Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍

കൊച്ചി: ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ വലിയ കൈയടി നേടിയ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീം ഷോയില്‍ നടത്തിയ പല പരാമര്‍ശങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. തന്നെ കുറിച്ചും എല്‍ ജി ബി ടി ക്യൂ ഐ എ പ്ലസ് വിഭാഗത്തെ കുറിച്ചും ബിഗ് ബോസില്‍ റിയാസ് സലീം വിശദീകരിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഏഷ്യാനെറ്റിലെ തന്നെ കോമഡി സ്റ്റാര്‍സ് എന്ന പ്രോഗ്രാമില്‍ അവതാരകയായ മീര അനിലിന്റെ അതിര് കടന്ന ചോദ്യങ്ങള്‍ക്ക് കലക്കന്‍ മറുപടി പറഞ്ഞ് വീണ്ടും കൈയടി നേടുകയാണ് റിയാസ് സലീം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. റിയാസിന്റെ ഐഡന്റിറ്റിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മീര ചോദിച്ചിരുന്നത്. ഇതിനുള്ള റിയാസിന്റെ മറുപടിയാണ് ശ്രദ്ധേയമായത്. ആ സംഭാഷണം ഇങ്ങനെയാണ്...

1

മീര അനില്‍: റിയാസിന്റെ ഓറിയന്റേഷനില്‍ ചെറിയ ഒരു ഡിഫ്രന്റ് ഉള്ള കാര്യമൊക്കെ റിയാസ് തന്നെ തുറന്ന് ഇങ്ങനെ സ്‌പെഷ്യലാണ് എന്ന കാര്യങ്ങള്‍ നമുക്ക് മനസിലായി കഴിഞ്ഞു. റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്...
റിയാസ്: എന്റെ ഓറിയന്റേഷന്‍ സ്‌പെഷ്യലാണ് എന്ന് ഞാന്‍ ഷോയില്‍ പറഞ്ഞിട്ടില്ല. ഞാന്‍ സ്‌പെഷ്യലാണ് എന്നാണ് പറഞ്ഞിട്ടുള്ളത്...ഓകെ...എന്റെ ജെന്റര്‍ ഐഡന്റിറ്റിഹി ഓര്‍ ഹിം എന്ന് ഞാന്‍ വളരെ ക്ലിയറായി പറഞ്ഞിട്ടുണ്ട്.

2

അത് മീര കണ്ടിട്ടില്ലെങ്കില്‍ ദാറ്റ്‌സ് നോട്ട് മൈ പ്രോബ്ലം. അതുപോലെ കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ ദാറ്റ്‌സ് നോട്ട് മൈ പ്രോബ്ലം. ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്..

3

ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് ദെയ് വാണ്‍ ടു ലേണ്‍...അവര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന ഒരു ആഗ്രഹമുണ്ടാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല കണ്‍സേണ്‍സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ.

4

എസ്‌പെഷ്യലി എബൗട്ട് ജെന്‍ഡര്‍ ഐഡന്റിറ്റിയെ കുറിച്ച് ചോദിക്കുന്ന ആള്‍ക്കാരോട് ക്ലിയര്‍ കട്ടായിട്ട് ഞാന്‍ മൂന്നരക്കോടി ജനങ്ങളുടെ മുന്‍പില്‍ ആന്‍സര്‍ ഓള്‍റെഡി പറഞ്ഞിട്ടുണ്ട്. അതിന് ശേഷവും അവര്‍ക്ക് മനസിലാക്കാന്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് എന്റെ പ്രശ്‌നമല്ല. അവരുടെ തല കുറച്ച് കൂടി വളരാനുണ്ടാകാം. ഐ ഡോണ്ട് എന്റര്‍ടൈനിംഗ് ഈവന്‍ ഇങ്ങനെ ഒരു ക്വസ്റ്റിയന്‍ എന്നോട് ചോദിക്കുന്നത് ഇവിടെ പോലും.

5

കാരണം വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി അത് ഇവിടെ ക്വാട്ട് ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

മീര അനില്‍: 'ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നില്‍ക്കുന്നത്. റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട. കാരണം മസ്‌കുലാനിറ്റി കുറവാണ്...നടക്കുന്നതില്‍ ഫെമിനൈന്‍ ടച്ചുണ്ട്. ഞാന്‍ ചോദിക്കട്ടെ ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?

6

റിയാസ്: 'ചൂഷണങ്ങള്‍ എന്ന് എടുത്തു ഞാന്‍ പറഞ്ഞിട്ടില്ല.. ഞാന്‍ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്.

മീര അനില്‍: അങ്ങനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?'

റിയാസ്: 'രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത്..'

7

മീര അനില്‍: ഒരു പാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?

റിയാസ്: ' ദാറ്റ്‌സ് മൈം പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

മീര അനില്‍: 'അല്ല... എനിക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് '
റിയാസ്: 'സിംഗിള്‍. '

8

മീര അനില്‍ : 'എങ്ങനെയുള്ള ഒരു കമ്പാനിയനെയാണ് ആഗ്രഹിക്കുന്നത്? ്ക്വാളിറ്റീസ് പറഞ്ഞാല്‍ മതി.

റിയാസ്: ' വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്‌സ് ഇറ്റ് '

മീര : 'അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്പാനിയന്‍ വേണ്ടുന്നത്... അങ്ങനെയൊന്നുമില്ലാ?'

റിയാസ്: 'നോ കമന്റ്‌സ്'

മീര അനില്‍: ഇനി ഫ്യൂച്ചര്‍ പ്ലാന്‍സ്

9

റിയാസ്: ദി പ്രോബ്ലം ഈസ് എന്റെ സെക്ഷ്വാലിറ്റി പറയാത്തത്, അല്ലെങ്കില്‍ ഇപ്പോള്‍ ഇതിനെകുറിച്ച് എനിക്ക് ഡിസ്‌കസ് ചെയ്യാന്‍ താല്‍പര്യമില്ലാത്തത് ഇറ്റ്‌സ് നോട്ട് നെസസറി എല്ലാവരും അവരെ ലേബല്‍ ചെയ്യണം എന്ന്. ലേബല്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അത് അവരുടെ ഹെട്രോസെക്ഷ്വല്‍ ആയിരിക്കാം. ഞാനൊരു ഹെട്രോസെക്ഷ്വല്‍ ആവാം, ആവാതിരിക്കാം. ദാറ്റ്‌സ് മൈ പേഴ്‌സണല്‍ തിംഗ്‌സ്. അത് മറ്റൊരാള്‍ എന്നോട് ചോദിക്കേണ്ട ആവശ്യം പോലുമില്ല.

10

ഐ ആം സോ ഹാപ്പി ട്രാന്‍സ് പീപ്പിള്‍ ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ വര്‍ക്ക് ചെയ്യുന്നു. അല്ലെങ്കില്‍ ഇതുപോലുള്ള ഷോകളില്‍ വര്‍ക്ക് ചെയ്യുന്നു. പക്ഷെ നമ്മുടെ സിനിമകളില്‍ എപ്പോഴും ബൈനറി മാത്രമാണ്. എപ്പോഴും പുരുഷനും സ്ത്രീയും. നിങ്ങള്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ട്രാന്‍സ്‌ജെന്ററായിട്ട് റെപ്രസന്റ് ചെയ്യൂ. അതല്ല പ്രശ്‌നം. പക്ഷെ എപ്പോഴും അവരെ കളിയാക്കല്‍, മോക്കറി, മറ്റുള്ള ആള്‍ക്കാരെ കളിയാക്കാന്‍ വേണ്ടി അവരെ ഉപയോഗിക്കുക. അതിനെ കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അവരുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ക്വസ്റ്റ്യന്‍സ് പോകേണ്ട ആവശ്യം പോലുമില്ല.

11

മീര അനില്‍: ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കോ?'

റിയാസ്: 'ഒഫ് കോഴ്‌സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ് ?'
മീര അനില്‍: യെസ് യെസ് അയാം മാരീഡ്
റിയാസ്: 'ഡൂ യൂ വാണ്ട് മാരി മീ?'
മീര അനില്‍ : 'ഇല്ല... ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ..

12

റിയാസ്: 'കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം..മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ?'
മീര അനില്‍: 'എനിക്ക് റിയാസിനെ ഇപ്പോ പേഴ്‌സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ?'
റിയാസ്: 'സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല.. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല.. അതിന്റെ ആവശ്യവുമില്ല. ആന്റ് യൂ ആര്‍ സോ ഗുഡ് അറ്റ് മേക്കിംഗ് പീപ്പിള്‍ അണ്‍കംഫര്‍ട്ടബിള്‍

ട്രോളന്‍മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+