കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം ഉടുമ്പിറിങ്ങി മലയെ സംരക്ഷിക്കുക, ഏപ്രിൽ 3 ന് സംരക്ഷണ ശൃംഖല; എഐവൈഎഫ് സമര പ്രഖ്യാപനം നടത്തി

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം:വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള ഭൂ മാഫിയ നീക്കത്തിനെതിരെ വീണ്ടും എഐവൈഎഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കും. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഉടുമ്പിറങ്ങി മലയിൽ ഖനന നീക്കം സജീവമാണ്. ഇതിന്റെ ഭാഗമായി പ്രകൃതി ദത്തമായ നീർച്ചാൽ പൂർണമായും മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടക്കുന്നത്. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നു.

എക്സൈസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി പെട്ടാല്‍ പീഡനക്കേസില്‍ കുടുക്കുനെന്ന് കത്ത്
എ.ഐ.വൈ.എഫ് നാദാപുരം മണ്ഡലം കമ്മിറ്റി നേത്യത്വത്തിൽ ഉടുമ്പിറങ്ങി മലയിൽ സന്ദർശനം നടത്തിയ എ.ഐ വൈ .എഫ് പ്രവർത്തകർ സമര പ്രഖ്യാപനം നടത്തി. ഖനന മേഖലയിൽ നടന്ന പ്രഖ്യാപന യോഗത്തിൽ എ.ഐ.വൈ. എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി. സി.പി.ഐ. നാദാപുരം മണ്ഡലം കമ്മറ്റി അംഗം രാജു അലക്സ്, പികെ ശശിഎന്നിവർ പ്രസംഗിച്ചു

aiyf

ഏപ്രിൽ 3 ന് വിലങ്ങാട് ടൗണിൽ ഉടുമ്പിറങ്ങി മല സംരക്ഷണ ശൃംഖല സംഘടിപ്പിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി എ ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും.സാമുഹ്യ രാഷ്ടീയ പരിസ്ഥിതി രംഗത്തെ പ്രമുഖർ പങ്കെടുക്കുംഎ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.പി.ശ്രീജിത്ത്, എം.ടി.കെ. രജീഷ്, ടി.പി.ഷൈജു ,ലിനീഷ് അരുവിക്കര, അശ്വിൻ മനോജ്, വൈശാഖ് എന്നിവരും സന്ദർശിച്ചു.

ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത, തലകീഴായി കിടത്തിയ രോഗിക്ക് ദാരുണാന്ത്യം, പോലീസ് കേസെടുത്തുആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത, തലകീഴായി കിടത്തിയ രോഗിക്ക് ദാരുണാന്ത്യം, പോലീസ് കേസെടുത്തു

English summary
mining in udumbiragy hill,AIYF will satrt strike on april 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X