കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി മൊയ്തീന്‍ 7 മണിക്ക് മുമ്പേ വോട്ട് ചെയ്തു, ചട്ടലംഘനം, ഗുരുതര ആരോപണവുമായി അനില്‍ അക്കര!!

Google Oneindia Malayalam News

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ മന്ത്രി എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര. മന്ത്രി മൊയ്തീന്‍ വോട്ടെടുപ്പ് തുടങ്ങും മുമ്പ് വോട്ട് ചെയ്‌തെന്നാണ് പരാതി. മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത് 6.55ന്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1

നേരത്തെ വോട്ട് ചെയ്ത സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും അനില്‍ അക്കര ആവശ്യപ്പെടുന്നു. നാട്ടില്‍ വോട്ട് ചെയ്യാനുള്ള സമയം മന്ത്രിയായാലും സാധാരണക്കാരനായാലും ഒരുപോലെ തന്നെയാണ്. സ്വന്തം നാട്ടില്‍ ജനാധിപത്യ മര്യാദ പാലിക്കേണ്ടത് പഞ്ചായത്ത് വകുപ്പ് മന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഈ വകുപ്പിന്റെ കീഴിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും അനില്‍ അക്കാര പറഞ്ഞു. അതേസമയം മന്ത്രിയുടെ നേരത്തെയുള്ള വോട്ടിംഗിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് മന്ത്രി മൊയ്തീന്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ഇത്തവണ ഭൂരിപക്ഷം കിട്ടും. യുഡിഎഫില്‍ ഇപ്പോള്‍ കലാപമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ്മ ഇല്ലാത്ത മൂന്നണികള്‍ ജനം എങ്ങനെ വോട്ട് ചെയ്യും. എന്നാല്‍ ഇടതിന്റെ കാര്യം നേരെ തിരിച്ചാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും മന്ത്രി പ്രതീക്ഷിക്കുന്നു.

Recommended Video

cmsvideo
Breaking;മന്ത്രി എ.സി മൊയ്തീൻ 6.55 ന് വോട്ട് ചെയ്തതായി ആരോപണം

കോണ്‍ഗ്രസിന്റെ ജമാഅത്ത് ഇസ്ലാമി-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങള്‍ തള്ളിക്കളയും. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് ഉണ്ടാക്കിയെടുത്തതാണ്. വീട് മുടക്കുന്നവര്‍ക്കല്ല, മറിച്ച് വീട് നല്‍കുന്നവര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. അതിന് ശേഷമാണ് എല്‍ഡിഎഫിന്റെ വിജയസാധ്യതയെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അതേസമയം തൃശൂരില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി സി രവീന്ദ്രനാഥും പ്രതികരിച്ചു. സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകും. കോര്‍പ്പറേഷനില്‍ ബിജെപി സാന്നിധ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
minister ac moideen casts vote before polling time, alleges anil akkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X