• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടത്, ആന്റണിക്ക് മറുപടിയുമായി മന്ത്രി എംഎം മണി

ഇടുക്കി: സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്ക് ചുട്ടമറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന് സര്‍വ്വനാശമാണുണ്ടാകുകയെന്ന് എംഎം മണി പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കും മന്ത്രി എംഎം മണി മറുപടി നല്‍കി.

കൊവിഡ് കാലത്ത് എകെ ആന്റണി എവിടെയായിരുന്നെന്ന് മന്ത്രി ചോദിച്ചു. കൊവിഡ് കാലത്ത് തിരിഞ്ഞുനോക്കാതിരുന്ന ആന്റണി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടത്. കോണ്‍ഗ്രസ് ആണ് കേരളം ഭരിച്ചിരുന്നെങ്കില്‍ ആളുകള്‍ ചത്തൊടുങ്ങിയേനെയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെയുള്ള ആന്റണിക്ക് കേരളത്തിലെ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും മന്ത്രി ചോദിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം നായന്മാര്‍ക്കല്ല, നേതാവായതിനാല്‍ ചുരുക്കം പേര്‍ മാത്രം അദ്ദേഹം പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാകും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്നവരുണ്ടെന്നും മന്ത്രി മണി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോോയിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വിമര്‍ശിച്ചത്. സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം അനുവദിച്ചുകൂടെന്ന് എകെ ആന്റണി പറഞ്ഞു. പിണറായി വിജയന്‍ തിരിച്ചുവന്നാല്‍ കേരളത്തിന്റെ സര്‍വനാശമാണ്. സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

ശബരിമലയിൽ എൻഎസ്എസിനെ സർക്കാർ വളഞ്ഞിട്ട് ആക്രമിക്കുന്നു: എം എസ് കുമാർ 'വൺ ഇന്ത്യ'യോട്

രണ്ടാം തവണയും സംസ്ഥാനത്ത് പിണറായി വരാന്‍ ഒത്താശ ചെയ്യുന്നവര്‍ ദുഖിക്കേണ്ടിവരും അതില്‍ യുഡിഎഫുകാര്‍ മാത്രമല്ല. കമ്മ്യൂണിസ്റ്റുകാരമുണ്ടെന്നും എകെ ആന്റണി പറഞ്ഞിരുന്നു. ബംഗാളിലെ പോലെ ധൂര്‍ത്തും വരരുതെന്ന് അവര്‍ പറയുന്നുവെന്നും ആന്റണി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. യുഡിഎഫില്‍ ഉണര്‍വുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ക്ക് കഴിഞ്ഞെന്നും എകെ ആന്റണി പറഞ്ഞിരുന്നു.

കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; റെയില്‍-റോഡ് ഗതാഗതം തടസപ്പെടും, കേരളത്തെ ബാധിക്കില്ല

ബിഗ്ബോസേ ഒരു കൊട്ടന്‍ചുക്കാതിയും ബെറ്റടിനും കൊടുക്കണേ; പിള്ളേര് അടിപൊളിയാക്കുന്നുണ്ടെന്ന് അശ്വതി

cmsvideo
  സർക്കാരിനെതിരെ അപവാദ പ്രചരണങ്ങൾ നടത്താൻ ശ്രമിച്ചു | I. B. Sathish Interview | Oneindia Malayalam

  ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

  English summary
  Minister MM Mani criticizes Congress leader AK Antony and NSS General Secretary Sukumaran Nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X