Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളജ് സ്മാര്‍ട്ടാവുന്നു, ഇനി ആജീവനാന്തം ഒറ്റ നമ്പര്‍, പുതിയ ഒപി ടിക്കറ്റ് സംവിധാനം

കോഴിക്കോട്: കേരളത്തിലെ മെഡിക്കല്‍ കോളെജുകള്‍ സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി രോഗികള്‍ക്ക് പുതിയ ഒ.പി ടിക്കറ്റ് സംവിധാനം ഒരുങ്ങുകയാണ് ഏപ്രില്‍ ഒന്നു മുതല്‍. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി പ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍.

ഇ-ഹോസ്പിറ്റല്‍ സൗകര്യത്തിലേക്ക് ആശുപത്രി മാറുന്നതോടെ രോഗികള്‍
ഒരു തവണ തങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ആശുപത്രിക്കു കൈമാറണം. അങ്ങനെ നല്‍കുമ്പോള്‍ ഒരു തിരിച്ചറിയല്‍ നമ്പര്‍ അനുവദിക്കും. ഈ നമ്പര്‍ ആയിരിക്കും ആജീവനാന്തമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ എല്ലാ ചികിത്സകള്‍ക്കും ഉപയോഗപ്പെടുത്തുക.

mc

ഇതിലെക്കായി രോഗികള്‍ ശരിയായ പേര്, വയസ്, മേല്‍വിലാസം തുടങ്ങിയവ ഒ.പി കൗണ്ടറുകളില്‍ നല്‍കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇതിനു സഹായകരമായി ആധാര്‍ കാര്‍ഡോ/ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. ഈ രേഖകള്‍ കൈവശമില്ലെങ്കിലും ചികിത്സ നിഷേധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+