കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎം തട്ടിപ്പ്: പിന്നില്‍ അയല്‍ സംസ്ഥാനങ്ങളിലെ മലയാളി വിദ്യാര്‍ഥികള്‍, ആഢംബര ജീവിതത്തിനായി മോഷണത്തിലേക്ക് തിരിയുന്നെന്ന് പൊലീസ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോടടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന എടിഎം തട്ടിപ്പുകള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികളെന്ന് സൂചന. കോഴിക്കോട് സ്വദേശിയുടെ എടിഎം കാര്‍ഡ് നമ്പറുപയോഗിച്ച് കോയമ്പത്തൂരിലെ പിച്ചാനൂരിലുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് തട്ടിപ്പ് നടത്തിയതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കലാകായിക രംഗങ്ങളില്‍ സജീവമായവര്‍ ലഹരിയില്‍നിന്ന് അകലെ..
കോയമ്പത്തൂര്‍-വേലന്താവളം റൂട്ടിലെ പിച്ചാനൂരില്‍ നിരവധി എഞ്ചിനീയറിംഗ് കോളേജുകളുണ്ട്. ഇവിടങ്ങളില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ഥികള്‍ ആഢംബര ജീവിതത്തിനായി ആസൂത്രണം ചെയ്തതാണ് തട്ടിപ്പെന്നാണ് പോലീസിന്റെ ആദ്യനിഗമനം. കോഴിക്കോട്ടെ തട്ടിപ്പില്‍ പങ്കാളിയായ ഒരു മലയാളിയായ വിദ്യാര്‍ഥിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ട്.

atm

പോലീസ് സൈബര്‍ വിംഗിന്റെ സഹായത്തോടുകൂടിയാണ് ചിത്രം സംഘടിപ്പിച്ചത്. ഈ പ്രതി പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്. എാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അഞ്ച് സ്‌ക്വാഡുകളായി തിരിഞ്ഞുള്ള പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനാല്‍ നാളെയോ മറ്റാളോ അറസ്റ്റടക്കമുള്ള കാര്യങ്ങളുണ്ടാകുമെ സൂചനയാണ് ഉന്നത പോലീസുദ്യോഗസ്ഥര്‍ നല്‍കുന്നത്.

English summary
other state malayali students did atm robbery-police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X