Get Updates
Get notified of breaking news, exclusive insights, and must-see stories!

അലന്‍സിയറിനെതിരെ 'മീ ടു'... ആ നടി ദിവ്യ ഗോപിനാഥ്; എല്ലാം വെളിപ്പെടുത്തി ഫേസ്ബുക്ക് ലൈവ്

Recommended Video

cmsvideo
    അലെൻസിയെറിനെതിരെ പെൺകുട്ടി ലൈവിലെത്തി | OneIndia Malayalam

    തിരുവനന്തപുരം: നടന്‍ അലന്‍സിയര്‍ക്കെതിരെ മീ ടു വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം ആയിരുന്നു പുറത്ത് വന്നത്. സാമൂഹിക വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധങ്ങള്‍ നടത്താറുള്ള അലന്‍സിയര്‍ക്കെതിരെ ഇത്തരം ഒരു ആരോപണം ഉയര്‍ന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു.

    പേര് വെളിപ്പെടുത്താതെ ആയിരുന്നു യുവ നടി അലന്‍സിയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്. ഇത് മറ്റ് ചില വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇപ്പോള്‍ ആ യുവതി തന്നെ കാര്യങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിരിക്കുകയാണ്.

    യുവനടിയായ ദിവ്യ ഗോപിനാഥ് ആണ് അലന്‍സിയര്‍ക്കെതിരെ മീ ടു വെളിപ്പെടുത്തല്‍ നടത്തിയത്. ആ നടി താന്‍ തന്നെയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ തുറന്ന് പറഞ്ഞത്.

    അജ്ഞാതാവസ്ഥ ഇനി വേണ്ട

    അജ്ഞാതാവസ്ഥ ഇനി വേണ്ട

    ഒടുവില്‍ രക്ഷിതാക്കളോട് അക്കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിച്ചു. അവര്‍ എനിക്കൊപ്പം പാറപോലെ ഉറച്ച് നില്‍ക്കും. ഇപ്പോള്‍ അജ്ഞാതയായിരിക്കേണ്ട സമയം കഴിഞ്ഞു. ഇന്ത്യ പ്രോട്ടസ്റ്റിന് കത്തെഴുതിയ ആ നടി താന്‍ ആണെന്ന് ഒരു കുറിപ്പെഴുതിക്കൊണ്ടായിരുന്നു ദിവ്യ ഗോപിനാഥിന്റെ ഫേസ്ബുക്ക് ലൈവ്.

    എനിക്ക് ചിലത് പറയാനുണ്ട്

    എനിക്ക് ചിലത് പറയാനുണ്ട്

    ഒരു പെണ്‍കുട്ടി, തനിക്കുണ്ടായ അനുഭവങ്ങള്‍ പേര് വെളിപ്പെടുത്താതെ തുറന്നെഴുന്നതിനെ കുറ്റം പറയുന്ന ആളുകളോട് ദിവ്യക്ക് പറയനുള്ളത്. പേര് വെളിപ്പെടുത്താതെ എഴുതിയിട്ട് നിങ്ങള്‍ എന്താണ് അവള്‍ക്ക് കൊടുക്കാന്‍ പോകുന്നത് എന്നാണ് ദിവ്യ ഗോപിനാഥിന്റെ ചോദ്യം. നിങ്ങള്‍ പോസിറ്റീവ് ആയിട്ട് എന്തെങ്കിലും ശക്തി അവര്‍ക്ക് കൊടുക്കുമോ? ഇല്ലെന്നാണ് ദിവ്യ തന്നെ പറയുന്നത്.

    ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യം

    ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യം

    ഇഷ്ടപ്പെട്ട ഒരു ജോലി എല്ലാവരുടേയും സമ്മതത്തോടെ തിരഞ്ഞെടുത്ത് അത് ചെയ്യുക. അതിനിടയില്‍ നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍. അത് ആരോടും പറയാന്‍ സാധിക്കാതെ വരിക. അത് തരണം ചെയ്ത് പിടിച്ചു നില്‍ക്കുകയും ഒടുക്കം അവള്‍ അത് തുറന്നു പറയുമ്പോള്‍ പേര് വെളിപ്പെടുത്തിയില്ലെന്ന പേരില്‍ അവള്‍ക്കെതിരെ തിരിയുന്നത് ഏറെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ദിവ്യ പറയുന്നു.

    എന്തിന് നില്‍ക്കുന്നു എന്ന് ചോദിക്കുന്നവരോട്

    എന്തിന് നില്‍ക്കുന്നു എന്ന് ചോദിക്കുന്നവരോട്

    ഇത്രയും കഷ്ടപ്പെട്ട് എന്തിനാണ് സിനിമയില്‍ നില്‍ക്കുന്നത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയും ദിവ്യക്ക് പറയാന്‍ ഉണ്ട്. എംകോം കഴിഞ്ഞ ആളാണ് താന്‍. ചെറുപ്പം മുതലേ അഭിനയിക്കുമായിരുന്നു. അതിനോട് അത്രയേറെ ആത്മബന്ധവും ഉണ്ട്. അഭിനയിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം മറ്റൊരു ജോലിയും ചെയ്യുമ്പോള്‍ തനിക്ക് കിട്ടിയിട്ടില്ലെന്ന് ദിവ്യ വ്യക്തമാക്കുന്നു.

    കൂടെ നിന്നവര്‍

    കൂടെ നിന്നവര്‍

    തനിക്ക് സന്തോഷം നല്‍കുന്നതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഈ മേഖലയില്‍ തന്നെ നില്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ തനിക്കൊപ്പം നിന്നവരേയും ദിവ്യ ഓര്‍ക്കുന്നു. അലന്‍സിയറില്‍ നിന്ന് ദുരനുഭവം നേരിട്ട ആ സെറ്റില്‍ ബാക്കി ദിവസങ്ങള്‍ പിടിച്ചുനിന്നത് ആവരുടെ പിന്‍ബലത്തോടെ ആണ്.

    പൂരത്തെറി പറയുന്ന ചേട്ടന്‍മാരോട്

    പൂരത്തെറി പറയുന്ന ചേട്ടന്‍മാരോട്

    ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ ഫേസ്ബുക്കില്‍ പൂരത്തെറിവിളിയായിരുന്നു. നീ അതിനൊക്കെ നിന്ന് കൊടുത്തിട്ടല്ലേ, അതിന്റെ സുഖം ഒക്കെ അനുഭവിച്ചിട്ടല്ലേ ഇപ്പോള്‍ ഇങ്ങനെ വന്ന് പറയുന്നത് എന്ന് ചോദിക്കുന്ന ചേട്ടന്‍മാരോട് പറയാനും കൃത്യമായ മറുപടിയുണ്ട് ദിവ്യയുടെ കൈയ്യില്‍.

    അങ്ങനെ നിന്നുകൊടുത്തിട്ടില്ല എന്ന് ധൈര്യത്തിലാണ് താന്‍ സംസാരിക്കുന്നത്. ആ കത്ത് എഴുതിയത് എന്നും ദിവ്യ പറയുന്നു.

    എന്തുകൊണ്ട് വെളിപ്പെടുത്തി എന്ന് അറിയാമോ

    എന്തുകൊണ്ട് വെളിപ്പെടുത്തി എന്ന് അറിയാമോ

    അലന്‍സിയര്‍ ലെ ലോപ്പസിനെ കുറിച്ചാണ് താന്‍ എഴുതിയത്. മറ്റൊരു സിനിമയുടെ സെറ്റില്‍ വച്ച്, താന്‍ പറഞ്ഞ സിനിമയുടെ സെറ്റിലെ പെണ്‍കുട്ടികളെ ഉപയോഗിക്കുകയായിരുന്നു എന്ന സന്തോഷത്തില്‍ മറ്റ് പലരോടും പറഞ്ഞു. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് താന്‍ അലന്‍സിയറെ ഫോണില്‍ വിളിച്ച് ദേഷ്യപ്പെടുകയും ചെയ്തു.

    ആഭാസം ആയിരുന്നു ആ സിനിമ

    ആഭാസം ആയിരുന്നു ആ സിനിമ

    ആഭാസം എന്ന സിനിമയില്‍ ആയിരുന്നു പ്രശ്‌നങ്ങളുണ്ടായിരുന്നത്. പിന്നീട് ഒരാള്‍ വ്ന്ന് ആഭാസത്തിന്റെ സംവിധായകനോട് അലന്‍സിയര്‍ പറഞ്ഞ കാര്യങ്ങള്‍ പറയുമ്പോഴാണ് താന്‍ വിവരം അറിയുന്നത്. താന്‍ ഫോണില്‍ വിളിച്ച് ദേഷ്യപ്പെട്ടുവെന്നും ദിവ്യ പറയുന്നു.

    പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു

    പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറഞ്ഞു

    താന്‍ ദേഷ്യപ്പെട്ടപ്പോള്‍ അലന്‍സിയര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് ചോദിച്ചു. താന്‍ ജീവിതത്തില്‍ ആദ്യമായി ചെയ്ത തെറ്റാണ്. എന്തുകൊണ്ടാണ് അത് ചെയ്തത് എന്ന് തനിക്ക് അറിയില്ല. താന്‍ ഏത് മാനസികാവസ്ഥയില്‍ ആയിരുന്നു എന്നും അറിയില്ല എന്നൊക്കെ ആണത്രെ അലന്‍സിയര്‍ പറഞ്ഞത്. ആ വിഷമം ആയിരുന്നു മറ്റ് സെറ്റില്‍ പോയി പറഞ്ഞത്. പക്ഷേ, നിങ്ങളുടെ അടുത്തെത്തി അറിയിച്ചവര്‍ അത് ഏത് രീതിയില്‍ ആണ് അത് പറഞ്ഞത് എന്ന് അറിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞുവത്രെ.

    എല്ലാം വിശ്വസിച്ചു

    എല്ലാം വിശ്വസിച്ചു

    അലന്‍സിയറിന്റെ പ്രായത്തേയും അലന്‍സിയര്‍ എന്ന നടനേയും ബഹുമാനിക്കുന്ന ഒരാള്‍ എന്ന നിലയില്‍ താന്‍ അന്ന് അത് വിശ്വസിച്ചു എന്നാണ് ദിവ്യ പറയുന്നത്. പക്ഷേ, ഇതൊരു പരാതിയായി താരസംഘടനയില്‍ പറഞ്ഞിട്ട് കാര്യമുണ്ടാകും എന്ന് വിശ്വാസം ഉണ്ടായിരുന്നില്ല. ആക്രമിക്കപ്പെട്ട നടിയോട് അവര്‍ കാണിക്കുന്നത് വച്ച് നോക്കിയാല്‍, ആ സംഘടനയില്‍ അംഗം പോലും അല്ലാത്ത തന്റെ പരാതിയില്‍ അവര്‍ എന്തെങ്കിലും നടപടിയെടുക്കും എന്ന് തനിക്ക് വിശ്വാസമില്ലെന്നും ദിവ്യ പറയുന്നു.

    ഡബ്ല്യുസിസിയില്‍ പരാതിപ്പെട്ടു

    ഡബ്ല്യുസിസിയില്‍ പരാതിപ്പെട്ടു


    ഇതിന് ശേഷം താന്‍ ഡബ്ല്യുസിസിയില്‍ ആണ് ഇത്തരം ഒരു പരാതി ഉന്നയിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷന് മുന്നിലും ഇക്കാര്യങ്ങള്‍ പറഞ്ഞു. അതിന് ശേഷം ആണ് എല്ലാ സെറ്റുകളിലും അലന്‍സിയര്‍ പെണ്‍കുട്ടികളോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നത് എന്ന് മനസ്സിലായത്. ഇത്രയും വൃത്തികെട്ട സ്വഭാവം ഇയാള്‍ക്കുണ്ടോ എന്ന് ആലോചിച്ചത് അപ്പോഴാണ്. ആ സമയത്താണ് മീ ടൂ കാമ്പയിന്‍ വന്നത്.

    പിന്നില്‍ ഡബ്ല്യുസിസി അല്ല

    പിന്നില്‍ ഡബ്ല്യുസിസി അല്ല

    ഇത്തരം ഒരു ആരോപണം ഉയര്‍ത്തിയതിന് പിന്നില്‍ ഡബ്ല്യുസിസി ആണെന്ന ആരോപണം ശരിയല്ല. അലന്‍സിയറിനോട് സംസാരിച്ച് അയാളെക്കൊണ്ട് മാപ്പ് പറയിച്ചാല്‍ മതിയോ എന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് പോര എന്ന് പറഞ്ഞുകൊണ്ടാണ് താന്‍ മീ ടൂ കാമ്പയിന് കത്തെഴുതിയത് എന്നും ദിവ്യ പറയുന്നു. അലന്‍സിയറുടെ ജീവിതം തകര്‍ക്കുകയോ സിനിമകള്‍ ഇല്ലാതാക്കുകയോ തന്റെ ലക്ഷ്യം അല്ലെന്നും ദിവ്യ വ്യക്തമാക്കുന്നുണ്ട്.

    വീഡിയോ കാണാം

    ദിവ്യ ഗോപിനാഥിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ കാണാം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+