• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പച്ചക്കള്ളം... ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച വിവരം; കൂടെ പ്രതിപക്ഷ നേതാവിന് പേരും- വിഡി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് അനുകൂല പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രാജിസന്നദ്ധത അറിയിച്ചു എന്ന വാര്‍ത്തയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സുധാകരന്‍ രാഹുല്‍ ഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വേണ്ട വിധം സഹകരിക്കുന്നില്ല എന്നുമായിരുന്നു വാര്‍ത്തകള്‍.

ഇക്കാര്യം നിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ തന്നെ രംഗത്തുവന്നു. തൊട്ടുപിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണം. പച്ചക്കള്ളമാണ് ആ വാര്‍ത്ത എന്ന് അദ്ദേഹം പറയുന്നു. മറ്റൊരു അനുഭവവും സതീശന്‍ എടുത്തുപറഞ്ഞു....

1

രാജിസന്നദ്ധത അറിയിച്ച് കെ സുധാകരന്‍ ഡല്‍ഹിയില്‍ കത്തുകൊടുത്തു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്തിനാണ് മാധ്യമങ്ങള്‍ ശൂന്യാകാശത്ത് നിന്ന് വാര്‍ത്തയുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. സുധാകരന്‍ അങ്ങനെ ഒരു കത്തു കൊടുത്തിട്ടില്ല. ഇല്ലാക്കഥകള്‍ മെനയുകയാണെന്നും സതീശന്‍ പറഞ്ഞു.

2

സുധാകരന്‍ നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തി എന്നും പരാമര്‍ശമുണ്ട്. എല്ലാം നുണയാണ്. രണ്ടാഴ്ച മുമ്പ് മറ്റൊരു വാര്‍ത്ത വന്നു. സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഫോണില്‍ വിളിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു എന്നായിരുന്നു അത്.

3

ഡല്‍ഹിയില്‍ നിന്നാണ് ആ വാര്‍ത്ത വന്നത്. പിന്നീട് ഒരു വിവരവുമില്ല. കേരളത്തിലെ നേതാക്കളെ കുറിച്ച് സീതാറാം യെച്ചൂരി മല്ലാകാര്‍ജുന്‍ ഖാര്‍ഗെയോടാണോ പരാതി പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്റെ ഓഫീസില്‍ നിന്ന് തന്നെ വാര്‍ത്ത തെറ്റാണെന്ന് കാണിച്ച് പ്രസ്താവന ഇറക്കി. കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നവുമില്ലെന്നും സതീശന്‍ പറഞ്ഞു.

4

ഇത്തരം വാര്‍ത്തകള്‍ വരാന്‍ ചില കാരണങ്ങളുണ്ട്. സര്‍ക്കാരിനെ രക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. ഒട്ടേറെ പ്രശ്‌നങ്ങളാണ് സര്‍ക്കാര്‍ നേരിടുന്നത്. സര്‍വകലാശാല നിയമനം, സ്വപ്‌ന സുരേഷ് വെളിപ്പെടുത്തല്‍, രൂക്ഷമായ വിലക്കയറ്റം, പിന്‍വാതില്‍ നിയമനം തുടങ്ങിയവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നും സതീശന്‍ ആരോപിച്ചു.

5

മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ നോക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സുധാകരന്റെ പ്രസ്താവനാ വിവാദം മറ്റൊന്നാണ്. അതില്‍ എല്ലാ നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. ഞങ്ങള്‍ സുധാകരനോട് സംസാരിച്ചു. നാക്കുപിഴയാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അത് പാര്‍ട്ടി സ്വീകരിച്ചു. പിന്നെ എന്താണ് അഭിപ്രായ വ്യത്യാസമെന്നും സതീശന്‍ ചോദിച്ചു.

സ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ലസ്വര്‍ണം വില്‍ക്കാന്‍ പറ്റിയ സമയം; വില കുതിച്ചുയരുന്നു!! ഇന്ന് റെക്കോര്‍ഡ് വില... അത്ര ശുഭകരമല്ല

6

കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ല. എല്ലാ നേതാക്കളും ഒരുപോലെ സംസാരിക്കണമെന്നാണോ പറയുന്നത്. ചില മാറ്റങ്ങളുണ്ടാകും. അച്ചടച്ച് പറയാന്‍ സാധിക്കുമോ. ഞാന്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സുധാകരന്‍ പ്രശ്‌നമാണ്, പ്രതിപക്ഷ നേതാവ് കുഴപ്പമാണ് എന്നെല്ലാമാണ് പുതിയ വാര്‍ത്ത. അപ്പോള്‍ മറ്റു വിവാദങ്ങളെല്ലാം പോയല്ലോ എന്നും സതീശന്‍ പറഞ്ഞു.

7

സുധാകരന്‍ എല്ലാ കാലത്തും മതനിരക്ഷേപ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച നേതാവാണ്. നെഹ്രുവിന്റെ വിശാല കാഴ്ച്ചപാടിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഒരു വാചകത്തില്‍ പിശക് പറ്റി. അതാണ് അദ്ദേഹം നാക്കുപിഴ എന്ന് പ്രതികരിച്ചത്. മുസ്ലിം ലീഗുമായി നിരന്തരം സംസാരിച്ചുവരികയാണ്. എല്ലാ കാര്യത്തിലും പരിഹാരമുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍ഖത്തറില്‍ കാത്തിരിക്കുന്നു കൂറ്റന്‍ കപ്പല്‍!! ഒരു രാത്രിക്ക് 350 ഡോളര്‍... അമ്പരപ്പിക്കും സൗകര്യങ്ങള്‍

English summary
Media Trying To Save LDF Government; Says Opposition Leader VD Satheesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X