'പെണ്ണ് കേസിന്റെ കാര്യം എനിക്ക് ഇല്ല'; വിവാഹമായാലും ഒത്തുതീർപ്പായാലും വൈകാതെ അറിയും'; 'മീശക്കാരൻ' വിനീത്
കൊച്ചി: താൻ ആരേയും പീഡിപ്പിച്ചിട്ടില്ലെന്ന് ബലാത്സംഗക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം വിനീത്. കേസ് ഉണ്ടായിട്ടല്ല പല വാർത്തകളും പ്രചരിച്ചത്. സത്യാവസ്ഥ വരും ദിവസങ്ങളിൽ നിങ്ങൾ അറിയുമെന്നും പുതിയ വീഡിയോയിൽ വിനീത് പറഞ്ഞു. ചങ്ങാതിക്കൂട്ടം ഫേസ്ബുക്ക് പേജിനോടായിരുന്നു വിനീതിന്റെ പ്രതികരണം. വായിക്കാം

'65 ദിവസത്തെ ഇടവേള കഴിഞ്ഞ് ഈ കഴിഞ്ഞ 13-ാം തീയതിയാണ് താൻ ജയിലിൽ നിന്ന് ഇറങ്ങിയത്. 18-ാം തീയതിയാണ് മീശ വടിച്ചത്.ഇതിനിടയിൽ പലരും തന്നെ ട്രോൾ ചെയ്ത് പണമുണ്ടാക്കി. ഞാനും പലരേയും ട്രോൾ ചെയ്ത് വീഡിയോ ഉണ്ടാക്കിയിട്ടുണ്ട്. സത്യത്തിന് പുറമെ അസത്യം വലിച്ച് കാട്ടുന്ന ജയിലിൽ നിന്ന് പുറത്തിറങ്ങി കുറച്ച് ദിവസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇത് പീഡനവീരനല്ലേ എന്ന് തരത്തിലാണ് സംസാരിച്ചത്. പുറത്തിറങ്ങി ഒരു ചായ കുടിക്കാൻ പോലും കഴിയാത്ത അവസ്ഥ, പലരും വന്ന് ഓരോന്ന് ചോദിക്കുന്നു. പലരോടും ഞാൻ കാര്യം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഞാൻ ഒരു സ്റ്റോറിയിട്ടിരുന്നു. ഒരു ബെൻസിൽ നിന്നും ഇറങ്ങുന്ന പഴയ വീഡിയോ ആയിരുന്നു അത്. എന്നാൽ മീശക്കാരൻ പിന്നെയും പെൺകുട്ടികളെ വലയിലാക്കാൻ ഇറങ്ങിയെന്നും പറഞ്ഞാണ് വാർത്തകൾ വന്നത്. മാനസികമായി തളർത്തുന്ന വാർത്തകളാണ് വന്നത്.
ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ സമയം ലഭിക്കാറുണ്ട്. ജാമ്യവ്യവസ്ഥയിലാണ് ഞാനും പുറത്തിറങ്ങിയത്. എന്നാൽ വലിയ ട്രോളുകളാണ് വരുന്നത്. പരിധി കഴിഞ്ഞാൽ ഞാനും പ്രതികരിക്കും. എന്റെ ഭാഗത്ത് വന്ന തെറ്റ് ഒരുപാട് പേർക്ക് ഒന്നും പ്രതീക്ഷിക്കാതെ പലതും ചെയ്തുകൊടുത്തുവെന്നതാണ്.അകത്തോട്ട് കേറ്റി വിട്ട ചേട്ടൻ പുറത്തുണ്ടോയെന്ന് ചോദിച്ചിട്ടാണ് ഞാൻ സ്റ്റോറി ഇട്ടത്. അതിന്റെ പേരിലും എനിക്ക് ട്രോൾ വന്നു.

വീഡിയോ ചെയ്യാൻ കാരണം അവൻ എങ്ങനെയാണെന്ന് മനസിലാക്കിയ കുറച്ച് പേരെങ്കിലും ഉണ്ട്. അത് എനിക്ക് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരണം. ഏതാനും ദിവസത്തിനകം കേസ് ഏകദേശം തീരുമാനമാകും. ഞാൻ തെറ്റുകാരനാണെങ്കിൽ എല്ലാവരുടെയും മുന്നിൽ കോടതി തന്നെ അത് വ്യക്തമാക്കും.
എല്ലാവരും പറയുന്നത് പോലെ കാഷ് വാങ്ങി , സാമ്പത്തിക ഇടപാട് ,നഗ്ന ചിത്രം പകർത്തി വീഡിയോ എടുത്തൊന്നൊക്കെയായിരുന്നു വാർത്തകൾ പ്രചരിച്ചത്.ഇതൊക്കെ ജയിലിൽ കിടക്കുമ്പോൾ തന്റെ വക്കീൽ മുഖാന്തരം ഞാൻ അറിയുന്നുണ്ട്.

കേസ് ഉണ്ടായിട്ടല്ല ഈ വാർത്തകൾ വന്നത്. പുറത്ത് നിന്ന്
ഇതിനിടയിൽ വന്നൊരു വാർത്ത വിനീത് വിജയൻ ഒരു വീട്ടമ്മയോട് മോശമായി പെരുമാറി നഗ്നചിത്രങ്ങൾ പകർത്തി എന്നു വരെ വാർത്ത വന്നു. എന്റെ അറിവിൽ ഞാൻ സ്നേഹിച്ചിരുന്ന , എന്റെ പേരിൽ ഇപ്പോൾ ഉള്ള കേസിൽ വന്ന കാര്യം തന്നെയാണ് ഇത്. അല്ലാതെ മറ്റൊരു കേസും ഇല്ല.

ഞാൻ റീൽസ് ചെയ്തിരുന്ന പലരേയും പോലെ സാധാരണക്കാനായ ഒരാളാണ്. പലരും എനിക്കെതിരെ ട്രോൾ കൊണ്ടുവന്നു. എങ്ങനെയെങ്കിലും എന്നെ താഴ്ത്തി കെട്ടണം എന്ന് ഉദ്ദേശിച്ചവരാണ്. എന്റെ പേരിൽ മറ്റ് കേസില്ല. കന്റോൺമെന്റ് സ്റ്റേഷനിൽ വണ്ടി പണയമെടുത്തതുമായി ബന്ധപ്പെട്ട കേസായിരുന്നു.

നമ്മുടെ നാട്ടിൽ പറയുന്നതു പോലെ പെണ്ണു കേസ് എന്ന് പറയും പോലെ ഒരു സ്വഭാവം കാണിക്കേണ്ട കാര്യം എനിക്കില്ല. എനിക്കും എൻ്റെ വീട്ടിൽ ഒരു ചേട്ടനുണ്ട്, ചേച്ചിയുണ്ട്. എനിക്ക് ഫാമിലിയുണ്ട്. എൻ്റേത് ഒരു ബ്രാഹ്മിൺസ് കുടുംബമാണ്. ഞാനൊരു അടിച്ചമർത്തപ്പെട്ട രീതിയിലാണ് ഇപ്പോൾ.
തനിക്കെതിരായ കേസുകൾ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ സത്യാവസ്ഥ നിങ്ങൾക്ക് മനസിലാകും.

പട്ടിയോ മൃഗങ്ങളെയോ പീഡിപ്പിച്ചതില്ല, സമൂഹത്തിലെ ഒരു സ്ത്രീയെ പീഡിപ്പിച്ചു വിനീത് വിജയൻ എന്നാണ് അറിയപ്പെടുന്നത്. വിനീതിന് ഒരിക്കലും പീഡിപ്പിക്കേണ്ട കാര്യമിവല്ല. സൗഹൃദത്തിനിടയിൽ ഉണ്ടായ വിഷയം ഇത്രയും വളർത്തി, ഇതിനെ തുടർന്നും വിനീത് വിജയൻ വിവാഹിതനായി എന്നൊരു വാർത്ത നിങ്ങളിൽ എത്തിപ്പെടും.അല്ലാതെ പീഡിപ്പിച്ചിട്ടില്ല. കേസ് വിനീത് ഒത്തുതീർപ്പാക്കില്ല . മീശക്കാരൻ എങ്ങനെയായിരുന്നോ അങ്ങനെ തന്നെ നിക്കണം എന്നതാണ് ആഗ്രഹം
ഒത്തുതീർപ്പായാലും വിവാഹമായാലും നിങ്ങൾക്ക് മനസ്സിലാകും. അത്രയേ പറയാനുള്ളൂ.

മീശ വടിച്ചതിൽ വിഷമം ഉണ്ടോയെന്ന ചോദ്യത്തിന് 'മീശ വടിച്ചതിൽ വിഷമമൊന്നുമില്ല. മീശ എനിക്ക് ഭയങ്കര ഹരമാണ്. എൻ്റെ അച്ഛന് മീശയുണ്ട്. ചേട്ടന് മീശയുണ്ട്. ഞാൻ അന്നും ഇന്നും എൻ്റെ അമ്മയോടു പറയും. അമ്മേ വളർന്നു. ഞാൻ ഉടനെ അങ്ങനെയാകും ഇങ്ങനെയാകും നടനാകും എന്നൊക്കെ പറഞ്ഞാണ് ഞാൻ ടിക്ക് ടോക്കൊക്കെ ചെയ്ത് തുടങ്ങിയത്.

ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ ഉണ്ണി ഇനി നീ പ്രശ്നങ്ങൾക്കൊന്നും പോകല്ലേയെന്നാണ് പറഞ്ഞത്. എന്നാൽ ഉണ്ണി ഇനിയും അമ്മയുടെ മുന്നിൽ വന്ന് മീശ പിരിച്ചു നിൽക്കും ഞാൻ പറഞ്ഞത്. അമ്മയെ വരെ ചീത്ത വിളിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ചീത്ത വിളിച്ചവരോട് പറയാനുള്ളത് തെറ്റുകാരൻ അല്ല എന്നറിയുമ്പോൾ നിങ്ങളുടെ അമ്മയെ ഓർത്ത് നിങ്ങൾ വിഷമിക്കുമെന്നാണ്'.












Click it and Unblock the Notifications