വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ഗോവിന്ദന്‍, ബോധവല്‍ക്കരണം നടത്തുമെന്ന് മന്ത്രി
കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലിലുള്ള വീട് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍മാസ്റ്റര്‍ സന്ദര്‍ശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗര്‍ഭാഗ്യകരമായ സംഭവമാണ് വിസ്മയയുടെ ജീവഹാനിയെന്ന് മന്ത്രി പറഞ്ഞു.

എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തി സംഭവത്തിന് പിറകിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ പേരില്‍ ഇനിയൊരു ജീവന്‍ നാട്ടില്‍ പൊലിയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നാം ഓരോരുത്തര്‍ക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായി ശക്തമായ ഇടപെടലുകള്‍ നടത്തും. സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്‍മകള്‍ക്കെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കല്‍ തുടങ്ങിയ സാമൂഹ്യതിന്‍മകള്‍ക്കെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലുമുള്ള ജാഗ്രതാസമിതികളിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ ഇടപെടല്‍ നടത്തും.
ആകാശത്ത് കൗതുകക്കാഴ്ചയായി സ്‌ട്രോബറി മൂണ്‍- ചിത്രങ്ങള്‍
Recommended Video
താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളില്‍ ഏതൊരാള്‍ക്കും സഹായത്തിനായി ബന്ധപ്പെടാമെന്നും ജില്ലാതലത്തില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ സഹായം ഗാര്‍ഹികപീഡന നിയമപ്രകാരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജെന്റര്‍ റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡസ്‌കിലൂടെ സാമൂഹ്യ തിന്‍മകള്‍ക്കെതിരായ ബോധവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അതീവ ഗ്ലാമറസായി വീണ്ടും സോഫിയ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications