വടകരയിൽ വൻ കള്ളനോട്ട് വേട്ട-ബംഗളുരുവിലെ അന്തർദേശീയ റാക്കറ്റുമായി ബന്ധം
വടകരയിൽ വൻ കള്ളനോട്ട് വേട്ട; 3,16,500 രൂപയുമായി രണ്ടുപേര്‍ പിടിയില്‍
വടകര: കള്ളനോട്ട് വിതരണത്തിനിടെ വടകരയിൽ രണ്ടു പേർ അറസ്റ്റിലായി.വടകര താഴെ അങ്ങാടി ബൈത്തുൽ മശ്‌ഹൂറയിൽ സുല്ലു എന്ന സലീം(38),മലപ്പുറം പെരിന്തൽമണ്ണ മേലാറ്റൂർ കളത്തിൽ അബ്ദുൾ ലത്തീഫ്(42),എന്നിവരെയാണ് വടകര ഡിവൈഎസ് പി ടിപി പ്രേമരാജൻ,സിഐ ടി മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്.
പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ എംആർഎ ബേക്കറിയ്ക്ക് സമീപം വെച്ച് കള്ളനോട്ട് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായതെന്ന് റൂറൽ എസ് പി എംകെ പുഷ്ക്കരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .2000,500 എന്നിവയുടെ നോട്ടുകളാണ് പിടികൂടിയത്.വിതരണത്തിനിടയിൽ 2000 രൂപയുടെ 24 നോട്ടുകളും,500 രൂപയുടെ 2 നോട്ടുകളുമാണ് പിടിച്ചെടുത്തത്.പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ 2,67,500 രൂപയും കണ്ടെടുത്തു.

ഒറിജിനൽ നോട്ടുകളെ വെല്ലുന്ന രീതിയിലുള്ളതാണ് കള്ളനോട്ടുകൾ.ഒരേ നമ്പറിലാണ് പ്രിന്‍റ് ചെയ്ത നോട്ടുകളെല്ലാം.വാട്ടർ മാർക്കില്ലെങ്കിലും ഒറിജിനൽ നോട്ടാണെന്ന് കാണാൻ പാകത്തിൽ ത്രെഡുകളും പതിച്ചിട്ടുണ്ട്.വയനാട് കേന്ദ്രീകരിച്ചാണ് നോട്ടുകൾ അച്ചടിച്ചതെന്നും,ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടി കിട്ടാനുണ്ടെന്നും എസ് പി വ്യക്തമാക്കി. ജിദ്ദ,സൗദി എന്നിവിടങ്ങളിൽ ഗ്രാഫിക് ഡിസൈനറായി ഒന്നിച്ച് ജോലി ചെയ്ത പരിചയമാണ് ആറു മാസത്തിന് മുൻപ് നാട്ടിലെത്തിയ ശേഷം കള്ളനോട്ട് വ്യാപാരത്തിലേക്ക് എത്തിച്ചത്.
ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർദേശീയ റാക്കറ്റുമായി ഇവർക്ക് ബന്ധമുള്ളതായി പോലീസ് പറഞ്ഞു.മൂന്നര ലക്ഷം കള്ളനോട്ട് കൈമാറിയാൽ ഒന്നര ലക്ഷം രൂപയുടെ ഒർജിനൽ നോട്ട് ഇവർക്ക് ലഭിക്കും.മലപ്പുറം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും സ്ഥിരമായി കള്ള നോട്ടുകൾ വിതരണം ചെയ്തതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയ ഈ കേസ് മറ്റു ഏജൻസികൾക്ക് കൈമാറുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് എസ് പി പറഞ്ഞു.
റൂറൽ ജില്ലയിൽ ഇത് മൂന്നാം തവണയാണ് കള്ളനോട്ടുകൾ പിടികൂടുന്നത്.ഇവയ്‌ക്കെല്ലാം ബംഗളൂരുവുമായി ബന്ധമുണ്ട്.ഇതേകുറിച്ച് സമഗ്രമായി അന്വേഷണം നടത്തും.പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയത് പ്രിൻറർ അടക്കമുള്ള തൊണ്ടി മുതലുകൾ കണ്ടെടുക്കാൻ നടപടി സ്വീകരിക്കും.പോലീസ് സംഘത്തിൽ ജൂനിയർ എസ്ഐ കെ.മുരളീധരൻ,എ.എസ്.ഐമാരായ ബാബു കക്കട്ടിൽ,സിഎച്ച് ഗംഗാധരൻ,സീനിയർ സിപിഒ .കെപി രാജീവൻ,സിപിഒ മാരായ കെ യൂസഫ്,വി വിഷാജി,എൻ കെപ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications