ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ....പാട്ടുംപാടി കുട്ടിക്കൂട്ടത്തിനൊപ്പം ഓണം ആഘോഷിച്ച് മണി; എന്തൊരു ചെയ്ഞ്ച്
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ,പാട്ടുംപാടി കുട്ടിക്കൂട്ടത്തിനൊപ്പം ഓണം ആഘോഷിച്ച് മണി
കോഴിക്കോട്: എന്നും വിവാദങ്ങളുടെ കളിക്കൂട്ടുകാരനാണ് മന്ത്രി എംഎം മണി. വാ തുറന്നാല്‍ വിവാദം വിളമ്പുന്ന എംഎം മണിയെ കുറിച്ച് മാത്രമെ മലയാളിക്ക് അറിയൂ. എന്നാല്‍ വ്യത്യസ്തമായ രൂപത്തില്‍ മലയാളിക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം.
പതിവ് ഗൗരവം വിട്ട് പേരക്കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ട് പാടിയും ഓണാശംസ പറഞ്ഞു എത്തിയിരിക്കുന്ന മണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പതിവ് തിരക്കുകള്‍മാറ്റിവച്ച് ഇത്തവണ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു മണിയുടെ ഓണാഘോഷം.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന കുട്ടിപ്പാട്ടാണ് മന്ത്രി പിളേളര്‍ക്കൊപ്പം പാടുന്നത്. പാട്ടിനു ശേഷം എല്ലാവര്‍ക്കും മന്ത്രി ഓണാശംസ അറിയിക്കുന്നുണ്ട്. വീഡിയോ മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പങ്കുവച്ചിരിക്കുന്നത്.












Click it and Unblock the Notifications