Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു; ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ആലപ്പുഴ: എല്ലാ രാഷ്ട്രീയ-യുവജന സംഘടനകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. എസ്ഡിപിഐക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രതിരോധിക്കാനാണ് ഇത്തരം തന്ത്രം അവര്‍ ഉപയോഗിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ എസ്ഡിപിഐക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

ചെങ്ങന്നൂരില്‍ ഇടതുമുന്നണിയെ എസ്ഡിപിഐ പിന്തുണച്ചതും വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുങ്ങിയതും എസ്ഡിപിഐയുടെ ഈ തന്ത്രത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന പേരിലാണ് വാര്‍ത്ത വന്നിരിക്കുന്നത്. വിവരങ്ങള്‍ ഇങ്ങനെ....

എല്ലാ പാര്‍ട്ടികളിലും

എല്ലാ പാര്‍ട്ടികളിലും

കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ എന്നീ പ്രസ്ഥാനങ്ങളിലെല്ലാം എസ്ഡിപിഐ പ്രവര്‍ത്തകരുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരമെന്ന് വാര്‍ത്തയില്‍ പറയുന്നു. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സംഭവവികാസങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

 പ്രതിരോധമാണ് ലക്ഷ്യം

പ്രതിരോധമാണ് ലക്ഷ്യം

എസ്ഡിപിഐക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പ്രതിരോധിക്കാനാണ് ഇത്തരം പ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നത്. ആവശ്യം വരുമ്പോള്‍ എസ്ഡിപിഐക്കൊപ്പം നില്‍ക്കണമെന്നാണത്രെ നിബന്ധന. പകല്‍ മറ്റു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നവര്‍ രാത്രിയില്‍ എസ്ഡിപിഐക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്നും വാര്‍ത്തയില്‍ പറയുന്നു.

ചെങ്ങന്നൂരില്‍ നടന്നത്

ചെങ്ങന്നൂരില്‍ നടന്നത്

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഇടതുമുന്നണിക്ക് ആശംസകളുമായി ഫ്്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. വീടുകയറി പ്രചാരണവും നടത്തിയിരുന്നു. ഇതെല്ലാം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടയുള്ളവര്‍ അറസ്റ്റിലായിരുന്നു.

മൊബൈല്‍ ഫോണ്‍ വില്‍പ്പന

മൊബൈല്‍ ഫോണ്‍ വില്‍പ്പന

മൊബൈല്‍ ഫോണ്‍ വില്‍പ്പന മേഖലയില്‍ എസ്ഡിപിഐക്കുള്ള സ്വാധീനം രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. മൊബൈല്‍ കടക്കാരുടെ സംഘടനയില്‍ എസ്ഡിപിഐക്ക് നിര്‍ണായക സ്വാധീനമാണത്രെ. സംഘടനയിലെ പകുതിയിലധികവും എസ്ഡിപിഐക്കാരാണെന്നും വാര്‍ത്തയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+