കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എം സ്വരാജിന് ഉളുപ്പില്ല, ഒരു സിപിഎം നേതാവ് എന്തേ ഇങ്ങനെ ആയിപ്പോയെന്ന് ബിനോയ് വിശ്വം !

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: സിപിഐയെ പരിഹസിച്ച എം സ്വരാജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം ബിനോയ് വിശ്വം. സ്വരാജിന്റെ പരിഹാസം ഉളുപ്പിലായ്മ കൊണ്ടാമെന്നും ഒരു സിപിഎമ്മുകാരന്‍ ഇങ്ങനെയായിപ്പോയതില്‍ തനിക്ക് വലിയ വിഷമുണ്ടെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

എഐവൈഎഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് എം സ്വരാജിനിതിരെ ബിനോയ് വിശ്വം രൂക്ഷവിമര്‍ശനം നടത്തിയത്. പ്രീ ഡിഗ്രിക്ക് പടിക്കുമ്പോഴാണ് താന്‍ ജീവിതത്തില്‍ ആദ്യമായി ഒരു സിപിഐകാരനെ കണ്ടതെന്നും അതിന് മലപ്പുത്ത് നിന്ന് തൃശൂര്‍വരെ വരേണ്ടി വന്നുവെന്നുമായിരുന്നു സ്വരാജിന്റെ പരിഹാസം.

Binoy Viswam

എണറാകുളത്ത് സിപിഐ-സിപിഎം പോര് മുറുകുന്നതിനിടെ സ്വരാജ് നടത്തിയ പരിഹാസം വലിയ വിവാദമായിരുന്നു. അസാധാരണ ഉളുപ്പില്ലായ്മ കൊണ്ടാണ്‌ സ്വരാജ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല ഇത് പറയുന്നത്. സിപിഎമ്മിനെ പോലെ മഹാപ്രസ്ഥാനത്തിന്റെ എംഎല്‍എ, യുവജന നേതാവുമായ ഒരാള്‍ ഇങ്ങനെ ആയിപ്പോയതില്‍ വിഷമവും വേദനയുമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...അസ്ലമിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ; മുഖ്യപ്രതി അറസ്റ്റില്‍...

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ സംവാദങ്ങള്‍ ഉണ്ടാകും. അത് ആശയപരമാകണം. ഇടതുപക്ഷ ബോധവും വിവേകവുമില്ലാത്തവര്‍ സ്വരാജുമാരാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെയാണ് സ്വരാജിന്റെ സംസാരം. ആശയപരമായ സംവാദത്തിന് സിപിഐ തയ്യാറാണ്.

ഇരുപാര്‍ട്ടികളും തമ്മില്‍ അകന്ന് പോകാനിടവരരുത്. അത് വലത് പക്ഷത്തെയും ബിജെപിയുമായിരിക്കും സഹായിക്കുക. കോഴിക്കോട് കുറച്ച് പേര്‍ ബിജെപിയില്‍ നിന്ന് സിപിഐയിലെത്തിയിരുന്നു. അവിടത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അവര്‍ക്ക് സ്വാഗതം അര്‍പ്പിച്ച് ബോര്‍ഡ് വച്ചു. ആ രാഷ്ട്രീയ വിവരം പോലും സ്വരാജില്ലാതെ പോയി.

Read Also: പാര്‍ട്ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്; പിണറായിയുടെ ഫേസ് ബുക്ക്‌ പോസ്റ്റ് വിവാദമാകുന്നു...

സമയം കിട്ടുമ്പോള്‍ രണ്ട് ദിവസം കോഴിക്കോടെത്തി അവിടത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് രാഷ്ട്രീയം പഠിക്കാന്‍ സ്വരാജ് തയ്യാറാകണമെന്നും ബിനോയ് വിശ്വം പരിഹസിച്ചു. സിപിഎമ്മില്‍ നിന്ന് പുറത്ത് പോയവര്‍ക്ക് സിപിഐയിലേക്ക് അഭയം നല്‍കിയതിനെ തുടര്‍ന്നാണ് എണറാകുളത്ത് സിപിഎം-സിപിഐ പോര് ആരംഭിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPI leader Binoy Viswam against M Swaraj MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X