Get Updates
Get notified of breaking news, exclusive insights, and must-see stories!

പിങ്ക് ബസ് വരുമെന്ന് മന്ത്രി ഗണേഷ് കുമാർ; 'സ്ത്രീകളായിരിക്കും അത് ഓടിക്കുക, 6 മാസമെങ്കിലും പിടിക്കും'

മലപ്പുറം: സംസ്ഥാനത്ത് സ്ത്രീകൾക്ക് വേണ്ടി മാത്രമായുള്ള പിങ്ക് ബസ് വൈകാതെ വരുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. സ്ത്രീകൾ തന്നെയായിരിക്കും അത് കൈകാര്യം ചെയ്യുകയെന്നതാണ് മലപ്പുറത്ത് കെഎസ്ആർടിസി ചടങ്ങിൽ സംസാരിക്കവെ മന്ത്രി വ്യക്തമാക്കി. നേരത്തെ കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഗണേഷ് കുമാർ തന്നെ ഇക്കാര്യം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്.

ഗണേഷിന്റെ വാക്കുകൾ ഇങ്ങനെ: പിങ്ക് ബസ് വരും, സ്ത്രീകൾക്ക് വേണ്ടിയാണത്. സ്ത്രീകൾ ആയിരിക്കും അത് ഓടിക്കുക. ആറ് മാസമെങ്കിലും അതിന് സമയമെടുക്കും, വന്നാൽ മലപ്പുറത്തും തരും. ഈ പിങ്ക് ബസ് ഉൾ പ്രദേശത്ത് നിന്നാണ് വരുന്നതെങ്കിൽ അവിടെ നിന്ന് ചെറിയ വെള്ളിമൂങ്ങ എന്ന് പറയുന്ന ഒരു ഓട്ടോറിക്ഷ ഇല്ലേ, നാല് ടയർ ഉള്ളത്. മൂന്ന് വീൽ അപകടമാണ്, അതിൽ ഷെയർ ഓട്ടോ പോലെ അവരെ കൊണ്ട് പോയി പിങ്ക് ബസ് കിട്ടുന്നിടത്ത് അവരെ ഇറക്കും.

pink bus

പിങ്ക് ബസ് ഫ്രീ അല്ല, ബാറ്ററിയാണ്. അത് കൂടി ഇവിടെ പറയാൻ ആഗ്രഹിക്കുകയാണ്. 200 കിലോമീറ്റർ കൂടുതൽ ഓടാൻ പറ്റില്ല. അതുകൊണ്ട് പറയുകയാണ് പിങ്ക് ബസ് വൈകാതെ തന്നെ വരും. സിറ്റിയിൽ മാത്രമല്ല. എല്ലായിടത്തും ഒന്നും രണ്ടും വച്ച് കൊടുക്കും. ലേഡീസ് ഓൺലി ബസിന് ആള് കുറവാണ്. തിരുവനന്തപുരം സിറ്റിയിൽ ഒക്കെ പണ്ട് ഇത്തരം ലേഡീസ് ഓൺലി ബസുകൾ ഉണ്ടായിരുന്നു.

അതിൽ ആള് കയറുന്നത് കുറവാണ്. അതുകൊണ്ട് പിങ്ക് ബസ് ഒരു പരീക്ഷണമാണ്. ചെറിയ വണ്ടി ആയിരിക്കും, ബാറ്ററി വണ്ടി. അതൊരു വിദേശ ഫണ്ടിംഗ് ആണ്. യുഎന്നിന്റെ ഒരു സംഭാവനയാണ്. ഒരു സ്‌കീം ആണ്. സംസ്ഥാന സർക്കാരിന് ഇതിൽ പണം ചിലവില്ല. ഒരുദിവസം 200 കിലോമീറ്റർ വരെ സർവീസ് ഉണ്ടാവും. തിരുവനന്തപുരത്ത് ഒക്കെ ഓടുന്ന വണ്ടിക്ക് ഏതാണ്ട് അതേ ചാർജ് തന്നെയാണ് ഉള്ളത്.

അത് വരുന്നത് എല്ലാ സ്ഥലത്തും വിഭജിക്കാൻ തീരുമാനിച്ചു. അവർ പറഞ്ഞത് സിറ്റി കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു, തിരുവനന്തപുരം, കോഴിക്കോട് ഒക്കെ. എന്നാൽ ഓരോ ഡിപ്പോയിലും ഒന്നോ രണ്ടോ ബസുകൾ കൊടുക്കണമെന്നാണ് വിചാരിക്കുന്നത്. ധാരാളം ബസുകൾ വരും. അതിലൊക്കെ യാത്രക്കാർ നിറയുകയും ചെയ്യും.

അതേസമയം, നേരത്തെ പിങ്ക് ബസിനായി ഐക്യരാഷ്ട്രസഭയ്ക്ക് 150 കോടി രൂപയുടെ പദ്ധതിനിർദേശം സമർപ്പിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. അത് ലഭ്യമായ ഉടനെ തന്നെ കേരളത്തിലെ നിരത്തിൽ പിങ്ക് ബസ് ഓടുമെന്നും മന്ത്രി പറഞ്ഞിരുന്നു.അതിന്റെ തുടർച്ചയായാണ് ഇപ്പോൾ പദ്ധതി വൈകില്ലെന്ന് ഗണേഷ് കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വർഷം തന്നെ പിങ്ക് ബസുകൾ നിരത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+