കോഴ വിവാദം...ബിജെപിയില്‍ പൊട്ടിത്തെറി!! പലരും തെറിക്കും!! രമേശിനെ മാറ്റും ? നാളെ നിര്‍ണായകം...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതിയ കോഴ വിവാദം ബിജെപിയെ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കും. മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കാന്‍ ചില നേതാക്കള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായതാണ് ബിജെപിയെ വെട്ടിലാക്കിയത്. അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്കെതിരേ ഗുരുതര പരാമര്‍ശമുള്ളത്. 5.6 കോടി രൂപ കോഴയായി നേതാക്കള്‍ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നടികളുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ 'വിഐപി'ക്ക് ലഭിച്ചു!! അയാള്‍ ചെയ്തത്... ഞെട്ടിക്കുന്ന വിവരങ്ങള്‍!!

നാളത്തെ യോഗം നിര്‍ണായകം

നാളത്തെ യോഗം നിര്‍ണായകം

ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം നാളെ ആലപ്പുഴയില്‍ ചേരുന്നുണ്ട്. ഇപ്പോഴത്തെ കോഴ വിവാദം നാളത്തെ യോഗത്തില്‍ ചര്‍ച്ചയാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

 നടപടിക്കു സാധ്യത

നടപടിക്കു സാധ്യത

അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നേതാക്കള്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധ്യത കൂടുതലാണ്. പാര്‍ട്ടി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പുറത്താക്കിയേക്കുമെന്നും സൂചനയുണ്ട്.

രമേശിനെതിരേ നടപടിയുണ്ടായേക്കും

രമേശിനെതിരേ നടപടിയുണ്ടായേക്കും

റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള എംടി രമേശിനെതിരേ നടപടിയുണ്ടാവുമോയെന്ന് വ്യക്തമായിട്ടില്ല. കോര്‍ കമ്മിറ്റി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

മാറ്റാന്‍ ആവശ്യപ്പെടും ?

മാറ്റാന്‍ ആവശ്യപ്പെടും ?

പാര്‍ട്ടിയിലെ ഒരു വിഭാദഗം രമേശിനെതിരേ ശക്തമായി വാദിക്കുമെന്നാണ് സൂചന. രമേശിനെ മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

രമേശിന്റെ നിലപാട്

രമേശിന്റെ നിലപാട്

സംഭവത്തില്‍ തനിക്കു പങ്കില്ലെന്നാണ് രമേശ് പറയുന്നത്. അതുകൊണ്ടു തന്നെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിന്റെ നിലപാട് നാളത്തെ ചര്‍ച്ചയില്‍ നിര്‍ണായകമാവും.

 നില മെച്ചപ്പെടുത്താന്‍

നില മെച്ചപ്പെടുത്താന്‍

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുന്ന ബിജെപിക്ക് കോഴ വിവാദം അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ അഴിമതിയാരോപണം പാര്‍ട്ടിയെ തകര്‍ക്കാതിരിക്കാന്‍ കര്‍ശന നടപടി തന്നെ വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരും.

റിപ്പോര്‍ട്ടില്‍ പറയുന്നത്

റിപ്പോര്‍ട്ടില്‍ പറയുന്നത്

മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിനായി വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്നു അഞ്ചു കോടി 60 ലക്ഷം രൂപ നേതാക്കള്‍ കൈപ്പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ വിനോദാണ് പണം കൈപ്പറ്റിയിരിക്കുന്നത്.

English summary
Bjp's crucial core committee meeting on friday in alappuzha.
Please Wait while comments are loading...