലാക്കുക എന്നത് മാർക്സിസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. വ്യക്തികൾ ഭക്ഷണം വേസ്റ്റാക്കുന്നതുകൊണ്ടാണ് പട്ടിണിയുണ്ടാവുന്നത് എന്നൊക്കെ കരുതുകയും ഭക്ഷണത്തിന് ദിവ്യത്വം കല്പിച്ചുകൊടുക്കലുമൊക്കെ മറ്റെന്താണെങ്കിലും മാർക്സിസ്റ്റ് വിശകലനമല്ല. വ്യവസ്ഥാപരമായ ഒരു പ്രശ്നത്തിൽ വ്യക്തികൾ കുറ്റക്കാരല്ല; വ്യക്തിപരമായി പരിഹരിക്കാവുന്നതല്ല താനും അവയൊന്നും.

ശുചീകരണത്തൊഴിലാളികൾക്ക് തങ്ങളുടെ ആത്മാഭിമാനം

ശുചീകരണത്തൊഴിലാളികൾക്ക് തങ്ങളുടെ ആത്മാഭിമാനം മുറിപ്പെട്ടു എന്നു തോന്നുകിൽ, ഏത് പ്രതീകമുപയോഗിച്ച് സമരം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. ഭക്ഷണം വലിച്ചെറിയലിനെ ഒരു സമരരീതിയായി അവർ സ്വീകരിച്ചെങ്കിൽ ആ സമരത്തിന്റെ മൂലകാരണത്തെ അഭിസംബോധന ചെയ്യാനാണ് ബന്ധപ്പെട്ടവർ തയ്യാറാകേണ്ടത്. മേൽപ്പറഞ്ഞ സാംസ്കാരിക പ്രശ്നത്തെ അതിലേക്ക് കൂട്ടിക്കലർത്താനല്ല. 'ചെയ്തുകൂടാത്തത്' എന്നു പൊതുസമൂഹം കരുതിപ്പോരുന്നത് ഒരു സമരസന്ദർഭത്തിൽ 'ചെയ്യപ്പെടുന്നത്' സമരത്തിന്റെ ഷോക് വാല്യു വർധിപ്പിക്കാനാണ്. അത്രത്തോളം ആ തൊഴിലാളികളുടെ അഭിമാനം മുറിപ്പെട്ടിരിക്കണം. അതെന്താണ് എന്നു കണ്ടെത്തുകയും പണിയെടുക്കുന്നവരുടെ അഭിമാനത്തെ വ്രണപ്പെടുത്തിയ യഥാർത്ഥ കുറ്റക്കാരാര് എന്നു തിരിച്ചറിയുകയും ചെയ്യുന്നിടത്താണ് ഒരു ഭരണസ്ഥാപനം ജനകീയമാവുന്നത്. പട്ടിണി മാറ്റാൻ ഭൗതികാധ്വാനം വിൽക്കുന്ന അടിസ്ഥാന വർഗത്തിന്റെ പ്രതീകാത്മക സമരമുറകളെ മാനവികവാദത്തിന്റെ മാനദണ്ഡത്തിൽ മാർക്കിടുമ്പോഴല്ല.

തീർച്ചയായും പട്ടിണിയോളം പ്രധാനമാണ് ആത്മാഭിമാനവും.

പ്രശ്ന(problem) ത്തെ വ്യവസ്ഥാപരമായി കാണാതിരിക്കുക എന്നത് വലതുപക്ഷത്തിന്റെ രീതിശാസ്ത്രമാണ്. പിരിച്ചുവിടപ്പെട്ട ശുചീകരണത്തൊഴിലാളികളെ നിരുപാധികമായി തിരിച്ചെടുക്കാനും അവർ നേരിട്ട അഭിമാനക്ഷതത്തിന് ആനുപാതികമായി പരിഹാരം നൽകാനും തിരുവനന്തപുരം കോർപ്പറേഷൻ ബാധ്യതപ്പെട്ടിരിക്കുന്നു.

******

'ഒരു കൊച്ചു ദുഃഖം' എന്ന പേരിൽ ഒ എൻ വി യുടെ പഴയ ഒരു കവിതയുണ്ട്.

"താർമഷിയിട്ട നിരത്തിലൂടെ, ഇണ
വേർപെട്ടുരുണ്ടുപോം പാത്രവും മൂടിയും
പിന്നാലെ ചെന്നെടുത്താരോ തിരികെയാ
കുഞ്ഞിക്കരങ്ങളിലേൽ‌പ്പിച്ചുപോരവേ
കുട്ടിതൻ കണ്ണു നിറഞ്ഞുപോയ് ഉച്ചയ്ക്കു
പട്ടിണിയാകുമെന്നോർത്തല്ല തൻ
ചോറ്റുപാത്രത്തിൽ നിന്നൂർന്നു വീണതു
നാലഞ്ചുകപ്പക്കഷണമാണാളുകൾ കണ്ടുപോയ്"

തീർച്ചയായും പട്ടിണിയോളം പ്രധാനമാണ് ആത്മാഭിമാനവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+