റിപബ്ളിക് ദിനത്തിൽ മിഠായിത്തെരുവിന് സംഗീതമൊരുക്കി നാവികസേന
കോഴിക്കോട് മിഠായ്‌തെരുവില്‍ ബാന്‍റ് മേളം അവതരിപ്പിക്കാന്‍ എത്തുന്നത് നാവികസേനയുടെ ബാന്‍റ്സംഘം. ഇതാദ്യമായാണ് നേവിയുടെ ബാന്‍റ് ട്രൂപ്പ് കോഴിക്കോട് സംഗീത പരിപാടി നടത്തുന്നത്. റ
കോഴിക്കോട്: നവീകരിച്ച കോഴിക്കോട് മിഠായ്‌തെരുവില്‍ ബാന്‍റ് മേളം അവതരിപ്പിക്കാന്‍ എത്തുന്നത് നാവികസേനയുടെ ബാന്‍റ്സംഘം. ഇതാദ്യമായാണ് നേവിയുടെ ബാന്‍റ് ട്രൂപ്പ് കോഴിക്കോട് സംഗീത പരിപാടി നടത്തുന്നത്. റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ട് 6.30ന് തുടങ്ങുന്ന ബാന്‍റ് മേളം രാത്രി എട്ട് വരെയുണ്ടാകും. കിഡ്‌സണ്‍ കോര്‍ണലാണ് പരിപാടി.
മുംബൈയിലെ ഐഎന്‍എസ് കുഞ്ഞാലിയില്‍ പരിശീലനം നേടിയ ഈ സംഘം രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും പ്രധാന നഗരങ്ങളില്‍ മാത്രം അരങ്ങേറ്റം നടത്തി പരിചയമുള്ള അന്തര്‍ദേശീയ വാദ്യസംഘമാണ്. ഏഴിമല നാവിക അക്കാദമിയില്‍ നിന്നാണ് സംഘത്തെ കോഴിക്കോട് പരിപാടി അവതരിപ്പിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
ബാന്‍റ് മേളത്തിന്റെ അകമ്പടിയോടെ ട്രംപറ്റ്, സാക്‌സഫോണ്‍, ക്ലാരിനറ്റ്, കീബോര്‍ഡ്, ട്യൂബോ, ഫ്രെഞ്ച്‌ഹോണ്‍, ഗിറ്റാര്‍, ഫ്‌ളൂട്ട് എന്നീ വാദ്യോപകരണങ്ങളുടെ ശാസ്ത്രീയ സംഗീതവും ലളിത സംഗീതവും സംഘം അവതരിപ്പിക്കും. 25 പേരടങ്ങുന്നതാണ് ടീം. ഏഴിമല നാവിക അക്കാദമിയിലെ റിപ്പബ്ലിക് ദിന പരേഡിന് ശേഷമാണ് സംഘം കോഴിക്കോട് എത്തുക. ഇതേ സംഘം അടുത്തിടെ സിംഗപ്പൂര്‍, മലേഷ്യ, മൊറീഷ്യസ്, സെയ്ഷല്‍സ് മുതലായ രാജ്യങ്ങളില്‍ സംഗീതപരിപാടികള്‍ നടത്തിയിരുന്നതായി ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു.

കോഴിക്കോട് മിഠായിത്തെരുവിന് ഇന്ത്യന്‍ നേവി നല്‍കുന്ന അംഗീകാരം കൂടിയായാണ് ഈ സംഗീതപരിപാടിയെ വിലയിരുത്തുന്നത്. നഗരത്തിലെ സ്‌കൂളില്‍ നിന്നുള്ള രണ്ട് ബാന്‍റ് സംഘവും മാര്‍ച്ചിന് അണിനിരക്കും. മാര്‍ച്ചിന് ശേഷം മാനാഞ്ചിറ സ്‌ക്വയറില്‍ ഒരുക്കുന്ന വേദിയിലായിരിക്കും സംഗീത പരിപാടി അവതരിപ്പിക്കുക. ആയോധന സംഗീതത്തിൻ്റെ കൂടെ ജനകീയമായ ഹിന്ദി, ഇംഗ്ലീഷ്, മലയാളം പാട്ടുകളും ഉള്ള പരിപാടി ദേശീയഗാനത്തോടെയായിരിക്കും സമാപിക്കുക.












Click it and Unblock the Notifications