Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യങ്ങളെല്ലാം പുറത്ത്, ക്രോണിന്റെ ഫോണിലെ ചിത്രങ്ങളും... ഇനി പറയൂ, മിഷേൽ സ്വയം മരിച്ചതോ, അതോ?

കൊച്ചി: മിഷേല്‍ ഷാജി എന്ന സിഎ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ദിവസം പത്ത് കഴിഞ്ഞിരിക്കുന്നു. മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പക്ഷേ പോലീസ് ഇപ്പോഴും കരുതുന്നത് മിഷേല്‍ ആത്മഹത്യ ചെയ്തത് തന്നെ ആകാം എന്നാണ്.

മിഷേലും ക്രോണിനും അടുത്തിടപഴകുന്ന ചിത്രങ്ങള്‍... എല്ലാം ക്രോണിന്റെ ഫോണില്‍

കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങി മിഷേല്‍ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചുകഴിഞ്ഞു. അത്ര വ്യക്തമല്ലെങ്കിലും ദൃശ്യങ്ങളിലുള്ളത് മിഷേല്‍ തന്നെയാണെന്ന് പോലീസ് പറയുന്നു. കൂടെ സാക്ഷി മൊഴികളും.

റഫ് സെക്‌സ്, ചോക്കിങ്... റെബേക്കയുടെ ജീവിതം ഇങ്ങനെയാക്കിയത് അശ്ലീല വീഡിയോകള്‍; നിങ്ങളും അഡിക്ട് ആണോ?

ക്രോണിന്‍ അലക്‌സാണ്ടര്‍ എന്ന യുവാവിനെ ചുറ്റിപ്പറ്റി തന്നെയാണ് ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നത്. ക്രോണിന്റെ മൊബൈല്‍ ഫോണില്‍ മിഷേലിനൊപ്പമുള്ള ചിത്രങ്ങളും പോലീസ് കണ്ടെത്തിക്കഴിഞ്ഞു. എന്നാലും മിഷേലിന്റെ ഫോണ്‍ എവിടെയാണെന്ന് ഇപ്പോഴും ഒരു വിവരവും ഇല്ല. ആ ഫോണില്‍ ഉണ്ടാകുമോ ആ നിര്‍ണായക തെളിവുകള്‍?

തന്റെ തീരുമാനം തിങ്കളാഴ്ച

തന്റെ തീരുമാനം തിങ്കളാഴ്ച അറിയാം എന്ന് പറഞ്ഞായിരുന്നു മിഷേല്‍ ക്രോണിനുമായുള്ള അവസാസ ഫോണ്‍ സംഭാഷണം നിര്‍ത്തിയത്. മിഷേല്‍ പറഞ്ഞ ആ തിങ്കളാഴ്ച തന്നെയാണ് മൃതദേഹം കൊച്ചി കായലില്‍ നിന്ന് ലഭിച്ചത്.

ഏഴ് ദൃശ്യങ്ങള്‍

മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഏഴ് സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് തന്നെ

മിഷേല്‍ ഒറ്റയ്ക്കാണ് ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്നത് എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത് മുഴുവന്‍. അതുകൊണ്ട് തന്നെ ഇത് ആത്മഹത്യയാകും എന്ന നിഗമനത്തിലാണ് പോലീസ്.

അങ്ങനെയെങ്കില്‍ കാരണം എന്ത്?

മിഷേല്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ എന്താണ് അതിന് കാരണം? ക്രോണിനുമായുള്ള പ്രശ്‌നങ്ങളാണോ മിഷേലിനെ സ്വയം ജീവിതം അവസാനിപ്പിക്കുക എന്ന തീരുമാനത്തില്‍ എത്തിച്ചത്? ഈ ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

വീട്ടുകാര്‍ പറയുന്നത്

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നത്. മിഷേലിന്റെ മരണത്തില്‍ പിതാവ് ഷാജി വര്‍ഗ്ഗീസ് ദുരൂഹത ആരോപിക്കുകയും ചെയ്തിട്ടുണ്ട്.

 മൃതദേഹം കണ്ടെത്തിയപ്പോള്‍

വെള്ളത്തില്‍ വീണ് മരിച്ചതുപോലെ ആയിരുന്നില്ല മകളുടെ മൃതദേഹം എന്നായിരുന്നു ഷാഷി വര്‍ഗ്ഗീസ് പറഞ്ഞത്. അത് തന്നെയാണ് ദുരൂഹതകള്‍ കൂട്ടുന്നതും. എന്നാല്‍ പോലീസ് ഇത് സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍തിയിട്ടില്ല.

ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞതാര്?

മിഷേലും ക്രോണിനും ഏറെ നാളായി വഴക്കിലായിരുന്നു. മിഷേല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സ്വന്തം അമ്മയം വിളിച്ച് ക്രോണിന്‍ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു- ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന്. പക്ഷേ സംഭവിച്ചത് എന്തായിരുന്നു?

ആ ദൃശ്യങ്ങളെല്ലാം ശരിതന്നെ

പോലീസിന് ലഭിച്ച ദൃശ്യങ്ങളെല്ലാം ശരി തന്നെ ആയിരിക്കാം. മിഷേല്‍ ഒറ്റയ്ക്ക് തന്നെ ആയിരിക്കും ഗോശ്രീ പാലത്തിലേക്ക് നടന്നു നീങ്ങിയത്. പക്ഷേ അതുകൊണ്ട് മാത്രം ഈ കേസ് അവസാനിപ്പിക്കാന്‍ പോലീസിന് കഴിയുമോ

അമല്‍ എന്ന യുവാവിന്റെ മൊഴി

മാര്‍ച്ച് ആറ് തിങ്കളാഴ്ചയാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. മാര്‍ച്ച് അഞ്ചിന് രാത്രി എട്ട് മണിയോടെ മിഷേലിനെ പോലെ ഒരു പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വച്ച് കണ്ടു എന്നാണ് അമല്‍ എന്ന യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

പിന്നെ കണ്ടില്ല

ബൈക്കില്‍ പോവുകയായിരുന്ന അമല്‍ പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു. നടപ്പാതയിലൂടെ അല്ല, റോഡിലൂടെ ആയിരുന്നു അവള്‍ നടന്നിരുന്നത്. ഇടയ്ക്ക് ഫോണ്‍ വന്ന് വണ്ടി നിര്‍ത്തിയതിന് ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ പെണ്‍കുട്ടി അപ്രത്യക്ഷയായി എന്നാണ് അമല്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ക്രോണിനുമായുള്ള പ്രശ്‌നങ്ങള്‍

മിഷേലും ക്രോണിനും തമ്മില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പോലീസിന് മനസ്സിലായിട്ടുള്ളത്. ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ക്രോണിനും സമ്മതിച്ചിട്ടുണ്ട്.

ബന്ധം ഉപേക്ഷിക്കാന്‍

സംശയ രോഗിയായ ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ തീരുമാനിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പേരിലായിരുന്നു ക്രോണിന്‍ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് മിഷേലിനെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നത്.

ഒരിക്കല്‍ പരസ്യമായി തല്ലി

ഒരിക്കല്‍ കലൂര്‍ പള്ളിയുടെ മുന്നില്‍ വച്ച് ക്രോണിന്‍ മിഷേലിനെ പരസ്യമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മിഷേലിന്റെ സുഹൃത്ത് തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.

പ്രണയത്തില്‍?

താനും മിഷേലുമായി പ്രണയത്തിലായിരുന്നു എന്നാണ് ക്രോണിന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. ക്രോണിന്റെ ഫോണില്‍ നിന്ന് രണ്ട് പേരും അടുത്തിടപഴകുന്ന സെല്‍ഫി ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

കാണാതായത് എപ്പോള്‍?

മാര്‍ച്ച് അഞ്ചിന് വൈകുന്നേരം ഏഴ് മണിയോടെയാണ് മിഷേലിനെ കാണാനില്ലെന്ന വിവരം ലഭിച്ചത്. വീട്ടുകാര്‍ ഉടന്‍ പോലീസില്‍ ബന്ധപ്പെട്ടു എന്നാണ് പറയുന്നത്. പോലീസിനെതിരേയും ആരോപണങ്ങള്‍ നീളുന്നുണ്ട്.

എറണാകുളത്തെ ഹോസ്റ്റലില്‍

സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജി എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഹോസ്റ്റല്‍ അധികൃതര്‍ ആണ് മിഷേലിനെ കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്.

ആരാണ് വൈകിയത്?

പോലീസിനെ വിവരം അറിയിച്ചിട്ടും വേണ്ടത്ര വേഗത്തില്‍ അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപമാണ് വീട്ടുകാര്‍ ഉന്നയിക്കുന്നത്. എന്നാല്‍ വീട്ടുകാര്‍ പരാതി നല്‍കാന്‍ വൈകിയെന്ന ആക്ഷേപം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ട്.

മിഷേലിന്റെ ഫോണ്‍ എവിടെ?

മിഷേലിന്റെ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആ ഫോണില്‍ നിന്ന് മരണം സംബന്ധിച്ച നിര്‍മായകമായ വിവരങ്ങള്‍ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ചില ആരോപണങ്ങളും ഇത് സംബന്ധിച്ച് ഉന്നയിക്കപ്പെടുന്നുണ്ട്.

ക്രോണിന്‍ എന്തിന് പിന്നേയും സന്ദേശം അയച്ചു

മിഷേല്‍ മരിച്ചു എന്ന് അറിഞ്ഞതിന് ശേഷവും ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലിന്റെ ഫോണിലേക്ക് സന്ദേശങ്ങള്‍ പോയിട്ടുണ്ട്. എന്തിനാണ് ക്രോണിന്‍ ഇങ്ങനെ സന്ദേശങ്ങള്‍ അയച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല.

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍

ക്രോണിന്‍ അയച്ച പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സന്ദേശങ്ങള്‍ തിരിച്ച് പിടിച്ചാല്‍ അന്വേഷണത്തില്‍ അത് നിര്‍ണായകമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+