സര്‍ക്കാരിനെന്ത് ജാതി ! നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി ജി സുധാകരന്
ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നിതിനും പ്രാര്‍ത്ഥന നടത്തുന്നതിനുമെതിരെ വമിര്ശനമുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരുവിധ പ്രാര്‍ത്ഥനനയും പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സുധാകരന് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിളക്ക് കൊളുത്തരുതെന്ന് പറഞ്ഞാല്‍ അതിനെ എതിര്‍ക്കാനും കുറേ പേരുണ്ടാകും. ബ്രാഹ്മണ മേധാവത്വമുള്ളവരാണ് ഇതിനെ ചോദ്യം ചെയ്യുന്നതെന്നും സുധാകരന് തുറന്നടിച്ചു. പറയുന്നയാള്‍ ബ്രാഹ്മണന് അല്ലെങ്കിലും സംസ്കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റേതായിരിക്കുമെന്നും ജി സുധാകരന് ആരോപിച്ചു.

സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ലെന്നാണ് തന്റെ പക്ഷമെന്ന് സുധാകരന് പറഞ്ഞു. കാരണം ഭരണഘടനയ്ക്ക് ജാതിയില്ല, മതമില്ല. ഗവണ്മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടികൂട. നിലവിളക്ക് കൊളുത്തരുത് എന്ന് പറഞ്ഞിട്ടുളളത് ശരിയാണ്. സര്‍ക്കാര്‍ പരിപാടിയില്‍ നിലവിളക്ക് കൊളുത്തേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: എം സ്വരാജിന് ഉളുപ്പില്ല, ഒരു സിപിഎം നേതാവ് എന്തേ ഇങ്ങനെ ആയിപ്പോയെന്ന് ബിനോയ് വിശ്വം !
സ്കൂളുകളിലും കോളെജുകളിലും നമ്മുടെ ദൈവത്തിന്റെയും ദേവിമാരുടെയും ഒന്നും സ്ത്രോതം ചൊല്ലിയിട്ട് യാതൊരു കാര്യവുമില്ല. രാവിലെ അസംബ്ലിയില്‍ പറയേണ്ടത് നമുക്ക് ജാതിയില്ല എന്നാണ്. ഒരു സ്കൂള്‍ ഉദ്ഘാടനം ചെയ്യാന്‍ വന്നിട്ട് ഏതെങ്കിലും പെണ്‍കുട്ടികളെ വിളിച്ചുകൊണ്ട് വന്നിട്ട് ഏതെങ്കിലും പഴയ ഒരു ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ്. അംഗമൊന്നും ഞാന്‍ പറയുന്നില്ല. എന്തിനാണിതെന്നാണ് സുധാകരന്റെ ചോദ്യം.
ഈ വര്‍ണനയില്‍ എന്ത് അര്‍ത്ഥമാണ് ഇതിനുള്ളത്? സ്കൂളിന്റെ ഉദ്ഘാടനത്തിന് ദേവിയുടെ അംഗപ്രത്യംഗ വര്‍ണന എങ്ങനെയാണ് അവരുടെ ഭാവിയെ സഹായിക്കുന്നത് ? പഴഞ്ചനും ഫ്യൂഡലിസ്റ്റിക്കുമായിട്ടുളള ആവര്ത്തനങ്ങളാണിവയെല്ലാം. ഇതൊക്കെ ചോദ്യം ചെയ്യുന്നത് ഒരു ബ്രാഹ്മണ മേധാവിത്വം തന്നെയാണ്. ജാതിക്കും വിവേചനത്തിനുമെതിരെയായിരിക്കണം സ്കൂളുകളില്‍ പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications