Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജമദ്യം: നിര്‍മാണ ഉപകരണങ്ങള്‍ കേരളത്തിലെ കടകളിലും

തിരുവനന്തപുരം: വ്യാജമദ്യ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ സുലഭമായി ലഭിക്കുന്ന വിവരം നേരത്തെ വാര്‍ത്തയായിരുന്നു. കേരളത്തില്‍ ബാറുകള്‍ പൂട്ടി മദ്യ നിയന്ത്രണം തുടങ്ങിയ കാലത്തായിരുന്നു ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങളിലെത്തിയത്. എന്നാല്‍ വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി മാത്രമല്ല, സംസ്ഥാനത്തെ കടകളിലും ലഭ്യമായിത്തുടങ്ങിയെന്നാണ് വിവരം.

സംസ്ഥാന എക്‌സൈസ് വകുപ്പുമന്ത്രി കെ ബാബുതന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓണം അടുത്തതോടെ വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടായേക്കുമെന്നും അദ്ദേഹം എക്‌സൈസിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മദ്യം വാറ്റിയെടുക്കുന്ന ഉപകരണങ്ങള്‍ വിറ്റാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

alcohol

കര്‍ണാടകം വഴി കേരളത്തിലേക്ക് വ്യാജമദ്യം ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് എക്‌സൈസിന് ലഭിക്കുന്ന രഹസ്യവിവരം. ഇതേ തുടര്‍ന്ന് കനത്ത ജാഗ്രതകാട്ടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ക്ഷാമം പരിഹരിക്കാന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നവരെയും പരിശോധനയ്ക്കായി നിയോഗിക്കാനാണ് വകുപ്പിന്റെ തീരുമാനം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടക്കുന്നത് ഓണക്കാലത്താണ്. സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നശേഷമുള്ള ആദ്യ ഓണമെന്ന നിലയില്‍ വ്യാജമദ്യ ലോബിക്കെതിരെ കടുത്ത ജാഗ്രത കാട്ടണമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മദ്യദുരന്തമുണ്ടായാല്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് കനത്ത തിരിച്ചടികൂടിയാകും അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+