എല്ലാം നേരത്തെ തീരുമാനിച്ച പ്രകാരം; ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന്
കൊച്ചി: അന്തരിച്ച എം സി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. പഠന ആവശ്യത്തിന് വേണ്ടി ആണ് മൃതദേഹം വിട്ട് നല്‍കുന്നത്.
ഇതിന് മുൻപ് മൃതദേഹം വിട്ട് നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണിത്. പൊതു ദര്‍ശനങ്ങൾ എല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണി കഴിഞ്ഞ് മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും എന്നാണ് വിവരം.
മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി പി എം നേതാവും ആണ് എം സി ജോസഫൈൻ. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.

തുടര്‍ന്ന് എ കെ ജി ആശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്നു ജോസഫൈന്‍. തുടർന്ന് ഞായറാഴ്ച ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുളള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായി ആംബുലന്‍സ് വൈകീട്ട് അഞ്ച് മണിക്ക് എറണാകുളത്തേക്ക് തിരിക്കും. തുടർന്ന് വൈപ്പിനിലെ വസതിയിൽ മൃതദേഹം എത്തിക്കും. രാത്രി 11 മണിയോടെ ആകും ഇവിടെ എത്തുക. എം സ്വരാജിന്റെ നേതൃത്വത്തിൽ ഉളള പാര്‍ട്ടി നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കും.
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്
Recommended Video


അതേസമയം, വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശി ആണ് എം.സി ജോസഫൈൻ. സി പി എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ ജോസഫൈന്‍ പാര്‍ട്ടിയിലെ വേറിട്ട മുഖം ആയിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറും കൂടി ആയിരുന്നു നേതാവ്. ഇതിന് പുറമെ ജി സി ഡി എ ചെയര്‍പേഴ്സൺ ആയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും പ്രവര്‍ത്തനം കാഴ്ച വെയ്ച്ചിട്ടുണ്ട്.

തുടർന്ന് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജ്ജീവമായി മാറിയിരുന്നു എം സി ജോസഫൈന്‍. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിത ആയത് 2017 മെയ് മാസത്തിൽ ആയിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയോട് മോശമായി പെരുമാറി എന്ന കാരണം ആരോപിച്ച് തുടർച്ചയായി വിവാദങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നു. പിന്നാലെ 2021 ജൂണില്‍ എം സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന തന്റെ സ്ഥാനം രാജിവെച്ചു.

തന്റെ വിദ്യാഭ്യാസ കാലയളവ് ചിലവഴിച്ചത് ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലും മഹാരാജാസ് കോളേജിലും ആയിരുന്നു. തുടർന്ന് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപിക ആയി പ്രവർത്തിച്ചു. എന്നാൽ ഒരു അധ്യാപികയായി തുടരാൻ കഴിഞ്ഞിരുന്നില്ല. പാർട്ടിയിലെ തിരക്കുകൾ ആയിരുന്നു കാരണം. തുടർന്ന് അധ്യാപിക സ്ഥാനം രാജി വെയ്ച്ച് മുഴുവന്‍ സമയം പാര്‍ട്ടിയ്ക്ക് വേണ്ടി നീക്കി വെയ്ച്ചു.

കൂടുതൽ സജ്ജീവമായി പ്രവർത്തിച്ചത് യുവജന സംഘടന ആയിരുന്ന കെ എസ് വൈ എഫിന്റെ പ്രവര്‍ത്തക എന്ന നിലയിൽ ആയിരുന്നു. ആ സ്ഥാനത്ത് നേതാവിന് സംഘടന രാഷ്ട്രീയത്തില്‍ സജീവമാകാൻ കഴിഞ്ഞിരുന്നു. കെ എസ് വൈ എഫിന്റെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് 1978 - ൽ ആയിരുന്നു. 1978 - മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാൽ, 2003 - ആണ് സി പി എം കേന്ദ്ര കമ്മിറ്റിയിലേക്ക് ജോസഫൈൻ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. 1989 - ല്‍ ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പിന്നാലെ 2006 - ല്‍ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു. എന്നാൽ പരാജയം ആയിരുന്നു ഫലം ഉണ്ടായത്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications