യുഎപിഎ ചുമത്തിയത് യുഡിഎഫ്, പോലീസിന്റെ നീതി നിഷേധം സര്‍ക്കാര്‍ ഇടപെട്ട് തിരുത്തിയെന്ന് എംബി രാജേഷ്
പോലീസ് കസ്റ്റഡിയിലെടുത്ത കെപി നദീര്‍, കമല്‍ സി ചവറ എന്നിവര്‍ക്ക് നീതി ലഭിച്ചത് ഇടത് സര്‍ക്കാര്‍ ഭരണത്തിലുള്ളതുകൊണ്ടാണെന്ന് എംബി രാജേഷ് എംപി.
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത കെപി നദീര്‍, കമല്‍ സി ചവറ എന്നിവര്‍ക്ക് നീതി ലഭിച്ചത് ഇടത് സര്‍ക്കാര്‍ ഭരണത്തിലുള്ളതുകൊണ്ടാണെന്ന് എംബി രാജേഷ് എംപി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് പോലീസ് നദീറിനെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എഴുത്തുകാരനായ കമാല്‍ സി ചവറയെ അറസ്റ്റ് ചെയ്തത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എംപി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.
കമാല്‍ സി ചവറയെ സന്ദര്‍ശിക്കാന്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ആറളം ഫാമില്‍ എത്തിയ മാവോയിസ്റ്റുകളോടൊപ്പം നദീറും ചേര്‍ന്ന് ആദിവാസികള്‍ക്ക് ലഘുലേഖ വിതരണം ചെയ്തതില്‍ നദീറുമുണ്ടെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ പോലീസ് നദിയെ വിട്ടയച്ചു. താനിതുവരെ ആറളത്തു പോയിട്ടില്ലെന്നും തന്നെ മാവോയിസ്റ്റാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നും നദീര്‍ പ്രതികരിച്ചിരുന്നു.

പോലീസിന്റെ സ്വഭാവം മാറില്ല
സര്‍ക്കാര്‍ മാറുമ്പോള്‍ സ്വിച്ചിട്ട പോലെ പോലീസിന്റെ സ്വഭാവം മാറില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാരായി രാജനും ചന്ദ്രശേഖരനും അടക്കം നിരവധി പേര്‍ പോലീസിന്റെ വേട്ടയാടലിന് അര്‍ഹരായിട്ടുണ്ട്. അവര്‍ക്കൊന്നും അന്ന് നീതി ലഭിച്ചില്ല. പോലീസിന്റെ നീതി നിഷേധം ഇപ്പോഴത്തെ സര്‍ക്കാര്‍ തിരുത്തുന്നുണ്ടെന്നും എംബി രാജേഷ് എംപി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍
നദീറുള്‍പ്പെട്ട കേസില്‍ യുഎപിഎ ചുമത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്നും എംബി രാജേഷ് പറയുന്നു. പോലീസ് നടപടി തടഞ്ഞത് ഇടത് സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നു.

നിഷേധിക്കപ്പെടില്ല
അടിയന്തരാവസ്ഥയുടെ പീഡനാനുഭവങ്ങള്‍ മനസ്സിലുള്ളതുകൊണ്ട് മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണനുമൊക്കെ പോലീസിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. നദീറിനും കമല്‍ ചവറയ്ക്കും നീതി നിഷേധിക്കപ്പെടില്ല.

കര്‍ശന നടപടി
പോലീസിന്റെ നീതി നിഷേധക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട് ഇപ്പോഴത്തെ സര്‍ക്കാരിന്. ഭരണം മാറിയതു കൊണ്ട് മാത്രം പോലീസിന്റെ നിലപാടുകള്‍ക്ക് മാറ്റമുണ്ടാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അതീവ ശ്രദ്ധാലുവാണെന്നും എംബി രാജേഷ് എംപി പറയുന്നു.












Click it and Unblock the Notifications