Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹിജക്കെതിരായ നടപടി; പോലീസിനെ വിമര്‍ശിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയെ ന്യായീകരിച്ചു

പോലീസ് നടപടിയെ ന്യായീകരിച്ചാണ് സിപിഎം രംഗത്തെത്തിയത്. സംഘര്‍ഷം യാദൃശ്ചികമല്ലെന്നും ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് നടുറോഡില്‍ വലിച്ചിഴച്ച സംഭവം വിവാദമായിരിക്കെ, പോലീസ് നടപടിയെ വിമര്‍ശിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്. പോലീസ് അതിക്രമമാണ് നടന്നതെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് എംഎ ബേബി പറഞ്ഞിരുന്നു. മഹിജയോട് ഇത്തരത്തില്‍ പോലീസ് പെരുമാറേണ്ടിയിരുന്നില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍, സംഭവം നടന്ന ദിവസം തന്നെ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചിരുന്നു.

05

പോലീസ് പ്രായോഗിക ബുദ്ധി കാണിച്ചില്ല. മുഖ്യമന്ത്രി പോലീസിനെ പൂര്‍ണമായും ന്യായീകരിച്ചിട്ടില്ലെന്നും അതിക്രമം നടന്നില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അതേസമയം, പോലീസ് നടപടിയെ ന്യായീകരിച്ചാണ് സിപിഎം രംഗത്തെത്തിയത്. സംഘര്‍ഷം യാദൃശ്ചികമല്ലെന്നും ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

പോലീസ് പെരുമാറിയത് എല്‍ഡിഎഫ് നയത്തിന് അനുസൃതമായാണ്. കൂടെയുണ്ടായിരുന്ന ചിലര്‍ പ്രകോപനം സൃഷ്ടിച്ചു. മര്‍ദ്ദനമേറ്റതായ മഹിജയുടെ പരാതി നിഷ്പക്ഷമായി അന്വേഷിക്കുമെന്നും സിപിഎം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+