• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നീരജ് ചോപ്രയിലും കമൽപ്രീതിലും മെഡല്‍ പ്രതീക്ഷ:കായിക വിശേഷങ്ങളുമായി ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍

Google Oneindia Malayalam News

കോഴിക്കോട്: പിടി ഉഷ, ഷൈനി വിത്സണ്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി ഒന്നിലേറെ ഒളിമ്പിക്സുകളില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച മലയാളി താരങ്ങളാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ഒളിമ്പ്യന്‍മാരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞുവെന്ന അപൂര്‍വ്വ നേട്ടമാണ് കോഴിക്കോട് ജില്ലയിലെ മലയോരേ ഗ്രാമമായ ചക്കിട്ടപാറയ്ക്കുള്ളത്. ടോക്കിയോയില്‍ മിക്സഡ് റിലേയില്‍ നോഹ നിര്‍മ്മല്‍ ടോം മത്സരിക്കുമ്പോള്‍ 2016 ല്‍ റിയോയില്‍ രാജ്യത്തിന്‍റെ ജഴ്സിയണിഞ്ഞത് ഒരേ നാട്ടുകാരനായ ജിന്‍സണ്‍ ജോണ്‍സണനായിരുന്നു.

കോവിഡ് ഉള്‍പ്പടേയുള്ള പ്രതിസന്ധികള്‍ തടസ്സം സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ ടോക്കിയോയിലെ 1500 മീറ്റര്‍ ട്രാക്കില്‍ ജിന്‍സണും ഉണ്ടാവേണ്ടതായിരുന്നു. ഒരു കായിക താരത്തെ സംബന്ധിച്ച്, അതിലേറെ രാജ്യത്തെ സംബന്ധിച്ച് അത് വലിയ നഷ്ടമാണെങ്കിലും വീഴ്ചകളില്‍ പതറാതെ പുതിയ ലക്ഷ്യങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിനിടയില്‍ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയാണ് ജിന്‍സണ്‍ ജോണ്‍സണ്‍..

ഇത് സാർപ്പാട്ട പരമ്പരയിലെ മാരിയമ്മ തന്നെയോ: വൈറലായ ദുഷാര വിജയന്റെ പുതിയ ചിത്രങ്ങള്‍

ചക്കിട്ടപാറ

കായിക ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ ചക്കിട്ടപാറയില്‍ നിന്ന് തന്നെ തുടങ്ങണം. നോഹയും ഞാനും മാത്രമല്ല ഒട്ടനവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത നാടാണ് ചക്കിട്ടപാറ. അന്താരാഷ്ട്ര തലത്തില്‍ തന്നെ മെഡല്‍ കരസ്ഥമാക്കിയ നിരവധി താരങ്ങള്‍ ഈ കൊച്ചു ഗ്രാമത്തില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത നയന ജയിംസ്, ജിബിന്‍ സെബാസ്റ്റ്യന്‍ ( നയന ജയിംസില്‍ ഏഷ്യാന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മെഡല്‍ കരസ്ഥമാക്കി) ദേശീയ തലത്തില്‍ സച്ചിന്‍ ജയിംസ്, അമല്‍ ടിജെ, വിഗ്നേഷ്, തുടങ്ങിയ ഒട്ടനവധി താരങ്ങളുണ്ട്. ഇവരെയെല്ലാം കണ്ടെത്തി മികച്ച താരങ്ങളാക്കിയതില്‍ കെഎം പീറ്ററെന്ന കോച്ചിന്‍റെ സംഭാവന കായിക ലോകത്തിന് വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും ജിന്‍സണ്‍ പറയുന്നു..

ഒളിമ്പിക്സ് യോഗ്യത

കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്രയും അധികം താരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഒളിമ്പിക്സ് യോഗ്യത നേടി എന്നുള്ളത് അഭിമാനകരമായ കാര്യമാണ്. ഇരുന്നൂറിന് മുകളില്‍ രാജ്യങ്ങളിലെ താരങ്ങള്‍ പങ്കെടുക്ക വലിയ ഒരു കായിക മത്സരമാണ് അത്. അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഒരുപക്ഷെ മെഡല്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച പ്രകടനം ഒളിമ്പിക്സ് വേദികളില്‍ കാഴ്ച വെക്കുക എന്നാണ് പ്രാധാന്യം.

നീരജ് ചോപ്ര

അത്ലറ്റിക്സില്‍ ഇന്ത്യക്ക് മെഡല്‍ വരാനുള്ള സാധ്യത രണ്ട് പേര്‍ക്കാണ്. ജാവലിന്‍ താരം നീരജ് ചോപ്ര, ഡിസ്കസ് ത്രോയില്‍ മത്സരിക്കുന്ന കമല്‍പ്രീത് കൗര്‍ എന്നിവരാണ് അവര്‍. നിലവിലെ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് നീരജ്. ക്വാളിഫൈ റൗണ്ട് പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് കമല്‍പ്രീത് കൗര്‍. മെഡല്‍ വരികയാണെങ്കില്‍ അതൊരു ചരിത്രമാവും. മറ്റ് താരങ്ങളില്‍ നിന്നും മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. നാഷണല്‍ റെക്കോര്‍ഡ് ഭേദിക്കുന്ന ഒരു പ്രകടനം റിലേ ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കുമെന്നും ജിന്‍സണ്‍ വിലയിരുത്തുന്നു.

ഒളിമ്പിക്സ് ടീം

ജിസ്ന ഉള്‍പ്പടേയുള്ള താരങ്ങള്‍ ഒളിമ്പിക്സ് ടീമില്‍ വരേണ്ടവര്‍ ആയിരുന്നു. എന്നാല്‍ കോവിഡ് കാരണം ഇത്തവണ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. മത്സരങ്ങള്‍ കുറഞ്ഞത് പല താരങ്ങളുടേയും കായിക ക്ഷമതയേയും അവരുടെ പ്രകടനത്തേയും ബാധിച്ചു. മികച്ചൊരു അന്തരീക്ഷമായിരുന്നെങ്കില്‍ കൂടുതല്‍ മലയാളി താരങ്ങള്‍ ഇത്തവണത്തെ ടീമില്‍ ഉണ്ടായിരുന്നേനെ. തന്‍റെ കാര്യം തന്നെ എടുക്കുകയാണെങ്കില്‍ കോവിഡ് ആയിരുന്നു പ്രധാന വില്ലന്‍. 2019 ല്‍ ബെര്‍ലിനില്‍ നടന്ന ISTAF ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. 0.24 മൈക്രോ സെക്കന്‍ഡിനായിരുന്നു അന്ന് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്.

വ്യക്തിഗത ഇനങ്ങളില്‍

തുടര്‍ന്ന് 2020 ല്‍ ഒളിമ്പിക്സ് ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ അതിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിലായിരുന്നു. എന്നാല്‍ അതിനിടയിലാണ് കോവിഡും ലോക്ക്ഡൗണും വരുന്നത്. ആ വര്‍ഷം അതിന് ശേഷം ഒരു മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചില്ല. വ്യക്തിഗത ഇനങ്ങളില്‍ യോഗ്യത നേടണമെങ്കില്‍ അന്താരാഷ്ട്ര മത്സങ്ങള്‍ വേണം. ഈ വര്‍ഷങ്ങളില്‍ അതും ഉണ്ടായില്ല.

2021 ല്‍ പരിശീലനം തുടരുന്നതിനിടയിലാണ് ഏപ്രിലില്‍ കോവിഡ് പോസിറ്റീവ് ആവുന്നത്. അതോടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടഞ്ഞു. കോവിഡ് പിടിപെട്ടില്ലായിരുന്നെങ്കില്‍ തന്നെ യോഗ്യതാ മത്സരങ്ങള്‍ കുറഞ്ഞതും പ്രധാന വെല്ലുവിളിയാണ്. വലിയ മത്സരങ്ങള്‍ കിട്ടിയാല്‍ മാത്രമേ മികച്ച രീതിയിലെ പ്രകടനം കാഴ്ചവെച്ച് യോഗ്യതാ മാര്‍ക്ക് കടക്കാന്‍ സാധ്യമാവുകയുള്ളു.

അതാണ് ലക്ഷ്യം

നിലവില്‍ വീണ്ടും പരിശീലനം ശക്തമായ രീതിയില്‍ തന്നെ പുനഃരാരംഭിച്ചിട്ടുണ്ട്. മത്സരങ്ങള്‍ ഒന്നുമില്ലെങ്കില്‍ തന്നെയും ഒരു കായിക താരത്തെ സംബന്ധിച്ച് കായിക ക്ഷമത നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. അതിനായുള്ള പരിശീലനമാണ്. അടുത്ത വര്‍ഷം ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും വരുന്നുണ്ട് അതാണ് ലക്ഷ്യം. ദേശീയ മത്സരങ്ങളില്‍ മെഡല്‍ വന്നാല്‍ മാത്രമേ അതിലേക്കും യോഗ്യത നേടാന്‍ സാധിക്കുകയുള്ളു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും ജിന്‍സണ്‍ പറയുന്നു..

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

cmsvideo
  PV Sindhu wins bronze medal in Tokyo Olympics
  English summary
  Medal hope through Neeraj Chopra in Tokyo: says Olympian Jinson Johnson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X