കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്സൈസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി പെട്ടാല്‍ പീഡനക്കേസില്‍ കുടുക്കുന്നെന്ന് കത്ത്

  • By Desk
Google Oneindia Malayalam News

എക്സൈസ് വകുപ്പിൽ വനിതാ ജീവനക്കാരെ പുരുഷ ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതി വന്‍ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. സിവിൽ എക്സൈസ് ഉദ്യോഗസ്ഥന്മാർ മുതൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വരെ ദുഷ്ട ലാക്കോടെയാണ് തങ്ങളെ സമീപിക്കുന്നതും, അവരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കില്ലെന്നുമായിരുന്നു വനിതകള്‍ പരാതി ഉയര്‍ത്തിയിരുന്നത്. തുടര്‍ന്ന് പരാതിയിന്‍ മേല്‍ മനുഷ്യാവകശാ കമ്മീഷന്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ജോലിയിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിനാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ തങ്ങള്‍ക്കെതിരെ പരാതി ഉന്നയിക്കുന്നതെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം പുരുഷ ഉദ്യോഹസ്ഥര്‍. പലപ്പോഴും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുതിരാത്തത് പീഡനക്കേസില്‍ കുടുക്കുമെന്ന ഭയത്താലാണെന്നും ചൂണ്ടിക്കാട്ടി പേര് വെയ്ക്കാതെ ചില പുരുഷ ഉദ്യോഗസ്ഥര്‍ എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങിന് കത്തയച്ചിരിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം

ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം

വകുപ്പിലെ വനിതാ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം ഉണ്ടെന്നും തങ്ങള്‍ക്ക് താത്പര്യമില്ലാത്തവരെ ഉപദ്രവിക്കാന്‍ ഇവര്‍ ഈ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. ഈ ഉദ്യോഗസ്ഥര്‍ വനിതാ ജീവനക്കാരികള്‍ ഒന്നു ചിരിച്ചാല്‍ അവരുടെ കൈക്കുള്ളില്‍ ഒതുങ്ങി പോകുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. പലപ്പോഴും ജീവനക്കാര്‍ യൂനിഫോം ഇടാന്‍ തയ്യാറാകാതെ സിവില്‍ വസ്ത്രത്തിലാണ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് ചോദ്യം ചെയ്ത പ്രിവെന്‍റീവ് ഓഫീസറെ പീഡനാരോപണം ഉന്നയിച്ച് വനിതാ ജീവനക്കാരികള്‍ കുടുക്കി. പലപ്പോഴും വളരെ വൈകിയാണ് ഇവര്‍ ജോലിക്ക് എത്തുക . എന്നാല്‍ ഇവര്‍ക്കെതിരെ പ്രതികരിക്കാന്‍ പലര്‍ക്കും പേടിയാണെന്ന് കത്തില്‍ പറയുന്നു.

പരാതിപ്പെട്ടാല്‍ പീഡന കേസ്

പരാതിപ്പെട്ടാല്‍ പീഡന കേസ്

പുരുഷ ജീവനക്കാരെ പോലെ തന്നെ സ്ത്രീകള്‍ക്കും രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ജോലി എന്നത് നിര്‍ബന്ധമാക്കണം. പുരുഷന്‍മാരുടെ അതേശമ്പളവും യൂനിഫോമും അലവന്‍സും വനിതാ ജീവനക്കാര്‍ക്കും ഉണ്ട്. എന്നാല്‍ അധിക ഡ്യൂട്ടി എടുക്കാനോ ജോലി സമയത്തില്‍ വിട്ട് വീഴ്ച കാണിക്കാനോ ഇവര്‍ തയ്യാറല്ല. ഇവര്‍ സ്റ്റേഷനില്‍ രാത്രി ഡ്യൂട്ടിക്ക് ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കഴിയാറില്ല. രാവിലെ നേരത്തേ വന്ന് നേരത്തേ പോകുന്നത് സ്റ്റേഷനുകളിലെ സ്ഥിരം സംഭവമാണ്. വനിതകള്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗമായതോടെ പീഡന കഥകളാണ് ഇവര്‍ പുരുഷ ജീവനക്കാര്‍ക്ക് മേല്‍ ആരോപിക്കുന്നത്. പേര് വെച്ച് പരാതിപ്പെട്ടാല്‍ അപ്പോള്‍ പീഡന ശ്രമം ഉള്‍പ്പെടെയുള്ള പരാതികള്‍ ആരോപിക്കും. അത് പേടിച്ചാണ് പേരില്ലാതെ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ കത്തിലൂടെ അറിയിക്കുന്നത്. എല്ലാ ജീവനക്കാരേയും ഒരുപോലെ കാണുന്ന കമ്മീഷ്ണറില്‍ നിന്നും നീതി ലഭിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വനിതകള്‍ എത്തിയത് 2014 ല്‍

വനിതകള്‍ എത്തിയത് 2014 ല്‍

2014 മുതലാണ് എക്സൈസ് വകുപ്പില്‍ വനിതകൾക്ക് നിയമനം നൽകിയത്. ഇതുവരെ മൂന്നു ബാച്ചുകളിലായി നിയമിതരായ വനിതാ ഉദ്യോഗസ്ഥർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ വനിതാ നിയമനം ആരംഭിച്ചത് മുതൽ തന്നെ എക്സൈസ് വകുപ്പിൽ നിന്ന് ഗുരുതര ആരോപണങ്ങളുയർന്നിരുന്നു. വനിതകൾക്ക് സ്ഥിരമായി പാറാവ് ഡ്യൂട്ടി നൽകുന്നതും, ക്ലറിക്കൽ ജോലികൾക്ക് വിലക്കേർപ്പെടുത്തിയതും എല്ലാം പരാതികളായിരുന്നു. വന്‍ മാനസിക പീഡനങ്ങളാണ് പുരുഷ ഉദ്യോഗസ്ഥരില്‍ നിന്ന് ഉണ്ടാകുന്നതെന്നാണ് വനിതാ ജീവനക്കാര്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കൃത്യമായ പേരോ, മറ്റോ നല്‍കാത്ത പരാതിയില്‍ അന്വേഷണം വേണ്ടെന്നായിരുന്നു നേരത്തേ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് എന്‍ഫോഴ്‌സ്‌മെന്റ് അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍മാര്‍ക്കും ഡപ്യൂട്ടികമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അതേസമയം സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യക്തമാക്കിയിരുന്നു.

English summary
excise department staff sent letter to rishiraj sing against female staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X