അഴിമതി പുറത്തു വരാതിരിക്കാന്‍ വിവരവകാശ നിയമം അട്ടിമറിച്ചതായി റിപ്പോര്‍ട്ട്;ഞെട്ടിക്കുന്ന വിവരം
തിരുവനന്തപുരം: മന്ത്രിമാരുള്‍പ്പെട്ട അഴിമതി കേസ് പുറത്തു വരാതിരിക്കാന്‍ വിവരാവകാശ കമ്മീഷന്‍ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി റി്‌പ്പോര്‍ട്ട്. മന്ത്രിമാരും എം എല്‍ എ മാരും ഐഎഎസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടെ കേസ് ഇനിമുതല്‍ ടോപ്പ് സീക്രട്ട് വിഭാഗത്തിലായിരിക്കും. തുടര്‍ന്ന് ടോപ്പ് സീക്രട്ട് വിവരവകാശത്തിന്റെ പരിധിയില്‍ നിന്നും മാറ്റി. ഇതേ സമയം മുന്‍ മന്ത്രിമാരും എം എല്‍എ മാരും ടോപ്പസീക്രട്ട് വിഭാഗത്തില്‍ ഉള്‍പ്പെടും.
വിജിലന്‍സാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതേ സമയം പൊതുഭരണ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്. അഴിമതി പുറത്തു വരാതിരിക്കാന്‍ വിവരവകാശ നിയമം അട്ടിമറിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. അഴിമതി നടത്തിയ മന്ത്രിമാരും മറ്റും നിലവിലുള്ള സ്ഥാനം ഒഴിഞ്ഞാല്‍ പോലും അന്വേഷണം നടക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2016 ജനുവരി 18ന് ഉത്തരവിറക്കിരുന്നു.

ഇതിന് പിന്നാലെ ജനുവരി 27 ന് പൊതുഭരണ വിഭാഗവും ഉത്തരവിറക്കി. ഇനിമുതല്‍ ടോപ്പ് സീക്രട്ട് സംബന്ധിച്ച് വിവരങ്ങള്‍ വിവരവാകശ നിയമത്തിന് ബാധകമായിരിക്കില്ലെന്ന വിഞ്ജാപനം ഇറക്കി.
തുടര്‍ന്ന് ഉത്തരവ് നടപ്പിലാക്കികൊണ്ട് രഹസ്യസ്വഭാവമുള്ള അന്വേഷണത്തിന്റെ വിവരമോ രേഖാ പകര്‍പ്പുകളോ ഇനിമുതല്‍ നല്‍കേണ്ടതില്ലയെന്നും ഉത്തരവില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്ർ കണ്ടാണ് സർക്കാര്ർ ഇത്തരം നീക്കം നടത്തിയതെന്നും ആരോപണമുണ്ട്












Click it and Unblock the Notifications